Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ജീവകം എ - വിക്കിപീഡിയ

ജീവകം എ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

 ഇലകളിലും കാരറ്റിലും മറ്റും ജീവകം എ ധാരാളം അടങ്ങിയിട്ടുണ്ട്.
Enlarge
ഇലകളിലും കാരറ്റിലും മറ്റും ജീവകം എ ധാരാളം അടങ്ങിയിട്ടുണ്ട്.

അംഗലേയത്തില്‍ വിറ്റാമിന്‍ എന്നൊ വൈറ്റമിന്‍ എന്നൊ പറയുന്നു. ജീവനാധാരമായ പോഷക മൂലകങ്ങളിലൊന്നാണ്. ശാസ്ത്രീയനാമം റെറ്റിനോയ്ഡ് Retinoid) എന്നാണ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ജീവകം എ നമുക്കു ലഭിക്കുന്നത്. റെറ്റിനോള്‍ എന്ന മൃഗജന്യമായ ഇതിന്‍റെ രൂപത്തിന് മഞ്ഞ നിറമാണ്. കൊഴുപ്പില്‍ ലയിച്ചു ചേരുന്നു. എന്നാല്‍ വെള്ളത്തില്‍ ലയിക്കുകയുമില്ല. കണ്ണിന്‍റെ പ്രവര്‍ത്തനത്തിന് ഏറ്റവും അത്യാവശ്യമായ പോഷകഘടകമാണിത്. എല്ലിനും ഇതാവശ്യമാണ്. റെട്ടിനോള്‍ എന്നാണ് ശാസ്ത്രീയ നാമം.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

1913 വരെ ശാസ്ത്രജ്ഞര്‍ വിറ്റാമിനുകള്‍ അഥവാ ജീവകങ്ങള്‍ ഉണ്ടെന്ന് പോലും അറിഞ്ഞിരുന്നില്ല. അന്നു വരെ അന്നജം, മാംസ്യം, കൊഴുപ്പ് ,മൂലകങ്ങള്‍ എന്നിവയയാല്‍ എല്ലാം ആയി എന്നാണ് വിശ്വസിച്ചിരുന്നത്. 1906 ല്‍ ഫ്രഡറിക് ഗൊവ്‍ലാന്‍ഡ് ഹോപ്കിന്‍സ് എന്ന ശസ്ത്രജ്ഞന്‍ ഇതര ഭക്ഷണ ഘടകങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. എങ്കിലും 1913 വരെ തീരെ ശുഷ്കമായ ആവശ്യ പോഷക ഘടകങ്ങളെക്കുറിച്ചുള്ള അറിവ് ശാസ്ത്രലോകത്തിന്‌ അന്യമായിരുന്നു. [1]

[തിരുത്തുക] പേരിനു പിന്നില്‍

വൈറ്റമിന്‍ എന്ന പേര് വന്നത് കാസ്മിര്‍ ഫ്രാങ്ക് [2] എന്ന പോളണ്ടുകാരനായ ശാസ്ത്ജ്ഞനില്‍ നിന്നാണ്. അദ്ദേഹമാണ് അമൈന്‍ സം‌യുക്തങ്ങള്‍ ജിവനാധാരമായത് ( വൈറ്റല്‍- vital) എന്നര്‍ത്ഥത്റ്റില്‍ വൈറ്റമൈന്‍സ് (vitamines) എന്നുപയോഗിച്ചത്. എന്നാല്‍ പിന്നീട് എല്ലാ ജീവകങ്ങളും അമൈനുകള്‍ അല്ല (അമിനൊ ആസിഡുകള്‍) എന്നു മനസ്സിലായതിനുശേഷം ‘e' എന്ന പദം ഉപേക്ഷിച്ച് ഇവ വൈറ്റമിന്‍(vitamin) എന്നറിയപ്പെട്ടു തുടങ്ങി

