വിക്കിപീഡിയ:About
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2001-ല്‍ ആരംഭിച്ച, അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സൂചക വെബ്‌സൈറ്റും സര്‍വ്വവിജ്ഞാനകോശവും ആണ് വിക്കിപീടിയ. വിക്കിപീടിയയടെ ഉള്ളടക്കം സ്വതന്ത്രവും, ലോകമെമ്പാടും ഉള്ള ആള്‍ക്കാരുടെ സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലവുമാണ്. വിക്കി എന്നു പറഞ്ഞാല്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടര്‍ ഉള്ള ആര്‍ക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനും കഴിയുന്നത് എന്നാണര്‍ഥം. വിക്കിപീടിയയും ഇതിനപവാദമല്ല(പ്രധാനതാള്‍, സംരക്ഷിത ലേഖനങ്ങള്‍ മുതലായ അപൂര്‍വ്വം താളുകള്‍ ഒഴിച്ച്).
വിക്കിപീടിയ, വിക്കിപീടിയ സംഘം എന്ന നിര്‍ലാഭസമൂഹത്തിന്റെ അംഗീകൃത വ്യാപാരമുദ്രയാണ്. വിക്കീപീടിയ സംഘം, വിക്കി പ്രവര്‍ത്തനങ്ങളുടേയും സഹോദരസംരംഭങ്ങളുടെയും നിര്‍മ്മാതാക്കളും ആണ്.
എല്ലാ താളുകളിലും കാണുന്ന കണ്ണികള്‍(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതല്‍ സംബന്ധിയായ വിവരങ്ങളിലേക്കും നയിക്കാന്‍ പ്രാപ്തമാണ്. വിക്കിപീടിയയുടെ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നിടത്തോളം കാലം ആര്‍ക്കും വിക്കിപീഡിയ ലേഖനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുവാനും, ലേഖനങ്ങള്‍ തമ്മില്‍ ബന്ധപ്പെടുത്തുവാനും, നല്ലലേഖനങ്ങള്‍ക്ക് അംഗീകാരം നല്‍കാനും സാധിക്കും, അബദ്ധവശാല്‍ എങ്ങാനും തെറ്റിപോകുമോ എന്നും ഭയപ്പെടേണ്ടതില്ല, കാരണം തെറ്റുകള്‍ തിരുത്തുവാനും, കൂടുതല്‍ മെച്ചപ്പെടുത്തുവാനും മറ്റുപയോക്താക്കളും(Wikipedeans) ശ്രമിക്കുന്നുണ്ടല്ലോ, കൂടാതെ മീഡിയാവിക്കി എന്നറിയപ്പെടുന്ന വിജ്ഞാനഗ്രാഹി തന്ത്രവും(encyclopedia software) തിരുത്തല്‍ സംബന്ധിച്ച തെറ്റുകളെ പഴയരൂപത്തിലേക്ക് ലളിതമായി മാറ്റാന്‍ പാകത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.
ആര്‍ക്കും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാം എന്നതുകൊണ്ടുതന്നെ പത്രാധിഷ്ഠിതമായ വിജ്ഞാനകോശങ്ങളില്‍ നിന്ന് വിക്കിപീടിയ ചില പ്രധാനകാര്യങ്ങളില്‍ വ്യത്യസ്തമാണ്. കൃത്യമായി പറഞ്ഞാല്‍ പഴക്കം ചെല്ലും തോറും ലേഖനങ്ങള്‍ മെച്ചപ്പെട്ടതും സന്തുലിതവും ആകുമെങ്കിലും, പുതിയ ലേഖനങ്ങള്‍ അങ്ങിനെ ആയിരിക്കണം എന്നില്ല. തെറ്റായ വിവരങ്ങളും, വിജ്ഞാനപ്രധാനമല്ലാത്ത കാര്യങ്ങളും അസന്തുലിതയും മറ്റും ഉണ്ടാകാം. അതുകൊണ്ടുതന്നെ ഉപയോക്താക്കള്‍ അതു തിരിച്ചറിയാനും, അവയെ സ്വീകരിക്കാതിരിക്കാനും ശ്രദ്ധാലുക്കളായിരിക്കണം.
