Privacy Policy Cookie Policy Terms and Conditions Template talk:Prettyurl - വിക്കിപീഡിയ

Template talk:Prettyurl

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉള്ളടക്കം

[തിരുത്തുക] ഉപയോഗക്രമം

  • ഉപയോഗം: ബ്ലോഗിലോ, ഇ-മെയിലിലോ ഉപയോഗിക്കാന്‍ പാകത്തില്‍ ചെറുതും സൌകര്യപ്രദവുമായ ഒരു കുറുക്കുവഴി സൃഷ്ടിക്കുക. അതിനായി കുറുക്കുവഴിയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location ഉപയോഗിച്ച് ലിങ്ക് കോപ്പി ചെയ്യുക. ഉപയോഗിക്കേണ്ടിടത്ത് പകര്‍ത്തുക.
    • വിശദീകരണം:
      എന്താണ് കുറുക്കുവഴി?
      കുറുക്കുവഴി വളരെ ലളിതമായി പറഞ്ഞാല്‍ നിങ്ങള്‍ വായിക്കുന്ന ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള URL ആണ്.
      എന്താണ് ഇതിന്റെ ഉപയോഗം?
      നിലവില്‍ ലേഖനത്തിന്റെ പ്രധാന URL ഇന്റര്‍നെറ്റിലോ ഇ-മെയിലിലോ അയക്കുമ്പോള്‍ ചിലപ്പോള്‍ ആ URL കറപ്ട് ആയി പോകാറുണ്ട്. ആ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് കുറുക്കുവഴി URL.
      ഒരു ഉദാഹരണം വഴി വിശദീകരിക്കാമോ?
      മലയാളം വിക്കിയിലെ “തിരുവനന്തപുരം“ എന്ന ലേഖനം നിങ്ങള്‍ വായിക്കുന്നു എന്നിരിക്കട്ടെ. ഈ ലേഖനം നിങ്ങള്‍ക്ക് ഇങ്ങളുടെ ഒരു ബ്ലോഗ്ഗിലോ ഏതെങ്കിലും വെബ്ബ് പേജില്‍ ഇടുകയോ അതുമല്ലെങ്കില്‍ നിങ്ങളുടെ ഒരു സുഹൃത്തിനു ഇ-മെയില്‍ ആയി അയച്ചു കൊടുക്കണം എന്നോ വേണം എന്നിരിക്കട്ടെ. സാധാരണം നമ്മള്‍ ചെയ്യുന്നത് ബ്രൌസര്‍ വിന്‍ഡോയില്‍ പോയി അവിടെ നിന്ന് ലിങ്ക് കോപ്പി ചെയ്യുകയാണ് ചെയ്യുന്നത്. ഈ ലേഖനത്തിന്റെ അത്തരത്തില്‍ കിട്ടുന്ന URL http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82" ഇത് കാണുന്ന ആര്‍ക്കും ഇതു ഏതു ലേഖനത്തിന്റെ URL ആണെന്ന് മനസ്സിലാകില്ല. മാത്രമല്ല ഈ URL ചിലപ്പോള്‍ കറപ്ട് ആയി പോവുന്നുമുണ്ട്. അതിനു പകരം http://ml.wikipedia.org/wiki/Trivandrum എന്ന URL ആകുമ്പോള്‍ എല്ലാവര്‍ക്കും പെട്ടെന്ന് ലേഖനം ഏതാണെന്ന് മനസ്സിലാകും. ഇതു തന്നെയാണ് ഈ കുറുക്കുവഴി URL.
      ഈ കുറുക്കുവഴി URL എങ്ങനെയാണ് കോപ്പി ചെയ്യുന്നത്?
      ലേഖനത്തിന്റെ കുറുക്കുവഴി എന്ന ലിങ്കില്‍ Right click ചെയ്ത് Copy this Short cut എന്നതു ഞെക്കിയാല്‍ ‍ നിങ്ങള്‍ക്ക് ഇതു കോപ്പി ചെയ്യാം.
  • ഉപയോഗക്രമം: {{prettyurl | ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കുന്ന നാമം(റീഡിറക്റ്റ് ഉള്ളത്) കൊടുക്കുക }}
  • ഉദാഹരണം:ഇന്ത്യയെന്ന ലേഖനത്തില്‍ {{prettyurl | india}} എന്നു കൊടുക്കുക.

