മലയാള കലാഗ്രാമം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തിന് 29 കിലോമീറ്റര്‍ അകലെ പുതുമാഹിയിലാണ് മലയാള കലാഗ്രാമം (മകം) സ്ഥിതിചെയ്യുന്നത്. കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും ലളിത കലകള്‍ പഠിക്കുവാനും പരിശീലിക്കുവാനുമുള്ള ഒരു കളരിയാണ് മലയാള കലാഗ്രാമം. ചിത്രകല, ശില്പകല, സംഗീതം, നൃത്തം, യോഗ, സംസ്കൃതം എന്നിവയില്‍ മുഴുവന്‍ സമയ - സായാഹ്ന പാഠങ്ങള്‍ ഇവിടെ നടത്തുന്നു.
കലാഗ്രാമത്തിലെ അംഗങ്ങള്‍ പാഠശാലകള്‍, വിവിധ കലാപരിപാടികള്‍, കലാ അദ്ധ്യാപനങ്ങള്‍, വിവിധ മാനവിക വിഷയങ്ങളിലുള്ള പ്രത്യേക പദ്ധതികള്‍ എന്നിവ നടത്തുന്നു.
ഓരോ കലാരംഗത്തിലെയും പഴയതും പുതിയതുമായ സമ്പ്രദായങ്ങളുമായി പരിചയപ്പെടുവാന്‍ കലാഗ്രാമത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു കഴിയുന്നു. കലയുടെ ചരിത്രവും സാദ്ധ്യതകളുമായി ബന്ധപ്പെടുവാനും കലയെ നിത്യജീവിതത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കുവാനും കലാഗ്രാമം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നു.
കലാഗ്രാമത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായി ഒരു ദിവസം ചിലവിടുന്നതും ഇവിടത്തെ അമൂല്യമായ ഗ്രന്ഥശാലയും ചിത്ര-ശില്പ പ്രദര്‍ശനങ്ങളും സന്ദര്‍ശിക്കുന്നതും കലാസ്നേഹികള്‍ക്ക് ഒരു നല്ല അനുഭവമാണ്.
ഉള്ളടക്കം |
[തിരുത്തുക] അദ്ധ്യാപകര്‍
പ്രശസ്ത ശില്പിയായ എം.വി. ദേവന്‍ ആണ് കലാഗ്രാമത്തിന്റെ ഡയറക്ടര്‍. എം.വി. ദേവന്‍ വളര്‍ന്നുവരുന്ന ചിത്രകാരന്മാരെയും ശില്പികളെയും ഇവിടെ പരിശീലിപ്പിക്കുന്നു.
[തിരുത്തുക] ചിത്രകല, ശില്‍പകല
എം.വി. ദേവനു പുറമേ ചുവര്‍ ചിത്ര കലാകാരനായ കെ.ആര്‍. ബാബുവും പൊന്മണി മാത്യുവും ഈ രംഗങ്ങളില്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നു. പ്രശസ്ത ചിത്രകാരനായ രാജേന്ദ്രനും വിദ്യാര്‍ത്ഥികളെ ഇവിടെ പഠിപ്പിക്കുന്നു.
[തിരുത്തുക] നൃത്തകല
കുച്ചിപ്പുടിയുടെ ആചാര്യയായ വെമ്മടി ചിന്ന സത്യം എന്ന നര്‍ത്തകയുടെ ശിഷ്യയായ ഷീജ ശിവദാസ് ഇവിടെ വിദ്യാര്‍ത്ഥിനികളെ കുച്ചിപ്പുടി പഠിപ്പിക്കുന്നു. ഭരതനാട്യത്തിന്റെ പ്രശസ്തയായ ആചാര്യയായ രുഗ്മിണി അരുണ്ഡേലിന്റെ അഡയാര്‍ കലാക്ഷേത്രത്തില്‍ പഠിച്ച ഗുരുക്കള്‍ വിദ്യാര്‍ത്ഥിനികളെ ഭരതനാട്യം പഠിപ്പിക്കുന്നു.
[തിരുത്തുക] സംഗീതം
പ്രശസ്ത കര്‍ണ്ണാട്ടിക് സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ കെ. രാഖവന്‍ മാസ്റ്റര്‍ വിദ്യാര്‍ത്ഥികളെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കുന്നു. എസ്. ലാലുവും അദ്ദേഹത്തെ സഹായിക്കുന്നു. വി.വി. രാജേഷ് വയലിനും പയ്യന്നൂര്‍ രാജന്‍ മൃദംഗവും പഠിപ്പിക്കുന്നു.
[തിരുത്തുക] യോഗ
യോഗാചാര്യനായ എം. വാസുദേവന്‍ വിദ്യാര്‍ത്ഥികളെ യോഗ പഠിപ്പിക്കുന്നു.
[തിരുത്തുക] എത്തിച്ചേരാനുള്ള വഴി
ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: മാഹി ഏറ്റവും അടുത്തുള്ള വിമാനത്താവളം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് - ഏകദേശം 64 കിലോമീറ്റര്‍ കിഴക്ക്.
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
കണ്ണൂരിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
സെന്റ് ആഞ്ജലോ കോട്ട• തലശ്ശേരി കോട്ട• മുഴപ്പിലങ്ങാട് ബീച്ച്• പയ്യമ്പലം• ഏഴിമല• മലയാള കലാഗ്രാമം• പഴശ്ശി ഡാം• പൈതല്‍ മല• ഗുണ്ടര്‍ട്ട് ബംഗ്ലാവ്• പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക്• മാപ്പിള ബേ• പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം• തിരുവങ്ങാട് ക്ഷേത്രം• തൃച്ചമ്പ്രം ക്ഷേത്രം• തലശ്ശേരി മോസ്ക്• മടായി മോസ്ക്• കൊട്ടിയൂര്‍• ജഗന്നാഥ ക്ഷേത്രം• സെന്റ് ജോണ്‍സ് പള്ളി• അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം |
Categories: കേരളം | കല