പഞ്ചവാദ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പല വാദ്യോപകരണങ്ങള്‍ ഒന്നു ചേരുന്ന കേരളത്തിന്റെ തനതായ വാദ്യസംഗീത കലാരൂപമാണ് പഞ്ചവാദ്യം.
“ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള: പഞ്ചവാദ്യമിതി പ്രാഹു രാഗമാര്‍ത്ഥ വിശാരദാ:”[1]
ഇതനുസരിച്ച് ഇടയ്ക്ക,ഇലത്താളം,ചെണ്ട,ശംഖ്,മദ്ദളം ഈ അഞ്ചിനങ്ങള്‍ ചേര്‍ന്നൊരുക്കുന്ന വാദ്യമാണ് പഞ്ചവാദ്യം.ഈ പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച് പതിവുള്ള ഒരു അനുഷ്ഠാനമാണ്.ഈ പറഞ്ഞ അനുഷ്ഠാന പഞ്ച്ചവാദ്യത്തില്‍ നിന്നല്ല ഇന്നു പ്രചാരം നേടിയിട്ടുള്ള പഞ്ചവാദ്യം രൂപം കൊണ്ടിരിക്കുന്നത്.ഇതില്‍ അനവധി വാദ്യങ്ങള്‍ ഉണ്ടായിരുക്കും. എന്നാല്‍ ഉത്സവത്തിനും മറ്റാഘോഷങ്ങള്‍ക്കും ഇടയ്ക്കാപ്രദക്ഷിണത്തോട് അനുബന്ധിച്ചായിരുക്കും.ഈ പഞ്ച വാദ്യത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തിമില, ശുദ്ധമദ്ദളം, കൊമ്പ്, ഇടയ്ക്ക, ഇലത്താളം ,കുഴല്‍,ശംഖ്(ആരംഭത്തിലും അന്ത്യത്തിലും) എന്നിവയാണ്.
ഇന്നത്തെ രീതിയില്‍ പഞ്ചവാദ്യം ക്രമീകരിച്ചത് തിരുവില്വാമല വെങ്കിച്ചന്‍ സ്വാമി, അന്നമ്മനട പീതാംബര മാരാര്‍, അന്നമ്മനട അച്യുതമാരാര്‍, അന്നമ്മനട പരമേശ്വര ന്മാരാര്‍, പട്ടാരത്ത് ശങ്കരമാരാര്‍ എന്നിവരുടെ ശ്രമഭലമായി ആണ്. പഞ്ച വാദ്യത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാദ്യ രീതിയും ഇവര്‍ ചിട്ടപ്പെടുത്തി.
ക്ഷേത്രങ്ങളിലെയും അമ്പലങ്ങളിലെയും ഉത്സവങ്ങളിലാണ് സാധാരണയായി പഞ്ചവാദ്യം അവതരിപ്പിക്കുക. മദ്ധ്യകേരളത്തിലാണ് പഞ്ചവാദ്യം കൂടുതലായി അവതരിപ്പിക്കുക. ഏറ്റവും പ്രശസ്തമായ പഞ്ചവാദ്യാവതരണം തൃശൂര്‍ പൂരത്തിനാണ് നടക്കുക. മടത്തില്‍ വരവ് പഞ്ചവാദ്യം എന്നാണ് തൃശൂര്‍ പൂരത്തിലെ പഞ്ചവാദ്യം അറിയപ്പെടുന്നത്. തിരുവമ്പാടി ക്ഷേത്ര സംഘമാണ് ഇത് അവതരിപ്പിക്കുക.
[തിരുത്തുക] അനുബന്ധം
- ↑ പാറമ്മേല്‍കാവ് പഞ്ചവാദ്യ വിദ്യാലയം, പാറമ്മേല്‍കാവ്, തൃശ്ശൂര്‍.കേരള വിജ്ഞാനകോശം
[തിരുത്തുക] ഇതും കാണുക
Categories: ഇന്ത്യന്‍ സംഗീതം | കേരളം | കല | സംസ്കാരം