[തിരുത്തുക] In English

  • Objective: to provide a short and clean shortcut link to a page, which can be added to a blog or send via e-mail.
  • Usage: {{prettyurl | a name using only English characters }}
  • Example: on ഇന്ത്യ put {{prettyurl | india}}

[തിരുത്തുക] സംവാദം

[തിരുത്തുക] കുറുക്കുവഴി URL

ബിജി നിര്‍ദ്ദേശിച്ച കുറുക്കുവഴി URL വളരെ നല്ല ഒരു ഉപാധി ആണ് എന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിനു ഇന്ത്യയെ കുറിച്ചുള്ള ലേഖനത്തിന്റെ മലയാളം വിക്കിയിലെ URL http://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF എന്നാണ്. ഇപ്പോള്‍ ബിജി ഉണ്ടാക്കിയ കുറുക്കുവഴി URL http://ml.wikipedia.org/wiki/India എന്നാണ്. ഇതിനുള്ള മെച്ചം നമ്മള്‍ വിക്കിക്ക് പുറത്ത് ഈ ലേഖനം സൈറ്റ് ചെയ്യുമ്പോഴാണ്.

ഇതിന്റെ ടെബ്ലേറ്റിലേക്കുള്ള ലിങ്ക് http://ml.wikipedia.org/wiki/Template:Prettyurl ഇനി ചില കാര്യങ്ങളില്‍ നമ്മള്‍ എത്രയും പെട്ടന്ന് തീരുമാനം എടുക്കണം.


1. ഇത് ഒരു STANDARD ആക്കാമോ?

2. ആക്കാമെങ്കില്‍ അതിന്റെ ഫോര്‍മറ്റും മറ്റും എങ്ങനെ വേണം

3. അത് ലേഖനത്തിന്റെ ഏത് ഭാഗത്ത് വെയ്ക്കണം

4. പിന്നെ ഇതിന്റെ പേര് കുറുക്കുവഴി എന്ന് വേണോ, അതോ‍ വേറെ ഏതെങ്കിലൂം നല്ല പേര്‍ ഉണ്ടോ?

ഇക്കാര്യത്തിലൊക്കെ നമ്മള്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണം. കാരണം ഇക്കര്യങ്ങള്‍ ഒക്കെ ഇപ്പോള്‍ തന്നെ standardise ചെയ്തില്ലെങ്കില്‍ ലേഖനത്തിന്റെ ഏണ്ണം കൂടും തോറും പഴയ ലേഖനങ്ങളില്‍ പോയി ഇതൊക്കെ ചെയ്യുന്നത് ബുദ്ധിമുട്ടാകും. ബാക്കിയുള്ള വിക്കിപീഡിയന്മാര്‍ എന്തു പറയുന്നു. പ്രത്യേകിച്ച് അഡ്മിനിസ്ട്രേറ്ററുമാര്‍ . --Shiju Alex 10:37, 6 ഡിസംബര്‍ 2006 (UTC)


useage Template talk:Prettyurl, also Praveen improved it. -Bijee 05:27, 10 ഡിസംബര്‍ 2006 (UTC)


കുറുക്കുവഴി മുകളില്‍ കൊടുക്കുന്നതിനോട് എനിക്ക് എതിര്‍ അഭിപ്രായമാണ്. ലേഖനത്തിന്റെ താഴെയാവാം.. --Vssun 11:07, 9 ഡിസംബര്‍ 2006 (UTC)