ഉള്ളടക്കം |
[തിരുത്തുക] വിക്കിപീടിയ എങ്ങിനെയാണ് സ്വതന്ത്രമായിരിക്കുന്നത്
വിക്കിപീടിയയുടെ ഉള്ളടക്കം സേവനം എന്ന നിലയില്‍ ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതിയിലാണ്(GNU Free Documentation Licence) ചിട്ടപ്പെടുത്തിയിരിക്കുന്നത്, എങ്ങിനെയെന്നാല്‍ വിജ്ഞാനം ആര്‍ക്കും സ്വന്തമല്ല, അത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് എന്ന സങ്കല്‍പ്പത്തിലുള്ള കോപ്പിലെഫ്റ്റ്(copyleft) നിയമസംഹിതയാണ് അതിനായി ഉപയോഗിച്ചിരിക്കുന്നത്.
വിക്കീപീടിയയിലെ എല്ലാ വിവരങ്ങളും പകര്‍ത്തിയെടുക്കുവാനും, പുനരാവിഷ്കരിക്കുവാനും, പുനര്‍വിതരണം ചെയ്യുവാനും, ഏതുതരത്തിലും മാറ്റി ഉപയോഗിക്കുവാനും ഏതൊരാള്‍ക്കും അവകാശമുണ്ടായിരിക്കും.
[തിരുത്തുക] വിക്കിപീടിയ നന്നായുപയോഗിക്കാന്‍
[തിരുത്തുക] വിക്കിപീടിയയെ അടുത്തറിയുക
ചിലര്‍ ഈ സൈറ്റില്‍ വരുന്നത് കൂടുതല്‍ അറിവ് തേടിയാണ്, മറ്റു ചിലരാകട്ടെ തങ്ങള്‍ക്കറിയാവുന്നത് പങ്കുവെയ്ക്കാനും, എന്തു തന്നെ ആയാലും ഇതിലെ ലേഖനങ്ങള്‍ മെച്ചപ്പെടുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. താങ്കള്‍ക്ക് മാറ്റങ്ങളെ കുറിച്ച് അറിയണമെന്നുണ്ടെങ്കില്‍ പുതിയമാറ്റങ്ങള്‍ എന്ന താളില്‍ അത് കാണാവുന്നതാണ്. പുതിയ ലേഖനങ്ങളെ കുറിച്ച് അറിയണമെന്നുണ്ടെങ്കില്‍ പുതിയ താളുകള്‍ എന്ന താളില്‍ അതും അറിയാവുന്നതാണ്. വിവിധ തരത്തിലുള്ള ജനങ്ങളുടെ സഹായത്താലാണ് വിക്കിപീടിയയുടെ നിലനില്‍പ്പ് തന്നെ.
വിക്കിപീടിയ പല പ്രവര്‍ത്തനങ്ങളേയും മുന്നോട്ട് നയിക്കുന്നുണ്ട്, താങ്കള്‍ക്ക് ഒരു പുതിയ ആശയമോ, മറ്റുള്ളവരെ അറിയിക്കാനുള്ള എന്തെങ്കിലും കൃത്യമായ വിവരങ്ങളോ ഉണ്ടങ്കില്‍ അതിനായുള്ള ഏകോപനസഹായവും വിക്കിപീടിയ ചെയ്തു തരും. ലേഖനങ്ങള്‍ അധികവും വിജ്ഞാനശകലങ്ങള്‍ ആയാണ് രൂപം കൊണ്ടത്, പലരുടെ സഹായം കൊണ്ടാണ് അവ പിന്നീട് സമഗ്രത പ്രാപിച്ചത്.
താങ്കള്‍ അന്വേഷിച്ചത് കണ്ടെത്തിയില്ലങ്കിലും വിഷമിക്കേണ്ടതില്ല. മറ്റുള്ള ഉപയോക്താക്കളോട് ചോദിച്ച് മനസ്സിലാക്കാവുന്നതാണ്.