[തിരുത്തുക] കണ്ടുപിടുത്തം

എല്‍മര്‍ മക് കൊള്ളം എന്ന ജൈവിക രസതന്ത്രജ്നനാണ് 1913 ജീവകം എ വേര്‍തിരിച്ചെടുത്തത്.[3] കന്‍സാസ്‌കാരനായ അദ്ദേഹം തന്‍റെ സഹജീവനക്കാരിയായ മാര്‍ഗ്വെരിതെ ഡേവിസുമൊത്താണിത് കണ്ടെത്തിയത്. ഒരു കൂട്ടം ആല്‍ബിനോ എലികളില്‍ അദ്ദേഹം ഒലിവ് എണ്ണ മാത്രം ഭക്ഷണമായി പരീക്ഷിച്ചു. എലികള്‍ വലിപ്പം വയ്ക്കുന്നത് പെട്ടന്നു നിലക്കുന്നതായി അദ്ദേഹം കണ്ടെത്തി. ഒലിവെണ്ണ മാത്രമായിരുന്നു കുറേ കാലം എലികള്‍ക്ക് കോഴുപ്പിന് ഏക സ്രോതസ്സ്. എന്നാല്‍ വീണ്ടും ഈ എലികള്‍ക്ക് മുട്ടയും വെണ്ണയും കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ അവ വീണ്ടും വളരാന്‍ തുടങ്ങി. അദ്ദേഹം ഇതില്‍ നിന്ന് വെണ്ണയില്‍ ഏന്തോ പ്രത്യേക പദാര്‍ത്ഥം അടങ്ങിയിരിക്കുന്നു എന്ന നിഗമനത്തിലെത്തുകയും അതിനെ ‘ഫാറ്റ് സൊലുബിള്‍ എ’ (കൊഴിപ്പിലലിയുന്ന എ) എന്ന് നാമകരണം നടത്തുകയും ചെയ്തു. രണ്ടു വര്‍ഷത്തിനകം അദ്ദേഹം ജീവകം എ വേര്‍തിരിച്ചെടുത്തു. ഏതാണ്ട് ഇതേ സമയത്ത് തന്നെ തവിടില്‍ നിന്ന് വെള്ളത്തിലലിയുന്ന ഘടകത്തെ ക്രിസ്ത്യന്‍ എയ്ക്മാന്‍ എന്ന ശാസ്ത്രജ്ഞന്‍ വേര്‍തിരിച്ചെടുത്തിരുന്നു, ഇതാണ് പിന്നീട് ജീവകം ബി ആണെന്ന് തെളിഞ്ഞത്. ജീവകം എ, ബിയില്‍ നിന്ന് തുലോം വ്യത്യസ്തമായിരുന്നു കാരണം അത് കൊഴുപ്പില്‍ മാത്രമേ അലിഞ്ഞിരുന്നുള്ളൂ

[തിരുത്തുക] കൃത്രിമ രൂപം

1947 ല്‍ ഡേവിഡ് അഡ്രിയാന്‍ വാന്‍ ഡോര്‍ഫ് ജൊസേഫ് ഫെര്‍ഡിനാന്‍ഡ് ആരെന്‍സ് അന്നിവരാണ് ആദ്യമായി കൃത്രിമമായി ജീവകം എ നിര്‍മ്മിച്ചത്. എന്നാല്‍ അവരുടെ രീതിയില്‍ വ്യാവസായികമായി ജീവകം എ സൃഷ്ടിക്ക്കുക എളുപ്പമല്ലായിരുന്നു. പിന്നീട് ഓസ്ലര്‍ ഓട്ടൊയും കൂട്ടരുടെയും രീതിയില്‍ മരുന്നു കമ്പനിയായ റൊഷെ ആണ് വിറ്റാമിന്‍ എ വികസിപ്പിച്ചത്.

[തിരുത്തുക] രാസഘടന

 റെറ്റിനോളിന്‍റെ രാസഘടന
Enlarge
റെറ്റിനോളിന്‍റെ രാസഘടന

C23H30O എന്നതാണ് രാസവാക്യം. റെട്ടിനോയ്ഡ്സ് എന്ന വര്‍ഗ്ഗത്തില്‍ പെടുന്ന രാസവസ്തുവാണിത്. മൃഗങ്ങളില്‍ കാണപ്പെടുന്ന അവസ്ഥയാണ് റെറ്റിനോള്‍, ഇത് റെറ്റിനൈലിന്‍റെ എസ്റ്റര്‍ രൂപമാണ്. എന്നാല്‍ സസ്യജന്യമായ രൂപം കരെട്ടിനോയ്ഡ്സ് എന്നാണ് അറിയപ്പെടുന്നത്. റെറ്റിനൈല്‍ എസ്റ്റര്‍ വിഘടനം സംഭവിച്ച് ജീവകം എ ആയി മാറുന്നു. എന്നാല്‍ കരെട്ടിനോയ്ഡ്സ് വലിയ മാറ്റമൊന്നും കൂടാതെ ജീവകമായി മാറുന്നു. മേല്‍ പറഞ്ഞ പ്രക്രിയയെല്ലാം ശരീരത്തിലാണ് സംഭവിക്കുന്നത്. കരെട്ടിനോയ്ഡ്സിനെ പ്രൊവൈറ്റമിന്‍ എ എന്നും പറയാറുണ്ട്.