റീഡിറക്റ്റുകള്‍ കുഴപ്പമില്ല. ലേഖനങ്ങളുടെ എണ്ണത്തെ ഒരു തരത്തിലും ബാധിക്കത്തുമില്ല. ഇപ്പോള്‍ റീഡിറക്റ്റുകള്‍ ഒരു പാടാകുമ്പോള്‍ പ്രധാന തിരുത്തലുകള്‍ ശ്രദ്ധിക്കാതെ പോകുമോ എന്നു സംശയം. ലേഖനങ്ങളില്‍ കൊടുക്കുന്ന കുറുക്കുവഴികള്‍ മലയാളം വിക്കിപീഡിയയുടെ പ്രത്യേകം സാഹചര്യത്തില്‍ ലേഖനത്തിന്റെ തലക്കെട്ടിന്റെ നേരെ ഏറ്റവും വലതുവശത്തായി കൊടുക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ--പ്രവീണ്‍:സംവാദം‍ 17:51, 9 ഡിസംബര്‍ 2006 (UTC)

വലതു വശത്ത് കൊടുക്കുന്നതാണ് താല്പര്യമെങ്കില്‍ കൊടുക്കുക. ഇപ്പോള്‍ മഞ്ഞ നിറത്തില്‍ കൊടുത്തിരിക്കുന്ന ബാക്ക്ഗ്രൌണ്ട് വിക്കിക്ക് ഒട്ടും ചേരുന്നില്ലെന്നാണ് എന്റെ അഭിപ്രായം. അതിന് navigation box പോലെയുള്ള ഒരു കളര്‍ പാറ്റേണ്‍ സ്വീകരിക്കുന്നത് നന്നായിരിക്കും --Vssun 19:35, 9 ഡിസംബര്‍ 2006 (UTC)

പ്രെറ്റി യുആര്‍ല്‍ നെ കുറച്ചു പരിഷ്കരിച്ച് നമുക്ക് നന്നായി ഉപയോഗിക്കാം.

ആദ്യം തന്നെ അതിന്റെ ഉപയോഗം എന്താണെന്നു അതില്‍ വിശദമായി എഴുതേണ്ടേ? ഇപ്പോള്‍ കുറുക്കുവഴി എന്നു മാത്രമാണുള്ളത് കുറച്ചുകൂടി വിശദികരിക്കേണ്ടേ? അങ്ങനെ വരുമ്പോള്‍ ലേഖനത്തിന്റെ മുകളിലെ അതിന്റെ സ്ഥാനത്തിനും വേണമെങ്കില്‍ മാറ്റം വരുത്തേണ്ടിവരും.

--Vssun 20:03, 9 ഡിസംബര്‍ 2006 (UTC)

എന്റെ അഭിപ്രായത്തില്‍ കുറുക്കുവഴിയുള്ളത് നല്ലതാണ്. പ്രത്യേകിച്ചും ലേഖനങ്ങളെ കുറിച്ച് മറ്റെവിടെയെങ്കിലും പരാമര്‍ശിക്കണമെങ്കില്‍ ഇതില്ലങ്കില്‍ ബുദ്ധിമുട്ടാണ്(ഇന്നത്തെ അവസ്ഥയില്‍). ഇപ്പോഴും കുറുക്കുവഴി കിടക്കേണ്ട സ്ഥാനത്തേ കുറിച്ച് സംശയമുണ്ട്. ഇപ്പോള്‍ കിടക്കുന്ന സ്ഥാനം മറ്റേതെങ്കിലും ഐകണുമായി കുഴപ്പമുണ്ടാക്കുമോ എന്നറിയില്ല. സമഗ്രലേഖനചിഹ്നവുമായി പ്രശ്നമുണ്ടാക്കുന്നില്ല(ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍) മറ്റെന്തെങ്കിലുമായുണ്ടോയെന്നറിയില്ല.--പ്രവീണ്‍:സംവാദം‍ 09:25, 10 ഡിസംബര്‍ 2006 (UTC)

നിറം നല്ലതാണോ എന്നറിയില്ല, ആരെങ്കിലും കൂടുതല്‍ മെച്ചപ്പെടുത്തുക--പ്രവീണ്‍:സംവാദം‍ 10:12, 10 ഡിസംബര്‍ 2006 (UTC)