താങ്കള്‍ക്ക് താല്‍പ്പര്യമുള്ള വിഷയത്തെക്കുറിച്ചുള്ള ലേഖനം കാണാന്‍ സാധിച്ചില്ല എന്നിരിക്കട്ടെ, ആ ലേഖനം ആവശ്യമുണ്ടെന്നും പ്രസിദ്ധപ്പെടുത്താവുന്നതാണ്(അല്ലങ്കില്‍ താങ്കള്‍ക്കു തന്നെ ആ വിഷയത്തില്‍ ഗവേഷണം നടത്തി സ്വയം ലേഖനം എഴുതി പ്രസിദ്ധപ്പെടുത്താവുന്നതാണ്).
വേണമെങ്കില്‍ ലേഖനങ്ങള്‍ ക്രമരഹിതമായും കാണാവുന്നതാണ്.
മലയാളത്തിനു പുറമേ നൂറിലധികം മറ്റു ഭാഷകളിലും വിക്കിപീടിയ ലേഖനങ്ങള്‍ ലഭിക്കുന്നതാണ്.
[തിരുത്തുക] വിക്കിപീടിയയിലെ അടിസ്ഥാനപരവും ശരിയായും ഉള്ള നയിക്കപ്പെടല്‍
വിക്കിപീടിയയിലെ ലേഖനങ്ങള്‍ എല്ലാം കണ്ണികളാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എവിടൊക്കെ ഇതു പോലെ വ്യതിരിക്തമാക്കപ്പെട്ട വാക്കുകള്‍ കാണുന്നുവോ അതിനര്‍ഥം ആ കണ്ണി ഉപയോഗിച്ച് ബന്ധപ്പെട്ട മറ്റൊരു ലേഖനത്തിലേക്ക് കടക്കാം എന്നാണ്. താങ്കള്‍ എപ്പോഴും ബന്ധപ്പെട്ട ലേഖനത്തില്‍നിന്ന് ഒരു ക്ലിക്ക് മാത്രം അകലെ ആയിരിക്കും. നിയതമായ ഒരു ചട്ടക്കൂടിനുള്ളില്‍ നില്‍ക്കാതെ കണ്ണികളുപയോഗിച്ച് അലഞ്ഞുതിരിയുന്നതു വഴി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
ഏതെങ്കിലും കണ്ണികള്‍ ഇല്ല എങ്കില്‍ അതു കൂട്ടിച്ചേര്‍ക്കുന്നതു വഴി വിക്കിപീടിയക്ക് ഒരു സംഭാവന നല്‍കാനും കഴിയും.
[തിരുത്തുക] വിക്കിപീടിയ ഒരു ഗവേഷണോപകരണം ആയുപയോഗിക്കാന്‍
ലേഖനങ്ങള്‍ വിക്കി ആയിരിക്കുന്നിടത്തോളം കാലം അത് ഒരിക്കലും സമ്പൂര്‍ണ്ണം അല്ല, എത്രകാലം അത് മാറ്റിയെഴുതപ്പെടുന്നോ അപ്പോഴൊക്കെയും സാധാരണ ഗതിയില്‍ അവയുടെ ഗുണമേന്മയില്‍ ഉയര്‍ച്ചയാണ് ഉണ്ടാകുന്നത്.
അനേകം ചര്‍ച്ചകള്‍ക്കും, വാദമുഖങ്ങള്‍ നേരിട്ടതിനു ശേഷവും ഉണ്ടാകുന്ന, "'മാതൃകാ ലേഖനങ്ങള്‍"' സന്തുലിതവും, പക്ഷഭേദമില്ലാത്തതും, വിജ്ഞാനസമ്പുഷ്ടവും ആയിരിക്കും. അതിനായി ചിലപ്പോള്‍ ആഴ്ചകളോ, മാസങ്ങളോ, വര്‍ഷങ്ങള്‍ തന്നെയോ എടുത്തേക്കാം.
ലേഖനങ്ങളുടെ ഗുണമേന്മ ദിനംപ്രതി ഉയരുകയാണെങ്കില്‍ കൂടി വിക്കിലേഖനങ്ങളെ ഗവേഷണങ്ങള്‍ക്ക് അടിസ്ഥാനമായെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തുകൊണ്ടെന്നാല്‍ ലേഖനങ്ങള്‍ അവയുടെ മേന്മയിലും, സമഗ്രതയിലും വ്യത്യാസം പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. ഗവേഷണങ്ങള്‍ക്കായി വിക്കിപീടിയ എങ്ങിനെയുപയോഗിക്കാമെന്നത് സംബന്ധിച്ച് ഒരു വഴികാട്ടിയും നിങ്ങള്‍ക്ക് ലഭിക്കും.