സസ്യങ്ങളില്‍ പ്രകാശസംശ്ലേഷണത്തിന് റെറ്റിനാല്‍ എന്ന ജീവകത്തിന്റ്റെ ആദിരൂപം കൂടിയേ തീരൂ. മൃഗങ്ങളിലും പ്രകാശത്തെ തിരിച്ചറിയുന്ന ഭാഗമായ കണ്ണിലെ റെറ്റിനയുടെ വികാസത്തിനും പ്രവര്‍ത്തനത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ഇതിന്‍റെ കുറവ് നിശാന്തതയ്ക്ക് കാരണമാവാറുണ്ട്. ഇക്കാരണത്താല്‍ സസ്യങ്ങളുടെ ഇലകളില്‍ ജീവകം എ ധാരാളം അടങ്ങിയിരിക്കണം എന്നനുമാനിക്കാം

റെറ്റിനോളിന്‍റെയോ, റെറ്റിനോയിക് ആസിഡിന്‍റെയോ പല ഐസോമറുകള്‍ ലഭിക്കുക സാധ്യമാണ്. ഇത് സാധ്യാമാവുന്നത് രാസഘടനയിലുള്ള നാലു ഡബിള്‍ ബോന്‍ഡ് (ഇരട്ട ബന്ധം) മൂലമാണ്. ഇവയിലെ സിസ്- ട്രാന്‍സ് വ്യതിയാനങ്ങള്‍ വഴി പല രൂപഭേദങ്ങള്‍ ഉണ്ടാവാം. സിസ് രൂപങ്ങള്‍ സ്ഥിരത കുറഞ്ഞവയാണ്. ഇവ പെട്ടന്നു തന്നെ ട്രാന്‍സ് രൂപത്തിലേയ്ക്കുമാറും. ചിത്രത്തിലുള്ള റെറ്റിനോള്‍ എല്ലാം ട്രാന്‍സ് രൂപങ്ങളാണ്. എന്നിരുന്നാലും ചില സിസ് രൂപങ്ങള്‍ പ്രകൃത്യാകാണപ്പെടുന്നുണ്ട്. അവ സ്ഥിരതയുള്ളവയാണ്. ഉദാഹരണത്തിനു കണ്ണിലെ പ്രകാശം തിരിച്ചറിയുന്ന ഘടകമായ റൊഡോപ്സിന്‍. (11-സിസ്- രെറ്റിനാള്‍ ഐസോമര്‍ ആണിത്). ഇത് എല്ലാം ട്രാന്‍സ് ആയ റൊഡോപ്സിന്‍ ആവുന്നതിലൂടെയാണ് നമുക്ക് കാഴ്ച കിട്ടുന്നത് തന്നെ. ഇതു കൊണ്ടാണ് ജീവകം ഏ കുറയുമ്പോള്‍ കാഴച ( നിശാന്ധത) കുറയുന്നത്. നിര്‍മ്മിച്ചെടുത്തത്.

[തിരുത്തുക] സ്രോതസ്സുകള്‍

മറ്റു ജീവകങ്ങള്‍

ജീവകങ്ങളെ രണ്ടായി തരം തിരിക്കാം 1) വെള്ളത്തില്‍ ലയിക്കുന്നവ 2) കൊഴുപ്പ്,fat)യില്‍ ലയിക്കുന്നവ.

1) വെള്ളത്തില്‍ ലയിക്കുന്നവ

  • ജീവകം ബി കൂട്ടങ്ങള്‍ ( B കോം‍പ്ലക്സ്)
  • ജീവകം സി.

2) കൊഴുപ്പില്‍ ലയിക്കുന്നവ

ഇതില്‍ വെള്ളത്തില്‍ ലയിക്കുന്ന ജീവകങ്ങള്‍ ശരീരത്തില്‍ സൂക്ഷിക്കാന്‍ പറ്റാത്തതും എന്നാല്‍ മറ്റുള്ളവശരീരത്തില്‍ കൊഴുപ്പുമായി ചേര്‍ന്ന് സൂക്ഷിക്കുന്നവയുമാണ്.

[തിരുത്തുക] പ്രമാണാധാര സൂചി

  1. http://www.discoveriesinmedicine.com/To-Z/Vitamin-A.html
  2. http://www.discoveriesinmedicine.com/To-Z/Vitamin.html
  3. http://inventors.about.com/library/inventors/bl_vitamins.htm
വിക്കിമീഡിയ കോമണ്‍സില്‍

Daucus carota എന്ന ലേഖനവുമായി ബന്ധപ്പെട്ട

കൂടുതല്‍ ഫയലുകള്‍ ലഭ്യമാണ്.

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com