ഇതിന്റെ പേര് കുറുക്കുവഴി എന്നു വേണോ എന്ന കാര്യം പെട്ടെന്ന് തീരുമാനിക്കണം. ഇപ്പോള്‍ വിക്കി എപ്പോഴും ഉപയോഗിക്കുന്ന നമ്മളെപോലുള്ളവര്‍ക്കു തന്നെ അത് എന്താണെന്ന് മനസ്സിലാക്കാന്‍ വിശദീകരണം വേണ്ടി വന്നു. അപ്പോള്‍ ഒരു സാധാരണ വായനക്കാരന്റെ കാര്യമോ? കുറുക്കുവഴി എന്ന പേര് കുറച്ച് വട്ടം കറക്കുന്നതാണെന്നാണ് എന്റെ അഭിപ്രായം. ചള്ളിയന്റെ അഭിപ്രായത്തില്‍ അതില്‍ ഞെക്കുമ്പോള്‍ ഒന്നും കുറുകുന്നാതായും കാണുന്നില്ല.

മാത്രമല്ല ഇതു Cite this article എന്ന പേജിലും Permamant URL -ല്‍ ഇപ്പോഴുള്ള ആര്‍ക്കും മനസ്സിലാകാത്ത URLനോട് ചേര്‍ത്ത് വരണം. എന്നാലെ Cite ചെയ്യുവാന്‍ വരുന്നവര്‍ക്ക് പൂര്‍ണ്ണ പ്രയോജനം കിട്ടൂ.

പിന്നെ ഇപ്പോള്‍ കുറുക്കുവഴി യോടൊപ്പമുള്ള “?“ ആകെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുണ്ട്. അതിന്റെ ആവശ്യമുണ്ടോ. അങ്ങനെ വിക്കിയിലെ ഓരോ ലിങ്കിനും നമ്മള്‍ ഹെല്പ് കൊടുക്കാന്‍ നിന്നാല്‍ ....

ചുരുക്കത്തില്‍ ഞാന്‍ മുകളില്‍ ഇട്ട സംശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അതായത്

1. ഇതിന്റെ ഫോര്‍മറ്റും മറ്റും എങ്ങനെ വേണം

2. അത് ലേഖനത്തിന്റെ ഏത് ഭാഗത്ത് വെയ്ക്കണം

3. പിന്നെ ഇതിന്റെ പേര് കുറുക്കുവഴി എന്ന് വേണോ, അതോ‍ വേറെ ഏതെങ്കിലൂം നല്ല പേര്‍ ഉണ്ടോ?

പിന്നെ http://ml.wikipedia.org/wiki/India എന്ന പേജില്‍ കുറുക്കുവഴി URLന്റെ സ്ഥാനം മാറ്റിയതോടെ ആ ലേഖനത്തിന്റെ ലേഔട്ട് ആകെ കുളമായിട്ടുണ്ട്.--Shiju Alex 11:03, 10 ഡിസംബര്‍ 2006 (UTC)


കുറുക്കുവഴി എന്ന പേര് കുഴപ്പമില്ല എന്നെന്റെ അഭിപ്രായം. പുറത്തുനിന്നുള്ളവര്‍ക്ക് കുറുകിയ വഴി തന്നെയല്ലേ കിട്ടുന്നത്. “?” ചിഹ്നം ഇട്ടത് ഇതിന്റെ ഉപയോഗമെന്തെന്ന് സാധാരണക്കാരന് മനസിലാകട്ടെ എന്നു വച്ചാണ്. ചിലപ്പോള്‍ അത് അല്പം കൂടി വിശദീകരിക്കേണ്ടി വന്നേക്കാം. എല്ലാ ടെമ്പ്ലേറ്റുകളും സാധാരണ എഴുതുന്നവര്‍ക്ക് വിവരങ്ങള്‍ നന്നായി കൊടുക്കാന്‍ സഹായത്തിനല്ലേ.. ഈ ടെമ്പ്ലേറ്റ് പൂര്‍ണ്ണമായി വായിക്കുന്നവര്‍ക്കും. അതിനാല്‍ ഉപയോഗം എന്താണെന്ന് എവിടേങ്കിലും കാണിച്ചുകൊടുക്കാതിരിക്കാന്‍ പറ്റുമോ. ഡിസ്പ്ലേ പ്രശ്നം(ഫയര്‍ഫോക്സില്‍ കുഴപ്പമില്ല) സുനില്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത് അദ്ദേഹത്തിന്റെ ബ്രൌസര്‍ പ്രശ്നമാകുമെന്നാണ് കരുതിയത് ഇപ്പോള്‍ കണ്ടു വിശ്വസിച്ചു. എന്റെ എഡിറ്റ് താള്‍ വരെ മാറിപ്പോയി. പുതിയ സി.എസ്.എസിന്റെ കുഴപ്പമാണോന്നും നോക്കണം. ഫോര്‍മാറ്റ് ഇതു തന്നെയാവും നല്ലത് എന്നു കരുതുന്നു. ഈ ഫോര്‍മാറ്റിനു കുഴപ്പം വല്ലതുമുണ്ടോ--പ്രവീണ്‍:സംവാദം‍ 21:00, 10 ഡിസംബര്‍ 2006 (UTC)


