Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ഇന്ത്യ - വിക്കിപീഡിയ

ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റിപബ്ലിക്ക്‌ ഓഫ്‌ ഇന്ത്യ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: സത്യമേവ ജയതേ
ദേശീയ ഗാനം: ജനഗണമന..
തലസ്ഥാനം ന്യൂഡല്‍ഹി
രാഷ്ട്രഭാഷ ഹിന്ദി
ഗവണ്‍മന്റ്‌
രാഷട്രപതി
പ്രധാനമന്ത്രി‌
പാര്‍ലമെന്‍ററി ജനാധിപത്യം‌
ഡോ. എ.പി.ജെ. അബ്ദുല്‍ കലാം
ഡോ.മന്‍മോഹന്‍ സിംഗ്‌
സ്വാതന്ത്ര്യം ഓഗസ്റ്റ്‌ 15, 1947
വിസ്തീര്‍ണ്ണം
 
3,287,590ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
 • ജനസാന്ദ്രത
 
1,027,015,247 (2001)
329/ച.കി.മീ
നാണയം രൂപാ (INR)
ആഭ്യന്തര ഉത്പാദനം 36,33,441 ദശലക്ഷം ഡോളര്‍ (4)
പ്രതിശീര്‍ഷ വരുമാനം $3,344 (122)
സമയ മേഖല UTC +5.30
ഇന്റര്‍നെറ്റ്‌ സൂചിക .in
ടെലിഫോണ്‍ കോഡ്‌ +91
ഹിന്ദി കൂടാതെ 12 ഭാഷകള്‍ക്കൂടി ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുണ്ട്‌.

തെക്കേ ഏഷ്യയിലെ ഒരു വലിയ രാഷ്ട്രമാണ് ഇന്ത്യ. 1947 ആഗസ്ത്‌ 15 നു ബ്രിട്ടീഷ്‌ കൊളോണിയല്‍ ഭരണത്തില്‍ നിന്ന്‌ സ്വാതന്ത്ര്യം നേടി. 22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ രാഷ്ട്രഭാഷ ഹിന്ദിയാണ്‌[1]. ന്യൂഡല്‍ഹിയാണ്‌ ഇന്ത്യയുടെ തലസ്ഥാനം . പാകിസ്ഥാന്‍, ബംഗ്ളാദേശ്‌, ചൈന, നേപ്പാള്‍ മുതലായ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യ , ജനസംഖ്യയില്‍ ചൈനയ്ക്കു തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്തു നില്കുന്നു. 2001 ലെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം, 100 കോടിയിലധികമാണ്‌ ജനസംഖ്യ. 70 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ്‌ ഉപജീവനം നടത്തുന്നത്‌. സിന്ധുനദിയുടെ ഇംഗ്ലീഷ് പേരായ ഇന്‍ഡസ് (indus) എന്ന പദത്തില്‍ നിന്നാണ്‌ ഇന്ത്യ എന്ന പേരുത്ഭവിച്ചത്‌. ഇന്ത്യയില്‍ തന്നെയും ദക്ഷിണേഷ്യയിലെമ്പാടും ഭാരതം എന്നും ഹിന്ദുസ്ഥാന്‍ എന്നും അറിയപ്പെടുന്നു. ഭാസില്‍ രതിക്കുന്നത്‌ എന്നാണ്‌ ഭാരതം എന്നതിന്റെ അര്‍ത്ഥം, ഹൈന്ദവസംഹിതകളുടെ ആസ്ഥാനമായത്‌ എന്നാണ്‌ ഹിന്ദുസ്ഥാന്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ലോകത്തിലെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ്‌ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേത്‌. മധ്യപ്രദേശിലെ ഭീംബേഡ്കയില്‍ കണ്ടെത്തിയ ശിലായുഗ ഗുഹകളാണ്‌ ഇന്ത്യയുടെ ചരിത്രാതീത കാലം അവശേഷിപ്പിച്ച ഏറ്റവും പുരാതനമായ രേഖ. 9000 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇന്ത്യയിലേക്ക്‌ ആദ്യത്തെകുടിയേറ്റമുണ്ടായി എന്നാണ്‌ കരുതപ്പെടുന്നത്‌. ഇത്‌ പിന്നീട്‌ സിന്ധു നദീതട സംസ്കാരമായി. ബി.സി. 2600നും 1900നും ഇടയിലായിരുന്നു സിന്ധു നദീതട സംസ്കാരത്തിന്റെ പ്രതാപകാലം.

