രബീന്ദ്രനാഥ ടാഗോര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യ കണ്ടിട്ടുള്ള മഹാകവികളില്‍ ഒരാളാണ് രബീന്ദ്രനാഥ ടാഗോര്‍. നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍ മാത്രമല്ല ഏഷ്യക്കാരന്‍ കൂടിയാണ് അദ്ദേഹം. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങള്‍ രചിച്ചത് ടാഗോറാണ്. (ഇന്ത്യയുടെ ദേശീയഗാനം - ജനഗണമന, ബംഗ്ലാദേശിന്റെ ദേശീയഗാനം - അമര്‍ സോനാ ബംഗ്ലാ). മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരം, അയിരത്തിനാനൂറോളം ഗാനങ്ങള്‍, അന്‍പത് നാടകങ്ങള്‍, കലാഗ്രന്ഥങ്ങള്‍, ലേഖന സമാഹാരങ്ങള്‍ ടാഗോറിന്റെ സാഹിത്യ സംഭാവനകള്‍ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. 68-ആം വയസ്സില്‍ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങള്‍ രചിച്ചു. ബംഗാളിലെ മത,സാമൂഹിക,സാംസ്കാരിക രംഗങ്ങളില്‍ പുരോഗമന പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകള്‍ നല്‍കിയ കുടുംബമാണ് കല്‍ക്കത്തയിലെ ജെറാസങ്കോ ടാഗോര്‍ കുടുംബം. ടാഗോര്‍ എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ്മ വരുന്നത് രബീന്ദ്രനഥ ടാഗോറിനെയാണ്. എന്നാല്‍ രബീന്ദ്രനാഥ ടാഗോര്‍, അബനീന്ദ്രനാഥ ടാഗോര്‍, ഗഗനേന്ദ്രനാഥ ടാഗോര്‍ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യ രംഗത്തും , മത-സാമൂഹിക പരിഷ്കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേര്‍ ജെറാസങ്കോ ടാഗോര്‍ കുടുംബത്തിലുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ജനനം,ബാല്യം
1861 മെയ് 7നു ദേബേന്ദ്രനാഥ ടാഗോറിന്റെയും ഭാര്യ ശാരദാ ദേവിയുടെയും മകനായി രബീന്ദ്രനാഥ ടാഗോര്‍ ജനിച്ചു. വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. പതിനൊന്നാമത്തെ വയസ്സില്‍ അദ്ദേഹത്തിന്റെ ഉപനയനം കഴിഞ്ഞു. 1873 ഫെബ്രുവരി 14-ആം തീയതി രബീന്ദ്രനാഥ ടാഗോറും പിതാവും കല്‍ക്കത്തയില്‍ നിന്നു ഒരു യാത്ര തിരിച്ചു, ഇന്ത്യ ചുറ്റിക്കാണുകയായിരുന്നു ലക്ഷ്യം, പലമാസങ്ങള്‍ നീണ്ടു നിന്ന ഒരു യാത്രയായിരുന്നു ഇത്. ഈ യാത്രക്കിടയില്‍ അദ്ദേഹം ഹിമാലയവും സന്ദര്‍ശിച്ചു. തിരിച്ചുവന്ന അദ്ദേഹം പിന്നെ സ്കൂളില്‍ പോകാന്‍ താല്പര്യം കാണിച്ചില്ല. ഒടുവില്‍ വീട്ടുകാര്‍ രബീന്ദ്രനാഥിനെ സ്കൂളില്‍ വിടേണ്ടെന്നു തീരുമാനിച്ചു, വീട്ടിലിരുത്തി പഠിപ്പിക്കാന്‍ അധ്യാപകരെയും ഏര്‍പ്പാടാക്കി. 1878 - ല്‍ അദ്ദേഹം ഇംഗ്ലണ്ടില്‍ എത്തി, അവിടെ ബ്രൈറ്റണ്‍ എന്ന സ്ഥലത്തെ ഒരു പബ്ലിക് സ്കൂളില്‍ ചേര്‍ന്നു, പിന്നീട് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലും ചേര്‍ന്നു പഠിച്ചു. പക്ഷെ 1880-ല്‍ ബിരുദപഠനം ഉപേക്ഷിച്ച് അദ്ദേഹം തിരിച്ചു നാട്ടില്‍ എത്തി.