ഇപ്പൊഴും ഈ pretty URL എന്താണെന്നു മനസ്സിലാകാത്ത വിക്കിപീഡിയന്മാര്‍ ഉണ്ടെന്നാണ് പലരുടേയും സംവാദം താളില്‍ ഉള്ള കമെന്റുകള്‍ സൂചിപ്പിക്കുന്നത്.

ഒരു കാര്യം പറയട്ടെ ബിജി ഇതു introduce ചെയ്തപ്പോള്‍ എനിക്കു പെട്ടന്ന് മനസ്സിലാകാന്‍ കാര്യം ഞാന്‍ ഇതുപോലെ ഒന്ന് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചതു കൊണ്ടാണ്. ഏതാണ്ട് ഞാന്‍ വിചാരിച്ച പോലെ ഒരു solution ബിജി മുന്നോട്ട് വച്ചപ്പോള്‍ അത് പെട്ടന്ന് മനസ്സിലാക്കാനും അത് സംവാദം താളില്‍ വിശദീകരിക്കാന്‍ കഴിഞ്ഞതും അതുകൊണ്ടാണ്.

പക്ഷെ ആദ്യമായിട്ട് ഈ pretty URL കാണുന്ന ഒരാള്‍ക്ക് ഇത് എന്താണെന്ന് അത്ഭുതപ്പെടും. അതിനാലാണ് ഒരു വിക്കിപീഡിയന്‍ ഇങ്ങനെ ഒരെണ്ണം ഞാന്‍ ഇംഗ്ലീഷ് വിക്കിയില്‍ കണ്ടിട്ടില്ലല്ലോ; പിന്നെ എന്തിനാണ് മലയാളം വിക്കിയില്‍ എന്നു ചോദിക്കുന്നത്. അതിനാല്‍ മനസ്സിലാകാത്തവ്ര്ക്ക് വേണ്ടി സുനിലിന്റെ സംവാദം താളില്‍ ഇട്ട വിശദീകരണം ഞാന്‍ ഒന്നു കൂടി ഇവിടെ ആവര്‍ത്തിക്കാം.

ഉദാഹരണത്തിനു സുനില്‍ ഉണ്ടാക്കിയ “പോളി വിനൈല്‍ ക്ലോറൈഡ്“ എന്ന പേജിന്റെ കാര്യം എടുക്കുക. എനിക്ക് ഇത് എന്റെ ഒരു ശാസ്ത്രലേഖനത്തിലോ ബ്ലോഗ്ഗിലോ സൈറ്റ് ചെയ്യുണം. അല്ലെങ്കില്‍ ഈ ലേഖനത്തിന്റെ ലിങ്ക് ആര്‍ക്കെങ്കിലും അയച്ചു കൊടുക്കണം.

