തൃച്ചമ്പ്രം ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലാ തലസ്ഥാനത്തു നിന്നും 20 കിലോമീറ്റര്‍ ദൂരെയാണ് തൃച്ചമ്പ്രം ക്ഷേത്രം. സുഗന്ധവ്യഞ്ജന വ്യാപാരത്തിന് പ്രശസ്തമായ തളിപ്പറമ്പ് പട്ടണത്തിന് അടുത്താണ് ഈ ക്ഷേത്രം. ശംബര മഹര്‍ഷിയുടെ ഓര്‍മ്മയ്ക്കായി തിരു ശംബര എന്ന പേരില്‍ നിന്നാണ് തൃച്ചമ്പ്രം ക്ഷേത്രത്തിനു ആ പേരു വന്നത് എന്നാണ് വിശ്വാസം.
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണന്‍ ആണ്. ക്ഷേത്രത്തിന്റെ നടയിലെ മതിലുകളിലുള്ള ശില്പങ്ങള്‍ അതിമനോഹരമാണ്. തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ വെച്ച് ചുവര്‍ച്ചിത്രങ്ങളുടെ ഏറ്റവും നല്ല ഒരു ശേഖരം ഈ ക്ഷെത്രത്തിന്റെ മതിലുകളില്‍ കാണാം. തൃച്ചമ്പ്രം ക്ഷേത്രത്തിനു ചുറ്റും മൂന്നു കുളങ്ങള്‍ ഉണ്ട്. ഈ ക്ഷേത്രത്തിലെ ദുര്‍ഗ്ഗയുടെ ക്ഷേത്രം നാലുവശവും വെള്ളം കൊണ്ടു ചുറ്റപ്പെട്ടതാണ്.
ഇവിടത്തെ വാര്‍ഷികോത്സവം ഒരു വര്‍ണാഭമായ ഉത്സവമാണ്. രണ്ട് ആഴ്ച നീണ്ടു നില്‍ക്കുന്ന ഉത്സവം മലയാള മാസം കുംഭം 22-നു ആണ് ആരംഭിക്കുക. (സാധാരണയായി മാര്‍ച്ച് 6-നു) കൊടിയേറ്റത്തോടെയാണ് ഉത്സവം തുടങ്ങുക. മീനം 6-നു (സാധാരണയായി മാര്‍ച്ച് 20-നു) ഉത്സവ സമാപ്തി കുറിച്ച് കൊടിപിരിയല്‍ നടക്കുന്നു. ഇതിനിടയ്ക്കുള്ള 11 ദിവസങ്ങളില്‍ തൃച്ചമ്പ്രം ക്ഷേത്രത്തില്‍ നിന്നും 1 കിലോമീറ്റര്‍ അകലെയുള്ള പൂക്കോത്ത് നടയില്‍ തിടമ്പു നൃത്തം നടക്കുന്നു. (ശ്രീ കൃഷ്ണന്റെയും ബലരാമന്റെയും തിടമ്പുകളേറ്റിക്കൊണ്ട് നടത്തുന്ന ഒരു നൃത്തം).
[തിരുത്തുക] ഇതും കാണുക
- തളിപ്പറമ്പ്
- പറശ്ശിനിക്കടവ്
- പറശ്ശിനിക്കടവ് ക്ഷേത്രം
- മുത്തപ്പന് ക്ഷേത്രം
- കുന്നത്തൂര്‍ പടി
- രാജരാജേശ്വര ക്ഷേത്രം