ബി.സി. 550 മുതല്‍ ഉപഭൂഖണ്ഡത്തിലാകെ ഒട്ടേറെ രാജ്യങ്ങള്‍ രൂപംകൊണ്ടു. മൌര്യ രാജവംശമായിരുന്നു ഇവയില്‍ പ്രബലം. മഹാനായ അശോകന്‍ ഈ രാജവംശത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യയുടെ സാംസ്കാരത്തിന്‌ മൌര്യന്മാര്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്‌.

കൊണാര്‍ക്ക്‌ സൂര്യ ക്ഷേത്രത്തിലെ ശിലാചക്രം. പതിമൂന്നാം നൂറ്റാണ്ടില്‍ പണിതീര്‍ത്തത്
Enlarge
കൊണാര്‍ക്ക്‌ സൂര്യ ക്ഷേത്രത്തിലെ ശിലാചക്രം. പതിമൂന്നാം നൂറ്റാണ്ടില്‍ പണിതീര്‍ത്തത്

ബി. സി. 180 മുതല്‍ മധ്യേഷ്യയില്‍ നിന്നുള്ള അധിനിവേശമായിരുന്നു. ഇന്തോ-ഗ്രീക്ക്‌, ഇന്തോ-പര്‍ത്തിയന്‍ സാമ്രാജ്യങ്ങള്‍ ഈ കാലഘട്ടത്തില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. ക്രിസ്തുവിനുശേഷം മൂന്നാം നൂറ്റാണ്ടില്‍ ശക്തി പ്രാപിച്ച ഗുപ്ത സാമ്രാജ്യത്തിന്റെ ഭരണം പ്രാചീന ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നു. പുരാതനകാലത്ത്‌ ഭാരതം എന്നാല്‍ ആര്യന്‍ (ഇറാന്‍) മുതല്‍ സിംഹപുരം(സിങ്കപ്പൂര്‍) വരെ ആയിരുന്നത്രെ.

തെക്കേ ഇന്ത്യയിലാകട്ടെ വിവിധ കാലഘട്ടങ്ങളിലായി ചേര, ചോള, കഡംബ, പല്ലവ, പാണ്ഡ്യ തുടങ്ങിയ സാമ്രാജ്യങ്ങള്‍ നിലനിന്നിരുന്നു. ശാസ്ത്രം, കല, സാഹിത്യം, ഗണിതം, ജ്യോതിശാസ്ത്രം, തത്വശാസ്ത്രം ഇന്നീ മേഖലകളില്‍ ഈ കാലഘട്ടത്തില്‍ വന്‍ പുരോഗതിയുണ്ടായി. പത്താം നൂറ്റാണ്ടോടെ ഉപഭൂഗണ്ഡത്തിന്റെ വടക്ക്‌, മധ്യദേശങ്ങള്‍ ഇസ്ലാമിക അധിനിവേശത്തിന്റെ ഭഗമായുദിച്ച ഡല്‍ഹി സുല്‍ത്താന്റെ കീഴിലായി. മുഗള്‍ സാമ്രാജ്യമാണ്‌ പിന്നീടു ശക്തിപ്രാപിച്ചത്‌. ദക്ഷിണേന്ത്യയില്‍ വിജയനഗര സാമ്രാജ്യമായിരുന്നു ഈ കാലഘട്ടത്തില്‍ പ്രബലം.