എനിക്ക് ബ്രൌസറില്‍ പോയി http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B3%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%88%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B1%E0%B5%88%E0%B4%A1%E0%B5%8D എന്ന ലിങ്ക് എന്റെ ലേഖനത്തില്‍ കൊടുക്കാം എന്ത് അഭംഗിയാണ് ഇത്. ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലാകുമോ. അതിനു പകരം സുനില്‍ തന്നെ ഉണ്ടാക്കിയ റീഡറക്ട് പേജുകള്‍ ആയ http://ml.wikipedia.org/wiki/Polyvinyl_Chloride എന്നോ http://ml.wikipedia.org/wiki/Pvc എന്നോ ആയാലോ. എല്ലാവര്‍ക്കും പെട്ടന്ന് മനസ്സിലാകും. പക്ഷെ ഇവിടെ പ്രശ്നം ഉള്ളത് ലേഖനം വായിക്കുവാന്‍ വരുന്ന വായനക്കാരന്‍ http://ml.wikipedia.org/wiki/Pvc എന്നും http://ml.wikipedia.org/wiki/Polyvinyl_Chloride എന്നൊക്കെ ഈ ലേഖനത്തിനു URL ഉണ്ടെന്ന് എങ്ങനെ മനസ്സിലാക്കും. അതിനുള്ള ഉപാധിയാണ് ഈ കുറുക്കുവഴി URL. അതായത്ത് കുറയേറെ ഇംഗ്ലീഷ് റീഡയറക്ട് URLകള്‍ ഉള്ളതില്‍ നിന്ന് ഒരെണ്ണം എടുത്ത് കുറുക്കുവഴി URL ആക്കി “പോളി വിനൈല്‍ ക്ലോറൈഡ്“ എന്ന ലേഖനത്തില്‍ ഇടും. ഈ ലേഖത്തിന്റെ കുറുക്കുവഴി URL, http://ml.wikipedia.org/wiki/Polyvinyl_Chloride എന്നാണ് ഇടുന്നത് എന്ന് ഇരിക്കട്ടെ. അതോടെ ഇത് എനിക്ക് എവിടെയും സൈറ്റ് ചെയ്യാം. അതാണ് ഇതിന്റെ ഉദ്ദേശം.

ഇങ്ങനെ ഒന്ന് ഉള്ളതുകൊണ്ട് മറ്റ് URL പ്രവര്‍ത്തിക്കില്ലെന്നോ ഇത് ടൈപ്പ് ചെയ്താല്‍ മാത്രമേ പ്രസ്തുത ലേഖനത്തിലേക്ക് എത്തുകയുള്ളൂ എന്നൊന്നും ഇതിന് അര്‍ത്ഥമില്ല.

എന്റെ അഭിപ്രായത്തില്‍ ഇതു Cite this article എന്ന പേജിലും Permamant URL-ല്‍ ഇപ്പോഴുള്ള ആര്‍ക്കും മനസ്സിലാകാത്ത URLനോട് ചേര്‍ന്ന് വരണം. എന്നാലെ Cite ചെയ്യുവാന്‍ വരുന്നവര്‍ക്ക് പൂര്‍ണ്ണ പ്രയോജനം കിട്ടൂ.

ചുരുക്കി പറഞ്ഞാല്‍ ഇംഗ്ലീഷ് വിക്കിക്കല്ല ബ്രൊസറില്‍ URL-ല്‍ മലയാളം ഉപയോഗിക്കാന്‍ പറ്റാത്ത നമുക്കാണ് ഇതിന്റെ ഉപയോഗം. അതിനാലാണ് ഇതു ഇംഗ്ലീഷ് വിക്കിയില്‍ കാണാത്തതും ഇവിടെ നമുക്ക് ഇത് ആവശ്യമുള്ളതും.

ഞാന്‍ ഇപ്പോള്‍ ഇതു മൂന്നുനാലിടത്ത് വിശദീകരിച്ചു. ഇനി വേറെ എവിടെയെങ്കിലും കൂടി ഇതു പറയാന്‍ താല്പര്യമില്ല. ഇനി വിശദീകരണം ചോദിച്ചുവരുന്നവര്‍ക്ക് ഈ പേജ് ചൂണ്ടി കാണിക്കുക. നന്ദി --Shiju Alex 04:13, 11 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] പ്രെറ്റി യുആര്‍ല്‍ ഐ ഇ യില്‍ പ്രശ്നമാകുന്നുവോ?

