മിഴാവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പുരാതന രംഗ കലകളായ കൂടിയാട്ടം, കൂത്ത് എന്നിവയ്ക്ക് അകമ്പടിയായി വായിക്കുന്ന ഒരു വാദ്യോപകരണമാണ് മിഴാവ്. അമ്പലവാസി, നമ്പ്യാര്‍ സമുദായാംഗങ്ങളാണ് മിഴാവു വായിക്കുക.
ചാക്ഷുഷയജ്ഞമെന്ന് പറയാറുള്ള കൂടിയാട്ടത്തിനും കൂത്തിനും ഉപയോഗിക്കുന്ന പ്രധാന വാദ്യമാണ് മിഴാവ്.പൊക്കം അല്‍പംകൂടി വണ്ണമല്‍പം കുറഞ്ഞുള്ള ഒരു വലിയ ചെമ്പുകുടം,വാവട്ടം എട്ടംഗുലത്തോളം വരും, വക്ക് ഉരുണ്ടിരിക്കും-ഇതാണു മിഴാവ്. മിഴാവിന്റെ വായ്,കുതിര്‍ത്ത തോല്‍ പൊതിഞ്ഞു കയറിട്ടു മുറുക്കിക്കെട്ടി പാകത്തിന് ഉണക്കി(വായ് പൊതിഞ്ഞ തോല്‍) കൊട്ടാന്‍ തയ്യാറാക്കുന്നു. രണ്ട് കയ്യിന്റേയും പടം ഉപയോഗിച്ചിട്ടാണ് മിഴാവ് കൊട്ടുന്നത്. വാദകന്‍ ഈ അഴിക്കൂടിന്‍റെ മേലെപ്പടിയിലിരുന്നാണു കൊട്ടുക. ഇരിക്കാന്‍ പാകത്തിനു വീതി കൂട്ടി നല്ല ബലത്തില്‍ നിര്‍മ്മിച്ചതായിരിക്കും കൂടിന്‍റെ മുകളിലത്തെ പടി. കഥകളിയില്‍ ആട്ടത്തിനനുസരിച്ച് ഭാവത്മകമായിട്ടാണല്ലോ ചെണ്ട കൊട്ടുക. കൂടിയാട്ടത്തില്‍ ഈ സ്ഥാനം മിഴാവിനാണ്. മിഴാവില്‍ തായമ്പകയും കൊട്ടാറുണ്ട്. തിമിലയുടെ ശബ്ദത്തിനോട് ഏതാണ്ട് സാദൃശ്യമുണ്ട് മിഴാവിന്റെ ശബ്ദത്തിന് (രണ്ടും പാണിവാദ്യങ്ങള്‍ - കൈപ്പടം കൊണ്ട് കൊട്ടുന്നവ). നമ്പ്യാര്‍ സമുദായത്തില്‍ പെട്ടവര്‍ മാത്രമെ അടുത്ത കാലം വരെ മിഴാവു കൊട്ടിയിരുന്നുള്ളു.[1]
മിഴാവ് രണ്ടു കൈകള്‍ കൊണ്ടുമാണ് കൊട്ടുക. സംസ്കൃതത്തിലെ മിഴാവിന്റെ പേര് “പാണിവാദ“ എന്നാണ്. (പാണി എന്നത് കരങ്ങളെയും വാദ എന്നത് വായിക്കുക എന്ന് അര്‍ത്ഥം വരുന്ന വാദനം എന്നതിനെയും കാണിക്കുന്നു. കൈകള്‍ കൊണ്ട് കൊട്ടുന്നത് എന്ന് വിവക്ഷ).
മിഴാവ് ഒരു “ബ്രഹ്മചാരി“യായി കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ മിഴാവ് പാവനവുമാണ്. അമ്പലങ്ങളിലെ വിശുദ്ധ ആചാര പ്രകാരമുള്ളാ കൂടിയാട്ടം,കൂത്ത് അവതരണങ്ങളില്‍ മാത്രമേ മിഴാവു വായിക്കാറുള്ളൂ. കൂത്തമ്പലത്തിന്റെ അകത്താണ് മിഴാവ് സൂക്ഷിച്ചിരിക്കുക. ഇതുവരെയും അമ്പലവാസി നമ്പ്യാര്‍ സമുദായാംഗങ്ങള്‍ മാത്രമേ ക്ഷേത്രങ്ങളിലും കൂത്തമ്പലങ്ങളിലും മിഴാവ് വായിക്കാറുള്ളൂ.
[തിരുത്തുക] അനുബന്ധം
- ↑ റെഫര്‍-കേരള വിജ്ജാനകോശം(1988)
- നാട്യകല്പദ്രുമം, പത്മശ്രീ ഗുരു മാണി മാധവ ചാക്യാര്‍, 1975.]
കേരളത്തിലെ വാദ്യങ്ങള്‍ |
---|
•ശംഖ് •ചേങ്ങല •ഇടയ്ക്ക •വീക്കന്‍ ചെണ്ട •മരം •തിമില •ചെണ്ട •ശുദ്ധമദ്ദളം •തൊപ്പിമദ്ദളം •കുഴല്‍ •കൊമ്പ് •മിഴാവ് •ഇലത്താളം •കുഴിതാളം •ഇടുമുടി •നന്തുണി •പടഹം |