പതിനാറാം നൂറ്റാണ്ടുമുതല്‍ പോര്‍ച്ചുഗീസ്‌, ഡച്ച്‌, ഫ്രഞ്ച്‌, ബ്രിട്ടീഷ്‌ അധിനിവേശമുണ്ടായി. ഇന്ത്യയുമായി വാണിജ്യ ബന്ധമായിരുന്നു യൂറോപ്യന്മാരുടെ ലക്ഷ്യമെങ്കിലും പരസ്പരം പോരടിച്ചു നിന്നിരുന്ന സാമ്രാജ്യങ്ങളെ മുതലെടുത്ത്‌ അവര്‍ ഇന്ത്യയൊട്ടാകെ കോളനികള്‍ സ്ഥാപിച്ചു. 1857-ല്‍ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിക്കു നേരെയുണ്ടായ കലാപമാണ്‌ യൂറോപ്യന്‍ അധിനിവേശത്തിനു നേരെ ഇന്ത്യക്കാര്‍ നടത്തിയ പ്രധാന ചെറുത്തുനില്‍പ്പ്‌ ശ്രമം. ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന ഈ കലാപം പക്ഷേ ബ്രിട്ടീഷ്‌ സൈന്യം അടിച്ചൊതുക്കി. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനു കീഴിലുമായി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ അഹിംസയില്‍ അധിഷ്ടിതമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ശക്തിപ്രാപിച്ചു. വര്‍ഷങ്ങള്‍ നീണ്ട സഹന സമരങ്ങള്‍ക്കൊടുവില്‍ 1947 ഓഗസ്റ്റ്‌ 15ന്‌ ഇന്ത്യ ബ്രിട്ടീഷ്‌ ആധിപത്യത്തില്‍നിന്ന് സ്വതന്ത്രമായി. എന്നാല്‍ ഇന്ത്യയുടെ ഒരു ഭാഗം പാക്കിസ്ഥാന്‍ എന്ന പേരില്‍ വിഭജിച്ച്‌ മറ്റൊരു രാജ്യമാകുന്നത്‌ കണ്ടാണ്‌ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നത്‌.

[തിരുത്തുക] ദേശീയ ചിഹ്നങ്ങള്‍

കുങ്കുമം, വെള്ള, പച്ച എന്നീ നിറങ്ങളുള്ളതും 2:3 എന്ന അനുപാതത്തില്‍ നിര്‍മ്മിച്ചതും കൃത്യം മദ്ധ്യഭാഗത്ത് 24 ആരക്കാലുകളുള്ള നീലചക്രം പതിപ്പിച്ചതുമായ പതാകയാണ് ഇന്ത്യയുടെ ദേശീയപതാക. ആന്ധ്രാപ്രദേശുകാരനായ പിംഗലി വെങ്കയ്യ രൂപകല്‍പ്പന ചെയ്ത ഈ കൊടി, 1947 ജൂലൈ 22-നു ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ചു. ദേശീയപതാകയിലെ കുങ്കുമനിറം ധൈര്യത്തിനേയും ത്യാഗത്തിനേയും സൂചിപ്പിക്കുന്നു. വെള്ളനിറം സത്യം, സമാധാനം എന്നിവയുടെ പ്രതീകമാണ്. പച്ചനിറം ശൌര്യവും വിശ്വാസവും പ്രതിനിധീകരിക്കുന്നു. സാഞ്ചിയിലെ സ്തൂപത്തില്‍ നിന്നും കടംകൊണ്ട ചക്രം കര്‍മ്മത്തിന്റെ പ്രതീകമാണ്. കുങ്കുമനിറം മുകളില്‍ വരത്തക്കവിധമാണ് ദേശീയപതാക ഉയര്‍ത്തുക.