[തിരുത്തുക] വിക്കിപീടിയയുടെ മേന്മകളും ബലഹീനതയും ചുരുക്കത്തില്‍
വിക്കിപീടിയയ്ക്ക് വളരെ അധികം മേന്മകളും അതു പോലെ തന്നെ ബലഹീനതകളും ഉണ്ട്, എന്തെന്നാല്‍ അത് തിരുത്തല്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖകളും നയങ്ങളും പാലിക്കുന്ന ഏവര്‍ക്കുമായി തുറന്നിട്ടിരിക്കുന്നു.
അടിസ്ഥാന മേന്മകള്‍:
- വിക്കിപീടിയയില്‍ വളരെയധികം ലേഖകന്മാര്‍ പല ഭാഷകളിലായുള്ളതു കൊണ്ട് ഏതൊരു വിഷയത്തിലേക്കും ഏളുപ്പം ചെന്നെത്തുവാന്‍ സാധിക്കും
- സംഭവങ്ങള്‍ നടന്ന് മണിക്കൂറുകള്‍ക്കകം അവ വിക്കിപീടിയയില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും.
- വസ്തുനിഷ്ഠമായും പക്ഷാന്തരമില്ലാതെയും വസ്തുതകളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ചുരുക്കം സൈറ്റുകളില്‍ ഒന്നാണ് വിക്കിപീടിയ.
- പടിഞ്ഞാറന്‍ കാഴ്ചപ്പാടില്‍ നിന്ന് വസ്തുതകളെ മോചിപ്പിച്ച് ലോകത്തിലേവര്‍ക്കും സമ്മതമായി വസ്തുതകളെ അവതരിപ്പിക്കാന്‍ വിക്കിപീടിയക്ക് കഴിയും.
- മറ്റു പല വിജ്ഞാനസംബന്ധിയായ വെബ്‌സൈറ്റുകളേയും അപേക്ഷിച്ച് സംഭവിച്ചു പോകാവുന്ന തെറ്റുകളെ അതിവേഗം തിരുത്തുവാന്‍ വിക്കിപീടിയക്ക് കഴിയും.
- ഗുണദോഷ വിചിന്തനത്തിനായി എന്തെങ്കിലും പ്രത്യേക മാര്‍ഗ്ഗം അവലംബിക്കുന്നില്ലങ്കില്‍ കൂടി, വസ്തുതകളെ വളച്ചൊടിക്കുവാനും, ഏതെങ്കിലും പ്രത്യേക കാഴ്ചപ്പാടിലേക്ക് തള്ളി വിടാനുമുള്ള ശ്രമങ്ങളെ ഏതാനം സമയത്തിനുള്ളില്‍ പരാജയപ്പെടുത്താന്‍ വിക്കിപീടിയക്ക് സാധിക്കും.
- മറ്റു പല സൈറ്റുകളില്‍ നിന്നും ഉപരിയായി വിക്കിപീടിയയിലെ ലേഖനങ്ങള്‍ അപ്രത്യക്ഷമാവുകയോ, നഷ്ടപ്പെടുകയോ, മായ്ചുകളയാന്‍ സാധിക്കുകയോ ഇല്ല.
അടിസ്ഥാന ബലഹീനതകള്‍:
- വിക്കിപീടിയയുടെ അടിസ്ഥാനമായ അതിന്റെ ഏവര്‍ക്കുമായി തുറക്കപ്പെട്ടിരിക്കല്‍ മൂലം, ഏതൊരു ലേഖനവും, ഏതൊരു സമയവും,അതിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലായിരിക്കാന്‍ സാധ്യതയുണ്ട്. അതായത് ഏതെങ്കിലും ഒരു വലിയ തിരുത്തലിനു ശേഷമോ,നിരന്തരമായ തിരുത്തലു കൊണ്ടോ മനപ്പൂര്‍വമുള്ള നശീകരണപ്രവണത മൂലമോ ഇങ്ങനെ സംഭവിക്കാന്‍ ഇടയുണ്ട്.
