പറശ്ശിനിക്കടവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പറശ്ശിനിക്കടവ്.(11°58'58.73"വടക്ക്, 75°24'7.45"കിഴക്ക്) കണ്ണൂര്‍ പട്ടണത്തില്‍ നിന്നും ഉദ്ദേശം 16 കി.മീ അകലെയാണ് പറശ്ശിനിക്കടവ്. കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര സ്ഥലമാണ് പറശ്ശിനിക്കടവ്.
പറശ്ശിനിക്കടവിലെ സ്നേക്ക് പാര്‍ക്ക് പ്രശസ്തമാണ്. വംശനാശത്തിനടുത്തു നില്‍ക്കുന്ന പല ഉരഗ വര്‍ഗ്ഗങ്ങളുടെയും സംരക്ഷണത്തിലും വളര്‍ച്ചയിലും ഈ പാര്‍ക്ക് വലിയ പങ്കുവഹിക്കുന്നു. 150 ഓളം വിവിധ തരം പാമ്പുകള്‍ ഈ പാര്‍ക്കില്‍ ഉണ്ട്. കണ്ണട മൂര്‍ഖന്‍, രാജവെമ്പാല, മണ്ഡലി (റസ്സത്സ് വൈപ്പര്‍), ക്രെയിറ്റ്, പിറ്റ് വൈപ്പര്‍ തുടങ്ങിയവ ഈ പാര്‍ക്കിലുണ്ട്.
വിഷമില്ലാത്ത പാമ്പുകളുടെ ഒരു വലിയ ശേഖരവും പല മലമ്പാമ്പുകളും ഈ പാര്‍ക്കില്‍ ഉണ്ട്.പാമ്പുകളില്‍ നിന്ന് വിഷം എടുക്കുന്നതിനായി ഒരു ഗവേഷണ പരീക്ഷണശാല സ്ഥാപിക്കുവാനുള്ള പദ്ധതി പുരോഗമിക്കുന്നു.
പ്രശസ്തമായ മുത്തപ്പന്‍ ക്ഷേത്രം പറശ്ശിനിക്കടവിലാണ്. ശ്രീ മുത്തപ്പന്റെ ഭക്തര്‍ ഇവിടെ ആരാധനയ്ക്കായി വരുന്നു. ദിവസവും തെയ്യം വഴിപാടായി നടത്തുന്ന കേരളത്തിലെ ഏക ക്ഷേത്രം മുത്തപ്പന്‍ ക്ഷേത്രമാണ്.
ആചാര പ്രകാരം എല്ലാ വര്‍ഷവുമുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് തയ്യില്‍ കുടുംബത്തില്‍ നിന്നുള്ള ഒരു പുരുഷന്‍ കണ്ണൂരുള്ള കുടുംബ ഭവനത്തില്‍ നിന്ന് ജാഥയായി വന്ന് ക്ഷേത്രനടയില്‍ എത്തി ദേവന്മാര്‍ക്ക് പൂജകള്‍ അര്‍പ്പിക്കുന്നു. ഈ ചടങ്ങോടെയാണ് ഉത്സവം തുടങ്ങുന്നത്.
[തിരുത്തുക] എത്തിച്ചേരാനുള്ള വഴി
- ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ : കണ്ണൂര്‍, ഏകദേശം 16 കി.മീ അകലെ
- ഏറ്റവും അടുത്തുള്ള വിമാനത്താവളം : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് - കണ്ണൂരില്‍ നിന്ന് ഉദ്ദേശം 110 കി.മീ അകലെ.
[തിരുത്തുക] ഇവയും കാണുക
- തയ്യില്‍
- പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം
- ശ്രീ മുത്തപ്പന്‍
- മുത്തപ്പന്‍ ക്ഷേത്രം
- കണ്ണൂര്‍
- തെയ്യം
- പറശ്ശിനിക്കടവ് ക്ഷേത്രം
- കുന്നത്തൂര്‍ പടി
- രാജരാജേശ്വര ക്ഷേത്രം
മുത്തപ്പന്‍ തെയ്യം - മഹാവിഷ്ണുവും ശിവനും |
പറശ്ശിനിക്കടവ് പാലത്തില്‍ നിന്നുള്ള വളപട്ടണം നദിയുടെ ദൃശ്യം |