സാഞ്ചിയിലെ സ്തൂപം. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ അശോകചക്രവര്‍ത്തി പണികഴിപ്പിച്ചതാണിത്‌.
Enlarge
സാഞ്ചിയിലെ സ്തൂപം. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ അശോകചക്രവര്‍ത്തി പണികഴിപ്പിച്ചതാണിത്‌.

സിംഹമുദ്രയാണ് ഇന്ത്യയുടെ ദേശീയമുദ്ര. 1950 ജനുവരിയിലാണ് ഭരണഘടനാ സമിതി ഇതംഗീകരിച്ചത്. നാലുവശത്തേക്കും സിംഹങ്ങള്‍ തിരിഞ്ഞു നില്‍ക്കുന്നു. സിംഹത്തിന്റെ തലയും രണ്ടുകാലുകളുമാണ് ഒരു ദിശയിലുള്ളത്. അശോകചക്രവര്‍ത്തിയുടെ കാലത്ത് സൃഷ്ടിച്ച സ്തംഭത്തില്‍ നിന്നും കടംകൊണ്ട മുദ്രയായതിനാല്‍ അശോകമുദ്രയെന്നും, അശോകസ്തംഭം എന്നും പറയപ്പെടുന്നു. അശോകസ്തംഭത്തിലുണ്ടായിരുന്നതിലുപരിയായി സിംഹത്തിനു താഴെയായി കാളയേയും കുതിരയേയും സിംഹമുദ്രയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ ദേവനാഗിരി ലിപിയില്‍ മുണ്ഡകോപനിഷതിലെ സത്യമേവ ജയതെ(സത്യം എപ്പോഴും ജയിക്കട്ടെ) എന്നവാക്യവും ആലേഖനം ചെയ്തിരിക്കുന്നു. കാള കഠിനാധ്വാനത്തേയും കുതിര മുന്നോട്ടുള്ള കുതിപ്പിനേയും സൂചിപ്പിക്കുന്നു.

രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ജനഗണമനയാണ് ഇന്ത്യയുടെ ദേശീയഗാനം. 1950 ജനുവരി 24-നു ജനഗണമന ദേശീയഗാനമായി അംഗീകരിച്ചു. വന്ദേമാതരം എന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ കൃതിയാണ് ഇന്ത്യയുടെ ദേശീയ ഗീതം. ദേശീയഗാനത്തിന്റെ കൂടെ തന്നെ ദേശീയഗീതത്തേയും അംഗീകരിച്ചിരുന്നു. മുഹമ്മദ് ഇഖ്‌ബാല്‍ രചിച്ച സാരേ ജഹാംസെ അഛാ എന്ന ഗാനത്തിനും ദേശീയഗാനത്തിന്റേയും ദേശീയഗീതത്തിന്റേയും തുല്യപരിഗണനയാണ് നല്‍കി വരുന്നത്.

ഇന്ത്യയുടെ ദേശീയ മൃഗം കടുവയാണ്. 1972-ല്‍ ഇന്ത്യയുടെ ദേശീയമൃഗത്തെ തിരഞ്ഞെടുത്തു. മയിലിനെ ദേശീയ പക്ഷിയായി 1964-ല്‍ തന്നെ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യയുടെ ദേശീയ പുഷ്പം താ‍മരയും, ദേശീയ വൃക്ഷം അരയാലുമാണ്

[തിരുത്തുക] ഭരണ സംവിധാനം

ഇന്ത്യന്‍ ഭരണസംവിധാനത്തിനെ കുറിച്ച് വിക്കിപീടിയക്ക് സ്വന്തമായൊരു ലേഖനമുണ്ട്.

