ബംഗ്ലാദേശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബംഗ്ലാദേശ്
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം: അമര്‍ ഷോണാര്‍ ബംഗ്ലാ..
തലസ്ഥാനം ധാക്ക
രാഷ്ട്രഭാഷ ബംഗാളി
ഗവണ്‍മന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി‌
പാര്‍ലമെന്‍ററി ജനാധിപത്യം‌
ഇയാവുദ്ദിന്‍ അഹമ്മദ്
ഖാലിദാ സിയ
സ്വാതന്ത്ര്യം മാര്‍ച്ച് 26, 1971
വിസ്തീര്‍ണ്ണം
 
1,44,000ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
 • ജനസാന്ദ്രത
 
14,43,19,628(2005)
1002/ച.കി.മീ
നാണയം തക്കാ (BDT)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീര്‍ഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC +6
ഇന്റര്‍നെറ്റ്‌ സൂചിക .bd
ടെലിഫോണ്‍ കോഡ്‌ +880

ബംഗ്ലാദേശ് (Bangladesh) തെക്കനേഷ്യയിലെ ഒരു രാജ്യം. ഇന്ത്യ, മ്യാന്‍‌മാര്‍ എന്നിവയാണ് അയല്‍ രാജ്യങ്ങള്‍. ഇന്ത്യയിലെ പശ്ചിമ ബംഗാളിലേതു പോലെ ബംഗാളി വംശജരുടെ രാജ്യമാണിത്. പേരു സൂചിപ്പിക്കുന്നതും അതു തന്നെ. ഇന്ത്യാ വിഭജനത്തില്‍ പാക്കിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയായാണ് ബംഗ്ലാദേശ് നിലവില്‍ വന്നത്. കിഴക്കന്‍ പാക്കിസ്ഥാന്‍ എന്നു തന്നെയായിരുന്നു തുടക്കത്തില്‍ പേര്. ബംഗാളിന്റെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ് വിഭജനത്തില്‍ പാക്കിസ്ഥാന്റെ ഭാഗമാക്കാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചത്. എന്നാല്‍ ഭരണ കേന്ദ്രവുമായി 1600 കിലോമീറ്ററിലേറെ ദൂരം എന്നത് കിഴക്കന്‍ പാക്കിസ്ഥാനിലെ ജനങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കി. അതിനേക്കാളേറെ പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നിന്നും നേരിടേണ്ടി വന്ന അവഗണന പുതിയൊരു രാജ്യമെന്ന ചിന്ത അവരില്‍ വളര്‍ത്തി. അങ്ങനെ 1971-ല്‍ ഇന്ത്യയുടെ പിന്തുണയോടെ അരങ്ങേറിയ യുദ്ധത്തിലൂടെ ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി.

കുറഞ്ഞ ഭൂവിസ്തൃതിയും ഉയര്‍ന്ന ജനസംഖ്യയും ബംഗ്ലാദേശിന്റെ പ്രത്യേകതയാണ്. വിസ്തൃതിയില്‍ നൂറാം സ്ഥാനമാണെങ്കില്‍ ജനസംഖ്യയുടെ കാര്യത്തില്‍ ഏഴാമതാണ് ബംഗ്ലാദേശിന്റെ സ്ഥാനം. രാഷ്ട്രീയ അസ്ഥിരതയും അടിക്കടിയുണ്ടാകുന്ന ചുഴലിക്കൊടുങ്കാറ്റുകളും കടലാക്രമണവും ഈ ചെറുരാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകിടം മറിക്കുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണിത്.

ഇതര ഭാഷകളില്‍