ഐ ഇ 6 ഉപയോഗിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍.. തിരുവനന്തപുരം എന്ന താള്‍ പരിശോധിക്കുക. ഇതില്‍ ലേഖനത്തിലെ റ്റെക്സ്റ്റ് മുഴുവന്‍ ഇന്‍ഫോമോക്സിന്റെ താഴെനിന്നും തുടങ്ങുന്നതായാണ് കാണുന്നത്. ഫയര്‍ഫോക്സ് ഉപയോഗിക്കുമ്പോള്‍ കുഴപ്പമൊന്നുമില്ല. പലതാളുകളീലും ഞാന്‍ ഈ പ്രശ്നം കണ്ടു. --Vssun 07:42, 11 ഡിസംബര്‍ 2006 (UTC)


[തിരുത്തുക] പ്രെറ്റി യു ആര്‍ എല്‍ ആവശ്യമുണ്ടോ?

ഒരു കാര്യം ചോദിക്കട്ടെ, മണ്ടത്തരമാണെങ്കില്‍ എന്നെ തല്ലരുത് :) ഈ pretty url ശരിയ്ക്കും ആവശ്യമുള്ളതാണോ ? തിരുവനന്തപുരം എന്ന ലേഖനത്തിലെത്താന്‍ http://ml.wikipedia.org/wiki/തിരുവനന്തപുരം എന്ന് എഴുതിയാല്‍ ബ്രൌസര്‍ അത് percentage encoding ചെയ്യില്ലേ ? ചെയ്യും എന്നാണ് എന്റെ വിശ്വാസം. അതായത് നമ്മള്‍ അഡ്രസ് ബാറില്‍ http://ml.wikipedia.org/wiki/തിരുവനന്തപുരം എന്നു കൊടുത്താലും ബ്രൌസറ് അത് http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 എന്നാക്കി മാറ്റും. നമ്മള്‍ വെളിയില്‍ നിന്നും ഒരു ലിങ്ക് വിക്കിപീഡിയയിലേക്ക് കൊടുത്താലും (ഉദാ: ബ്ലോഗ്) ഇത് അങ്ങനെ തന്നെ സംഭവിക്കേണ്ടതാണ്. TUX 09:31, 11 ഡിസംബര്‍ 2006 (UTC)

ഞാന്‍ ബ്ലോഗ്ഗറില്‍ ഒന്നു പരീക്ഷിച്ചു നോക്കട്ടെ. പക്ഷെ ലിങ്ക് കോപ്പി ചെയ്യാന്‍ വരുന്നവര്‍ http://ml.wikipedia.org/wiki/തിരുവനന്തപുരം എന്നു ടൈപ്പ് ചെയ്യണം എന്നാണോ പറയുന്നത്. അത് എന്തായാലും ശരിയല്ല.--Shiju Alex 09:39, 11 ഡിസംബര്‍ 2006 (UTC)

അല്ല ഷിജൂ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ കോപ്പി/പേസ്റ്റ് ചെയ്യുകയോ ആവാമല്ലോ... ബ്ലോഗിനെപ്പറ്റി എനിക്കത്ര അറിവ് പോരാ.. എന്തായാലും എല്ലാം വെബ് ആപ്ലിക്കേഷനുകളല്ലെ.. എന്റെങ്കിലും വഴി കാണും... പരീക്ഷണഫലങ്ങള്‍ അറിയിക്കുമല്ലോ ? നന്ദി. TUX 09:44, 11 ഡിസംബര്‍ 2006 (UTC)