- വിക്കിപീടിയ എല്ലാ തരത്തിലുമുള്ള തിരുത്തലുകളേയും ശേഖരിക്കുകയും, കൂടുതല്‍ ചര്‍ച്ചക്കുള്ള അവസരം നല്‍കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ആഴമേറിയ ഒരു സംവാദത്തിനിടയില്‍ ഒരു ഒത്തുതീര്‍പ്പിലെത്താന്‍ മാസങ്ങള്‍ തന്നെ എടുത്തേയ്ക്കാം.
- വിക്കിപീടിയയിലുണ്ടാകുന്ന നശീകരണ പ്രവണതകളെ പെട്ടന്നു തന്നെ തിരുച്ചറിയുകയും തിരുത്തുകയും ചെയ്യാറുണ്ടെങ്കിലും, ചിലപ്പോള്‍ പക്ഷീകരണവും, വിജ്ഞാനീകരണവും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകാറുണ്ട്.
- സുപ്രധാനവും, തെറ്റില്ലാത്തതുമായ ലേഖനങ്ങള്‍ കണ്ടെത്താന്‍ വിക്കിപീടിയക്ക് വ്യവസ്ഥാധിഷ്ഠിതമായ ഒരു മാര്‍ഗ്ഗം ഇല്ലാത്തതിനാല്‍ ചിലപ്പോള്‍ അത്തരം ഒരു ലേഖനം പ്രത്യേകം എടുത്തുകാണിക്കാന്‍ സാധിച്ചില്ലന്നു വരാം.
- ഒരു ലേഖനത്തില്‍ തന്നെ വ്യക്തവും തികച്ചും അവ്യക്തവും ആയുള്ള ഭാഗങ്ങള്‍ ഉണ്ടാകാം.
- പല വിവരദാതാക്കളും വിക്കിപീടിയയുടെ അടിസ്ഥാന നയങ്ങളില്‍ മുറുകെ പിടിക്കാറില്ല, കൂടാതെ വിവരങ്ങളുടെ ഉത്ഭവസ്ഥാനങ്ങള്‍ തീര്‍ത്തും ശരിയായിരിക്കണമെന്നുമില്ല.
[തിരുത്തുക] വിക്കിപീടിയ സംഭാവനകളുടെ സ്വഭാവം
മാറ്റിയെഴുതുക എന്ന കണ്ണി ഉപയോഗിച്ച് ആര്‍ക്കു വേണമെങ്കിലും സംഭാവനകള്‍ നല്‍കാന്‍ കഴിയും. അതിനുമുന്‍പ് വഴികാട്ടി, സഹായം, നയങ്ങള്‍, നവാഗതര്‍ക്ക് സ്വാഗതം എന്ന താളുകള്‍ കാണുന്നത് നല്ലതായിരിക്കും.
വിവരദാതാക്കള്‍ അനൌദ്യോഗിക ലേഖകരും, നിഷ്പക്ഷമതികളും ആയിരിക്കണം എന്നാണ് പ്രതീക്ഷിക്കുന്നത്. ലേഖനങ്ങള്‍ പരിശോധനാ യോഗ്യവും, വസ്തുതകളുടെ എല്ലാ വശവും പരിഗണിക്കുന്നതും, പ്രത്യേക ദൃഷ്ടികോണുകളില്‍ നിന്ന് വസ്തുതകളെ പരിഗണിക്കുന്നവ അല്ലാതിരിക്കുകയും, സ്വാഭിപ്രായം ഇല്ലാത്തവയും ആകണം. ലേഖകര്‍ തിരുത്തിയെഴുതുന്നതിനു മുന്‍പ് വിക്കിപീടിയയുടെ "പഞ്ച പ്രമാണങ്ങള്‍" പരിശോധിക്കാന്‍ താത്പര്യപ്പെടുന്നു.
