കൊടുങ്ങല്ലൂര്‍ രാജവംശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊടുങ്ങല്ലൂര്‍ രാജകുടുംബം പടിഞ്ഞാറ്റേടത്തുസ്വരൂപം എന്ന് അറിയപ്പെട്ടിരുന്നു. ഈ വംശത്തിന്റെ ഉത്ഭാവത്തെ കുറിച്ച് വ്യക്തമായ അറിവില്ല. പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ രാജേന്ദ്രചോളന് തിരുവഞ്ചികുളം പിടിച്ചടക്കിയപ്പോള്‍, അദ്ദേഹത്തെ അനുഗമിച്ചിരുന്ന ക്ഷത്രിയസേനാനിയാണ് ഈ വംശം സ്ഥാപിച്ചതെന്ന് ഒരു ഐതീഹ്യം.
കൊടുങ്ങല്ലൂര്‍ സ്വരൂപത്തിന്റെ ഒരു ശാഖയായ അയിരൂരിന് പാപ്പിനിവട്ടം എന്നും പേരും ഉണ്ട്. തെക്ക് കൊടുങ്ങല്ലൂര്‍ മുതല്‍ വടക്ക് ചേറ്റുവ വരെ ഈ ദേശം വ്യാപിച്ചിരുന്നു. ഏറെകാലം സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. 1717ല്‍ ഡച്ചുകാര്‍ ഈ നാട് സാമൂതിരിയില്‍ നിന്നും പിടിച്ചെടുത്തു. വെള്ളോസ് നമ്പ്യാര്‍(മാപ്രാണം പ്രമാണി), ചങ്കരങ്കണ്ടകൈമള്‍, ചിറ്റൂര്‍ നമ്പൂതിരി, പഴഞ്ച്ചേരി നായര്‍ തുടങ്ങി ഒട്ടേറെ പ്രഭുക്കന്മാര് അരിയൂരിന്റെയും, കൊടുങ്ങല്ലൂരിന്റെയും സമീപപ്രദേശങ്ങളില്‍ വാണിരുന്നു.