കൂത്തമ്പലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പ്രാചീന നാടക കലയായ കൂത്ത് അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് കൂത്തമ്പലം. ഭരതമുനിയുടെ നാട്യശാസ്ത്രം അനുസരിച്ചാണ് കൂത്തമ്പലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രം പോലെ പരിപാവനമായി കൂത്തമ്പലവും കരുതപ്പെടുന്നു. എല്ലാ കൂത്തമ്പലങ്ങളും ക്ഷേത്രങ്ങള്‍ക്ക് അകത്താണ് സ്ഥിതിചെയ്യുന്നത്. കൂത്ത്, കൂടിയാട്ടം തുടങ്ങിയ ആചാര കലകളാണ് കൂത്തമ്പലത്തില്‍ അവതരിപ്പിക്കുക. ചാക്യാര്‍ സമുദായത്തില്‍ നിന്നുള്ള പുരുഷന്‍മാര്‍ക്കേ കൂടിയാട്ടം അവതരിപ്പിക്കുവാനുള്ള അനുവാദമുള്ളൂ. അമ്പലവാസി, നമ്പ്യാര്‍ ജാതികളില്‍ പെട്ട നങ്യാരമ്മമാര്‍ നങ്ങ്യാര്‍ കൂത്ത്, കൂടിയാട്ടത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നു. വിശുദ്ധ മദ്ദളമായ മിഴാവ് കൂത്തമ്പലത്തിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നു. മിഴാവും ഇലത്താളവും കൂത്തിന് അകമ്പടിയായി ഉപയോഗിക്കുന്നു. നങ്ങ്യാരമ്മമാര്‍ ആണ് ഇലത്താളം മുഴക്കുക.
[തിരുത്തുക] അനുബന്ധം
- നാട്യകല്പദ്രുമം, പത്മശ്രീ ഗുരു മാണി മാധവ ചാക്യാര്‍, മലയാളം, 1975.
[തിരുത്തുക] ഇവയും കാണുക
- നമ്പ്യാര്‍
- മിഴാവ്
- ചാക്യാര്‍ കൂത്ത്
- കൂടിയാട്ടം
- നാട്യശാസ്ത്രം
- മാണി മാധവ ചാക്യാര്‍
- മാണി ദാമോദര ചാക്യാര്‍