ഒരു ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ്‌ രാജ്യമായാണ്‌ ഭരണഘടന ഇന്ത്യയെ വിഭാവനം ചെയ്യുന്നത്‌. ലെജിസ്ലേച്ചര്‍(നിയമനിര്‍മ്മാണം, എക്സിക്യുട്ടീവ്‌(ഭരണനിര്‍വഹണം), ജുഡീഷ്യറി(നീതിന്യായം) എന്നിങ്ങനെ മൂന്നു തട്ടുകളാണ്‌ ഭരണസംവിധാനം. രാജ്യത്തിന്റെ തലവന്‍ രാഷ്ട്രപതി(പ്രസിഡന്റ്‌)യാണ്‌. നൈയാമിക അധികാരങ്ങള്‍ മത്രമേ രാഷ്ട്രപതിക്കുളളു. കര-നാവിക-വ്യോമ സേനകളുടെ കമാന്‍ഡര്‍-ഇന്‍-ചീഫും രാഷ്ടപതിയാണ്‌. പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങള്‍ രൂപീകരിക്കുന്ന ഇലക്ട്‌റല്‍ കോളജാണ്‌ രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും തിരഞ്ഞെടുക്കുന്നത്‌. അഞ്ചു വര്‍ഷമാണ്‌ ഇവരുടെ കാലാവധി. ഗവണ്‍മെന്റിന്റെ തലവനായ പ്രധാനമന്ത്രിയിലാണ്‌ ഒട്ടുമിക്ക അധികാരങ്ങളും കേന്ദ്രീകൃതമായിരിക്കുന്നത്‌. പൊതുതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്ന രാഷ്ടീയ കക്ഷിയുടെ അല്ലെങ്കില്‍ മുന്നണിയുടെ നേതാവാണ്‌ പ്രധാനമന്ത്രിയാവുന്നത്‌.

രണ്ടു സഭകളുളള പര്‍ലമെന്ററി സംവിധാനമാണ്‌ ഇന്ത്യയില്‍. ഉപരി മണ്ഡലത്തെ രാജ്യസഭയെന്നും അധോമണ്ഡലത്തെ ലോക്‌സഭയെന്നും വിളിക്കുന്നു. രാജ്യ സഭയിലെ 252 അംഗങ്ങളെ ജനങ്ങള്‍ നേരിട്ടല്ല തിരഞ്ഞെടുക്കുന്നത്‌. സംസ്ഥാന നിയമസഭകളിലെ അംഗങ്ങള്‍ രൂപീകരിക്കുന്ന ഇലക്‌ ടറല്‍ കോളജാണ്‌ ഇവരെ തിരഞ്ഞെടുക്കുന്നത്‌. അതേ സമയം 552 അംഗ ലോക്‌സഭയെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുന്നു. സര്‍ക്കാര്‍ രൂപീകരണത്തിലും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും വേദിയാകുന്നത്‌ ലോക്‌സഭയാണ്‌. 18 വയസു പൂര്‍ത്തിയാക്കിയ പൌരന്മാര്‍ക്കെല്ലാം വോട്ടവകാശമുണ്ട്‌.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രിയുടെ നേത്രുത്വത്തിലുളള മന്ത്രിസഭ(കാബിനറ്റ്‌) എന്നിവരടങ്ങുന്നതാണ്‌ ഭരണനിര്‍വഹണ സംവിധാനം(എക്സിക്യുട്ടീവ്‌). പാര്‍ലമെന്റിലെ ഏതെങ്കിലുമൊരു സഭയില്‍ അംഗമായവര്‍ക്കു മാത്രമേ മന്ത്രിസഭയില്‍ എത്താനൊക്കൂ.

സ്വതന്ത്ര നീതിന്യായ വ്യവസ്ഥയാണ്‌ ഇന്ത്യയിലേത്‌. ഇന്ത്യന്‍ ചീഫ്‌ ജസ്റ്റിസിന്റെ നേത്രുത്വത്തിലുളള സുപ്രീം കോടതിയാണ്‌ നീതിന്യായ വ്യവസ്ഥയുടെ കേന്ദ്രം.

[തിരുത്തുക] സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍

ഇന്ത്യയില്‍ 28 സംസ്ഥാനങ്ങളും, 6 കേന്ദ്രഭരണ പ്രദേശങ്ങളുമാണുള്ളത്‌.

