മുരിങ്ങ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുരിങ്ങ (Moringa) - ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ചെറുമരമാണ്. മുറുംഗൈ എന്ന തമിഴ് വാക്കാണ് പേരിനാധാരം. മൊരിംഗസിയേ (Moringaceae) എന്ന സസ്യകുടുംബത്തിലാണ് മുരിങ്ങയുടെ സ്ഥാനം. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ് വളരുന്നത്. മൊരിംഗ ഒലീഫെറ (Moringa oleifera) എന്ന ശാസ്ത്രനാമമുള്ള ഇനമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വളരുന്നത്.
[തിരുത്തുക] രൂപം
10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ശാഖകളും ഉപശാഖകളുമുള്ള ചെറുമരമാണ് മുരിങ്ങ. ശാഖകൾ നിറയെ ഇളം പച്ചനിറത്തിലുള്ള ഇലകളുടെ സഞ്ചയമുണ്ടാകും. 30 മുതൽ 60 സെ.മീ വരെയുള്ള തണ്ടുകളിലാണ് വൃത്താകാരമുള്ള ഇലകൾ. ശിഖരങ്ങളിൽ വെളുത്തനിറത്തിലുള്ള പൂക്കളാണ് മുരിങ്ങയുടേത്. പൂങ്കുലകൾ പിന്നീട് മുരിങ്ങക്കായയായി മാറും. ഒരു മീറ്റർ വരെ നീളത്തിലാണ് മുരിങ്ങക്കായ (Drum Stick) കാണപ്പെടുന്നത്. ഇവയ്ക്കുള്ളിലാണ് വിത്തുകൾ. ഒരു മുരിങ്ങക്കായിൽ ഇരുപതോളം വിത്തുകൾകാണും. കായിക്കുവാൻ ധാരാളം വെള്ളവും സൂര്യപ്രകാശവും വേണം.
[തിരുത്തുക] ഉപയോഗങ്ങള്‍
മുരിങ്ങയിലയും മുരിങ്ങക്കക്കായും മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും കറികള്‍ക്കുള്ള വിഭവമാണ്. മലയാളികള്‍ സാധാരണയായി തോരന്‍ കറിക്ക് മുരിങ്ങയിലയും അവിയല്‍, സാമ്പാര്‍ എന്നീ കറികളില്‍ മുരിങ്ങക്കായും ഉപയോഗിക്കുന്നു. വിത്തുകളും ചില രാജ്യങ്ങളില്‍ ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നു. വെള്ളം ശുദ്ധീകരിക്കുന്നതിനായും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്.
[തിരുത്തുക] ഔഷധഗുണങ്ങള്‍
ഇന്ത്യക്കാരുടെ പരമ്പരാഗതമായ ആയുര്‍വ്വേദ വിധിപ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാന്‍ പ്രാപ്തമാണ്. ശാസ്ത്രീയ ഗവേഷണങ്ങളും ഈ വാദം ശരിവയ്ക്കുന്നു. മുരിങ്ങയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരു ഗ്രാം മുരിങ്ങയിലയില്‍ ഓറഞ്ചിലുള്ളതിനേക്കാള്‍ ഏഴുമടങ്ങ് ജീവകം സി, പാലിലുള്ളതിനേക്കാള്‍ നാലുമടങ്ങ് കാല്‍സ്യം, രണ്ടുമടങ്ങ് കൊഴുപ്പ്, ക്യാരറ്റിലുള്ളതിനേക്കാള്‍ നാലുമടങ്ങ് ജീവകം എ, വാഴപ്പഴത്തിലുള്ളതിനേക്കാള്‍ മൂന്നുമടങ്ങ് പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതായും നിരവധി ഗവേഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഇക്കാരണങ്ങള്‍ക്കൊണ്ട് മുരിങ്ങയെ ജീവന്റെ വൃക്ഷം എന്നാണ് വിശേഷിപ്പിക്കുന്നത്. എയിഡ്‌സ് പോലുള്ള മാരകരോഗങ്ങളെപ്പോലും ചെറുക്കാന്‍ മുരിങ്ങയിലയുടെ ഉപയോഗം വ്യാപകമാക്കണമെന്ന അഭിപ്രായവും നിലവിലുണ്ട്.
അനുബന്ധം