[തിരുത്തുക] വിവാഹജീവിതം
1883-ല്‍ പത്തുവയസുണ്ടായിരുന്ന മൃണാളിനി ദേവിയെ അദ്ദേഹം വിവാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക് ആകെ അഞ്ച് കുട്ടികളാണുണ്ടായത്, ഇതില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പേ മരണപ്പെടുകയാണുണ്ടായത്. 1902-ല്‍ ടാഗോറിന്റെ ഭാര്യ അന്തരിച്ചു.
[തിരുത്തുക] സാഹിത്യജീവിതം
[തിരുത്തുക] ചെറുകഥകള്‍
ടാഗോര്‍ ചെറുകഥാരംഗത്തു വന്നതിനു ശേഷമാണ് ബംഗാളിയില്‍ ചെറുകഥ എന്ന സാഹിത്യരൂപത്തിനു പ്രചാരമുണ്ടായത്. പതിനാറാമത്തെ വയസ്സിലാണ് തന്റെ ആദ്യത്തെ ചെറുകഥ അദ്ദേഹം രചിക്കുന്നത്. ‘ ഭിഖാരിണി ’ (ഭിക്ഷക്കാരി) എന്നായിരുന്നു ആദ്യ ചെറുകഥയുടെ പേര്.
- ടാഗോറിന്റെ പ്രധാന ചെറുകഥകള്‍
- ഛിന്നപത്ര
- ഗ്ലിംപ്സസ് ഓഫ് ബംഗാള്‍ (Glimpses of Bengal)
- പോസ്റ്റ്മാസ്റ്റര്‍ (1891)
- സമാപ്തി (1893)
- നഷ്ട്നീഢ (1901)
- കാബൂളിവാലാ (1892)
- പൈലാനമ്പര്‍ (1917)
- നാമഞ്ജൂര്‍ ഗല്പ (1925)
[തിരുത്തുക] നോബല്‍ സമ്മാനം
1913 നവംബര്‍ 13നു രബീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതായി പ്രഖ്യാപനമുണ്ടായി. അങ്ങനെ ടാഗോര്‍ നോബല്‍ സമ്മാനം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ മാത്രമല്ല ആദ്യത്തെ ഏഷ്യക്കാരന്‍ കൂടിയായി. ആ വര്‍ഷം ഡിസംബര്‍ 26നു കല്‍ക്കത്ത സര്‍വ്വകലാശാല അദ്ദേഹത്തിന് ഡി.ലിറ്റ് ബഹുമതി നല്‍കി ആദരിച്ചു.
[തിരുത്തുക] മരണം
1941 ആഗസ്ത് 7നു ഉച്ചയ്ക്ക് 12.15നു രബീന്ദ്രനാഥ് ടാഗോര്‍ അന്തരിച്ചു.
സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം: ജേതാക്കള്‍ (1901-1925) |
---|
1901: പ്രുദോം | 1902: മംസെന്‍ | 1903: ജോണ്‍സണ്‍ | 1904: മിസ്ത്രാള്‍, എച്ചെഗരായ് | 1905: സിങ്കീവിക്സ് | 1906: കാര്‍ദുച്ചി | 1907: കിപ്ലിംഗ് | 1908: യൂക്കെന്‍ | 1909: ലാഗര്‍ലോഫ് | 1910: ഹെയ്സെ | 1911: മാറ്റെര്‍ലിങ്ക് | 1912: ഹോപ്മാന്‍ | 1913: ടാഗോര്‍ | 1915: റോളണ്ട് | 1916: ഹൈഡന്‍സ്റ്റാം | 1917: ജെല്ലെറപ്പ്, പോന്തോപ്പിടന്‍ | 1919: സ്പിറ്റെലെര്‍ | 1920: ഹാംസണ്‍ | 1921: ഫ്രാന്‍സ് | 1922: ബെനവാന്തെ | 1923: യീറ്റ്സ് | 1924: റെയ്മണ്ട് | 1925: ഷാ മുഴുവന്‍ പട്ടിക | ജേതാക്കള്‍ (1926-1950) | ജേതാക്കള്‍ (1951-1975) |ജേതാക്കള്‍ (1976-2000) | ജേതാക്കള്‍ (2001- )
|