[തിരുത്തുക] സംസ്കാരം

[തിരുത്തുക] രാഷ്ട്രീയം

[തിരുത്തുക] ഭൂമിശാസ്ത്രം

 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
Enlarge
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും

സംസ്ഥാനങ്ങള്‍:

  1. ആന്ധ്രാ പ്രദേശ്‌
  2. അരുണാചല്‍ പ്രദേശ്‌
  3. ആസാം
  4. ബീഹാര്‍
  5. ഛത്തീസ്ഗഡ്‌
  6. ഗോവ
  7. ഗുജറാത്ത്‌
  8. ഹരിയാന
  9. ഹിമാചല്‍ പ്രദേശ്‌
  10. ജമ്മു - കാശ്മീര്‍
  11. ഝാ‍ര്‍ഖണ്ഡ്‌
  12. കര്‍ണാടക
  13. കേരളം
  14. മധ്യപ്രദേശ്‌
  1. മഹാരാഷ്ട്ര
  2. മണിപ്പൂര്‍
  3. മേഘാലയ
  4. മിസോറം
  5. നാഗാലാ‌‍ന്‍ഡ്
  6. ഒറീസ്സ
  7. പഞ്ചാബ്‌
  8. രാജസ്ഥാന്‍
  9. സിക്കിം
  10. തമിഴ്നാട്‌
  11. ത്രിപുര
  12. ഉത്തരാഞ്ചല്‍
  13. ഉത്തര്‍പ്രദേശ്‌
  14. പശ്ചിമ ബംഗാള്‍

കേന്ദ്ര ഭരണ പ്രദേശങ്ങള്‍:

  1. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
  2. ചണ്ഢീഗഡ്‍
  3. ദാദ്ര, നാഗര്‍ ഹവേലി
  4. ദാമന്‍, ദിയു
  5. ലക്ഷദ്വീപ്‌
  6. പോണ്ടിച്ചേരി

ദേശീയ തലസ്ഥാന പ്രദേശം:

  1. ഡല്‍ഹി

[തിരുത്തുക] ഗ്രന്ഥസൂചി

  1. http://india.gov.in/knowindia/official_language.php


ഇന്ത്യയുടെ രാഷ്ട്രപതിമാര്‍

ഡോ. രാജേന്ദ്രപ്രസാദ്‌ • ഡോ. എസ്‌. രാധാകൃഷ്ണന്‍ • ഡോ. സാക്കിര്‍ ഹുസൈന്‍ • വി.വി. ഗിരി • മുഹമ്മദ് ഹിദായത്തുള്ളആക്ടിംഗ് • ഫക്രുദ്ദീന്‍ അലി അഹമ്മദ്‌ • ബാസപ്പ ദാനപ്പ ജട്ടിആക്ടിംഗ് • നീലം സഞ്ജീവറെഢി • ഗ്യാനി സെയില്‍ സിംഗ്‌ • ആര്‍. വെങ്കിട്ടരാമന്‍ • ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ • കെ.ആര്‍. നാരായണന്‍ഡോ. എ.പി.ജെ. അബ്ദുല്‍ കലാം


ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍

ജവഹര്‍ലാല്‍ നെഹ്‌റുഗുല്‍സാരിലാല്‍ നന്ദലാല്‍ ബഹാദൂര്‍ ശാസ്ത്രിഇന്ദിരാ ഗാന്ധിമൊറാര്‍ജി ദേശായിചരണ്‍ സിംഗ്രാജീവ് ഗാന്ധിവി പി സിംഗ്ചന്ദ്രശേഖര്‍പി വി നരസിംഹ റാവുഎ ബി വാജ്‌പേയിഎച്ച് ഡി ദേവഗൌഡഐ കെ ഗുജ്റാള്‍മന്‍മോഹന്‍ സിംഗ്

ഇതര ഭാഷകളില്‍
Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com