[തിരുത്തുക] ആരാണ് വിക്കിപീടിയ എഴുതുന്നത്
വിക്കിപീടിയക്ക് പതിനായിരക്കണക്കിന് സ്ഥിര എഴുത്തുകാരുണ്ട്-കൈത്തഴക്കം വന്നവര്‍ മുതല്‍ സാധാരണക്കാര്‍ വരെ. സൈറ്റില്‍ വരുന്ന ആര്‍ക്കും എഴുതുവാന്‍ സാധിക്കും എന്നതു കൊണ്ടു തന്നെ ഉള്ളടക്കത്തിന്റെ ഒരു അസാധാരണ ശേഖരം തന്നെ വിക്കിപീടിയക്ക് സ്വന്തമായുണ്ട്. തെറ്റായ തിരുത്തലുകള്‍ക്കെതിരെ ഉപയോക്താക്കളെ സഹായിക്കന്‍ കാര്യക്ഷമമായ സംവിധാനവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പ്രത്യേക അധികാരങ്ങളും, നല്ലലേഖനങ്ങളെ പിന്തുണക്കുവാനും കാര്യനിര്‍വാഹകരും(Administrators) ഉണ്ട്. പെട്ടന്ന് തീര്‍പ്പ് കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭങ്ങളിലെ സഹായത്തിനായി പ്രത്യേക തടയല്‍ അധികാരവും മറ്റും ഉള്ള ഒരു നീതിന്യായ സഭയും ഉണ്ട്. ഈ സൈറ്റിന്റെ ഉടമസ്ഥരായ വിക്കിമീഡിയ സംഘം ദൈനംദിന കാര്യങ്ങളിലും, ലേഖനങ്ങളിലും വലിയ തോതില്‍ കൈകടത്തറില്ല.
[തിരുത്തുക] വിക്കിപീടിയ താളുകള്‍ തിരുത്തുവാന്‍
വിക്കിപീടിയ ലളിതവും ശക്തമായതുമായ ചട്ടക്കൂടാണ് അതിന്റെ താളുകള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്, താളുകളുടെ ഭംഗി കൂട്ടാന്‍ അനുവദിക്കുന്നതിനുപരി കൂടുതല്‍ വിവരസംഭരണത്തിനാണതില്‍ ശ്രദ്ധിച്ചിരിക്കുന്നത്. ലേഖനങ്ങള്‍ ഖണ്ഡങ്ങളും, ഉപഖണ്ഡങ്ങളും ആകുവാനും, കണ്ണികളുടെ നിര്‍മ്മാണത്തിനും, ചിത്രങ്ങളും, പട്ടികകളും ചേര്‍ക്കുവാനും, അന്താരാഷ്ട്ര ക്രമങ്ങള്‍ക്ക് പാകമായും,കൂടാതെ ഘടനാവല്‍ക്കരണത്തിന് എളുപ്പത്തിലും, ലോകത്തിലെ മിക്ക അക്ഷരങ്ങളും, ചിഹ്നങ്ങളും ഉള്‍ക്കൊള്ളിച്ചുമാണ് രൂപവല്‍ക്കരിച്ചിരിക്കുന്നത്. അടിസ്ഥാന വാക്ഘടനകള്‍ (ചെരിച്ചെഴുതുക, കട്ടികൂട്ടി എഴുതുക മുതലായവ) വളരെ എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്നതും ആണ്.
വിക്കിപീടിയക്ക് വിവേകപൂര്‍വ്വമുള്ള ഭാഷ്യ പുനര്‍ഭാഷ്യ നിയന്ത്രണവും കൈമുതലായുണ്ട്. അതായത് താഴ്ന്നനിലവാരത്തിലുള്ള തിരുത്തലുകളും, വിധ്വംസകപ്രവര്‍ത്തനങ്ങളും, എളുപ്പത്തില്‍ തന്നെ യോഗ്യമായ നിലവാരത്തിലേക്ക് മറ്റുള്ള ഉപയോക്താക്കളുടെ സഹായത്താല്‍ എത്തിക്കാന്‍ സാധിക്കും, അതുകൊണ്ട് തന്നെ വേണ്ട പരിചയം കൈമുതലായില്ലാത്തവര്‍ക്ക് മനപ്പൂര്‍വ്വമല്ലാതെ സ്ഥിരമായ ഒരു നാശം വരുത്തുവാന്‍ സാധിക്കുകയില്ല. ഒരുപറ്റം നല്ല ഉപയോക്താക്കള്‍ വിക്കിപീടിയക്കുള്ളതുകൊണ്ട്, മോശപ്പെട്ടരീതിയില്‍ തിരുത്തപ്പെട്ട ലേഖനങ്ങള്‍ വളരെ എളുപ്പം തന്നെ പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നു.
