ഗുണ്ടര്‍ട്ട് ബംഗ്ലാവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തു നിന്നും 20 കിലോമീറ്റര്‍ അകലെ തലശ്ശേരിക്ക് അടുത്തായി ഇല്ലിക്കുന്നിലാണ് ഗുണ്ടര്‍ട്ട് ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. ദേശീയപാതയ്ക്ക് അരികിലാണ് ഈ ഭവനം. ചരിത്രപ്രാധാന്യമുള്ള ഈ ബംഗ്ലാവില്‍ പ്രശസ്ത ജര്‍മ്മന്‍ പണ്ഡിതനും മലയാളത്തിലെ ആദ്യത്തെ നിഘണ്ടുവിന്റെ കര്‍ത്താവുമായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് താമസിച്ചിരുന്നു. അദ്ദേഹം 1839 മുതല്‍ 20 വര്‍ഷത്തോളം ഇവിടെ താമസിച്ചിരുന്നു. ഇവിടെ നിന്നാണ് മലയാളത്തിലെ ആദ്യത്തെ ഭാഷാ നിഘണ്ടുവും ആദ്യത്തെ മലയാള ദിനപ്പത്രം ആയ പശ്ചിമോദയവും പ്രസിദ്ധീകരിച്ചത്. മലയാളത്തില്‍ ഒരു വ്യാകരണ പുസ്തകം അടക്കം 18 പുസ്തകങ്ങള്‍ ഗുണ്ടര്‍ട്ട് എഴുതിയിട്ടുണ്ട്. ഇന്ന് നെട്ടൂര്‍ സാങ്കേതിക പരിശീലന സംഘടനയുടെ ഒരു ഭാഗം ഗുണ്ടര്‍ട്ട് ബംഗ്ലാവില്‍ പ്രവര്‍ത്തിക്കുന്നു. സ്വിറ്റ്സര്‍ലാന്റില്‍ ഉള്ള ഒരു സംഘടനയാണ് ഈ സാങ്കേതിക പരിശീലന സംഘടന നടത്തുന്നത്.
കണ്ണൂരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമാണ് ഇവിടം.
[തിരുത്തുക] അവലംബം
കണ്ണൂരിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
സെന്റ് ആഞ്ജലോ കോട്ട• തലശ്ശേരി കോട്ട• മുഴപ്പിലങ്ങാട് ബീച്ച്• പയ്യമ്പലം• ഏഴിമല• മലയാള കലാഗ്രാമം• പഴശ്ശി ഡാം• പൈതല്‍ മല• ഗുണ്ടര്‍ട്ട് ബംഗ്ലാവ്• പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക്• മാപ്പിള ബേ• പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം• തിരുവങ്ങാട് ക്ഷേത്രം• തൃച്ചമ്പ്രം ക്ഷേത്രം• തലശ്ശേരി മോസ്ക്• മടായി മോസ്ക്• കൊട്ടിയൂര്‍• ജഗന്നാഥ ക്ഷേത്രം• സെന്റ് ജോണ്‍സ് പള്ളി• അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം |