എളയടത്തു സ്വരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേണാട്ടു രാജവംശത്തിന്‍റെ ഒരു ശാഖയായിട്ടായിരുന്നു ഈ രാജവംശം ഉദ്ഭവിച്ചത്. കന്നേറ്റി മുതല്‍ തിരുവന്തപുരം വരെയുള്ള കടല്‍ത്തീരപ്രദേശങ്ങളും, തിരുവന്തപുരത്തിനു വടക്കുള്ള ഭുപ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത്, അവിടെ ഭരണം നടത്തിയ ഒരു പുതിയ രാജവംശമായി എളയടത്തുസ്വരൂപവും നിലവില്‍ വന്നു. നെടുമങ്ങാട്, കൊട്ടാരക്കര, പത്തനാപുരത്തിന്‍റെയും ചെങ്കോട്ടയുടെയും ചില ഭാഗങ്ങള്‍ എന്നിവ ഈ വംശത്തിന്‍റെ അധികാരപരിതിയില്‍ ഉള്‍പ്പെട്ടിരുന്നവയാണ്. കിളിമാനൂരിനടുത്തുള്ള ‘കുന്നുമ്മേല്‍’ ആയിരുന്നു ആദ്യം ഇവര്‍ തലസ്ഥാനം സ്ഥാപിച്ചിരുന്നതെങ്കിലും പിന്നീട് അത് കൊട്ടാരക്കരയിലേക്ക് മാറ്റി സ്ഥാപിച്ചു. ഡച്ചുകാര്‍ കേരളത്തില്‍ വരുന്ന കാലത്ത്, ഇവിടത്തെ രാഷ്ട്രീയകാര്യങ്ങളില്‍ വളരെ ഗണ്യമായ പങ്കാണ് ഈ വംശം വഹിച്ചിരുന്നത്. ഈ രാജ്യത്തെ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറില്‍ ലയിപ്പിച്ചു(1742). രാമനാട്ട(കഥകളി)ത്തിന്‍റെ ഉപജ്ഞാതാവ് എന്ന നിലയില്‍ പ്രസിദ്ധനായ കൊട്ടാരക്കര തമ്പുരാന്‍ ഈ സ്വരൂപത്തിന്‍റെ കൊട്ടാരക്കര ശാഖയിലെ അംഗമായിരുന്നു.