[തിരുത്തുക] വിക്കിപീടിയ ഉള്ളടക്ക മാനദണ്ഡങ്ങള്‍
വിക്കിപീടിയയുടെ ഉള്ളടക്കം, വസ്തുതാപരവും, ശ്രദ്ധിക്കപ്പെടുന്നതും, പുറംസംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധനായോഗ്യവും, പക്ഷഭേദമില്ലാതെ അവതരിപ്പിക്കപ്പെട്ടതും ആയിരിക്കണം എന്നാണ് കരുതുന്നത്.
സമുചിതമായ നയങ്ങളും, മാര്‍ഗ്ഗനിര്‍ദ്ദേശകരേഖകളും എവിടെ കാണാം:
- വിക്കിപീടിയ:വിക്കിപീടിയ എന്തല്ല -വിക്കിപീടിയ എന്താണന്നും എന്തല്ലന്നും ചുരുക്കത്തില്‍
- വിക്കിപീടിയ:സമതുലിതമായ കാഴ്ചപ്പാട് -വിക്കിപീടിയയുടെ അടിസ്ഥാനപ്രമാണം, സമതുലിതവും, പക്ഷാന്തരണമില്ലാത്തതും ആയ കാഴ്ചപ്പാട്
- വിക്കിപീടിയ:ഗവേഷണഫലം അല്ലാതിരിക്കല്‍ - സാധുതയുള്ള വിവരങ്ങള്‍ എന്താണെന്നും എന്തല്ലന്നും ഉള്ള അറിവ്
- വിക്കിപീടിയ:പരിശോധനായോഗ്യം -എന്താണ് പരിശോധനായോഗ്യമെന്നും, എങ്ങിനെ ഒരു വിവരം പരിശോധിക്കാം എന്നുമുള്ള അറിവ്
- വിക്കിപീടിയ: വിശ്വാസയോഗ്യമായ ഉറവിടങ്ങള്‍ -വിവരങ്ങളുടെ ഉറവിടങ്ങള്‍ വിശ്വാസയോഗ്യങ്ങള്‍ ആയിരിക്കണം.
ഇവയെ എല്ലാം വീണ്ടും ചുരുക്കി WP:NOT,WP:NPOV,WP:NOR,WP:V,WP:CITE എന്നറിയപ്പെടുന്നു.
[തിരുത്തുക] സംവാദ കൈകാര്യങ്ങളും, പ്രവര്‍ത്തന ദുര്‍വിനിയോഗങ്ങളും
സാധാരണയായുണ്ടാകുന്ന ആക്രമണങ്ങളെ നന്നായി തടയാന്‍ കഴിവുള്ളതും, നന്നായി പരീക്ഷിക്കപെട്ടിട്ടുള്ളതുമായ വിക്കിപീടിയ ദുര്‍വിനിയോഗ നിരോധനോപാധികളെ പൂര്‍ണ്ണമായി വിശ്വസിക്കാം.
- വിധ്വംസക പ്രവൃത്തനങ്ങളെ ആര്‍ക്കുവേണമെങ്കിലും തിരുത്തുകയോ, മറ്റുള്ളവരെ അറിയുക്കുകയോ ചെയ്യാം
- ലേഖനങ്ങളുടെ സ്വഭാവം, കാഴ്ചപ്പാട്, വസ്തുതകളുടെ പ്രാമാണ്യം എന്നിവയെകുറിച്ചുള്ള തീര്‍പ്പുകല്‍പ്പിക്കപെടാത്ത സംവാദങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ലേഖനങ്ങളുടെ സംവാദം താളില്‍ പ്രസിദ്ധപ്പെടുത്താവുന്നതാണ്.
[തിരുത്തുക] വിക്കിപീടിയയെ കുറിച്ച്
[തിരുത്തുക] വിക്കിപീടിയയുടെ ചരിത്രം
ഇന്ന് പിന്‍വലിക്കപ്പെട്ടിരിക്കുന്ന നുപീടിയ എന്ന സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായാണ് വിക്കിപീടിയ ആരംഭിച്ചത്. നുപീടിയക്ക് മറ്റുള്ളവയോടു കിടപിടിക്കാവുന്ന ഗുണമേന്മയും, ഒന്നാന്തരം ലേഖകന്മാരും ഉണ്ടായിരുന്നു. പക്ഷേ ലേഖനങ്ങള്‍ എഴുതപ്പെടുന്നത് വളരെ പതുക്കെ ആയിരുന്നു. 2000-ല്‍ നുപീടിയയുടെ സ്ഥാപകന്‍ ആയിരുന്ന ജിമ്മി വെയില്‍സും, അവിടുത്തെ ജോലിക്കാരനായിരുന്ന ലാറി സാന്‍ഗറും നുപീടിയക്ക് ഒരു അനുബന്ധ പ്രസ്ഥാനം തുടങ്ങുന്നതിനെ കുറിച്ച് ഏറെ ആലോചിച്ചു.
2001, ജനുവരി 2-ാം തീയതി ഒരു അത്താഴവിരുന്നില്‍ വച്ച് കാലിഫോര്‍ണ്ണിയയിലെ സാന്‍ ഡിയാഗോവില്‍ നിന്നും എത്തിയ ബെന്‍ കോവിറ്റ്‌സ് എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ വേര്‍ഡ് കുണ്ണിങ്ന്‍ഘാം എന്നയാളുടെ "വിക്കി" എന്ന സങ്കല്‍പ്പത്തെ കുറിച്ച് സാന്‍ഗറോടു പറയുകയും വിക്കി എന്ന സങ്കല്‍പ്പത്തെ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. സാന്‍ഗര്‍ക്ക് വിക്കി എന്ന ആശയം ബോധിക്കുകയും വെയില്‍സിനെ അതു പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. അങ്ങിനെ ജനുവരി 10-ാം തീയതി നുപീടിയുടെ ആദ്യ വിക്കി പുറത്തിറങ്ങി.
നുപീടിയയുടെ ലേഖകരില്‍ നിന്നും അഭ്യുംദയകാക്ഷികളില്‍ നിന്നും ഉണ്ടായ് എതിര്‍പ്പു മൂലം ജനുവരി 15-ാം തീയതി വിക്കിപീടിയ സ്വന്തം ഡൊമൈനില്‍ വിക്കിപീടിയ.കോം -ല്‍ പുറത്തിറങ്ങി(ചിലരെങ്കിലും ആ ദിനത്തെ വിക്കിപീടിയദിനം എന്നു പറയുന്നു). അതിനു വേണ്ട വിതരണവ്യാപ്തിയും(bandwidth), സെര്‍വറും വെയില്‍സ് തന്നെ സംഭാവന ചെയ്തു.
2001 മെയ് -ല്‍ ഇംഗ്ലീഷ് ഇതര വിക്കിപീടിയകള്‍ ആദ്യമായി പുറത്തിറങ്ങി(കാറ്റലന്‍, ചൈനീസ്, ഡച്ച്, ജെര്‍മന്‍, എസ്പരാന്റോ, ഫ്രെഞ്ച്, ഹീബ്രും, ഇറ്റാലിയന്‍, ജാപ്പനീസ്, പോര്‍റ്റുഗീസ്,റഷ്യന്‍, സ്പാനിഷ്, സ്വീഡിഷ് മുതലായ ഭാഷകളില്‍, സെപ്റ്റംബര്‍ 4-നു അറബിയും, ഹന്‍ഗേറിയനും കൂടെ ചേര്‍ന്നു). 2002 ഡിസംബര്‍ 20 ന് ആണ് മലയാളം വിക്കിപീടിയ പിറന്നു വീണത്.