http://ml.wikipedia.org/wiki/തിരുവനന്തപുരം എന്നുകൊടുത്താല്‍ അത് ബ്ലോഗിലും ഗൂഗിള്‍ഗ്രൂപ്പിലും ഒന്നും കിട്ടുന്നില്ല ഞാന്‍ പരീക്ഷിച്ചായിരുന്നു. ;-(, എന്റെ കൈപ്പിഴയോ എന്നറിയില്ല. പിന്നെ അതിന്റെ ഉപയോഗം കൂടെകൊടുക്കാന്‍ പറ്റില്ലല്ലോ. അത് സംവാദം താളില്‍ കഴിയുന്നത്രവിശദീകരിച്ചു കൊടുക്കക എന്നെന്റെ അഭിപ്രായം. ഇപ്പോഴത്തെ സ്ഥാനത്തു കിടക്കുന്നതുകൊണ്ട് അത് ലേഖനത്തിലെ വിവരങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കാര്യമല്ലെന്ന് തോന്നാനിടയുണ്ടെന്ന് എനിക്കു തോന്നി അതിനാലാണ് അങ്ങോട്ടുമാറ്റിയത്. ഈ സംവാദം ഫലകത്തിന്റെ സംവാദം താളില്‍ നടത്തുന്നതാവും അല്പം കൂടി നല്ലത് എന്നു തോന്നുന്നു. സംവാദം താള്‍ ഒരാള്‍ എടുത്ത് വായിച്ചാല്‍ അയാള്‍ക്ക് കാര്യം കൂടുതല്‍ മനസ്സിലാ‍കുമല്ലോ--പ്രവീണ്‍:സംവാദം‍ 10:47, 11 ഡിസംബര്‍ 2006 (UTC)

ഒരു പക്ഷേ ശരിയായിരിക്കാം പ്രവീണ്‍, ഞാന്‍ ഒരു സംശയം പറഞ്ഞു എന്നു മാത്രം പക്ഷേ ഞാന്‍ ടെസ്റ്റ്‌ ചെയ്തിടത്തെല്ലാം അത്‌ വര്‍ക്ക്‌ ചെയ്യുന്നുണ്ടായിരുന്നു. നിങ്ങളാരെങ്കിലും അത്‌ ടെസ്റ്റ്‌ ചെയ്ത പേജുകളുടെ URL ഒന്നു തരുമോ ? എന്താണ്‌ പ്രശ്നം എന്ന് ഒന്നു കാണാന്‍ വേണ്ടിയാണ്‌

TUX 11:27, 11 ഡിസംബര്‍ 2006 (UTC)


ഈ പ്രെറ്റി യു ആര്‍ എല്ലിനെ പറ്റി എഴുതി എഴുതി എനിക്ക് ഇപ്പോള്‍ അതില്‍ പി. എച്ച്. ഡി എടുക്കാം എന്ന വിധത്തില്‍ ആയിട്ടുണ്ട്.:)
ഇനി ടക്സ് ഉന്നയിച്ച പ്രശ്നത്തിലേക്ക്.
“തിരുവനന്തപുരം“ എന്ന ലേഖനത്തിന്റെ പേജില്‍ ഒരു വായനക്കാരന്‍ ഏതെങ്കിലും വിധത്തില്‍ എത്തി എന്നിരിക്കട്ടെ. വായനക്കാരന് ഈ ലേഖനം എവിടെ എങ്കിലും സൈറ്റ് ചെയ്യണം. അതിന് ലിങ്ക് കോപ്പി ചെയ്യണം. അയാളുടെ ബ്രൌസര്‍ വിന്‍ഡോയില്‍ വരുന്ന URL "http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82" എന്നാണ്. ഇതിനു സമാനമായ ലിങ്കുകള്‍ ആണ് "Cite this Article" എന്ന section-നിലും കിടക്കുന്നത്. ഇതുകൊണ്ട് പ്രത്യേക ഉപയോഗമില്ലെന്നും ഇത്തരം ലിങ്കുകള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും ഞാന്‍ മുകളില്‍ ഒന്ന് രണ്ട് ഉദാഹരണം വഴി (ബ്ലോഗ്, ചാറ്റ്) ചൂണ്ടി കാണിച്ചിട്ടുണ്ട്. അതിനാല്‍ അതിലേക്ക് ഇനി കടക്കുന്നില്ല.
ഇനി ടക്സിന്റെ solution. എന്ത് കൊണ്ട് നിങ്ങള്‍ക്ക് “http://ml.wikipedia.org/wiki/തിരുവനന്തപുരം“ എന്ന ലിങ്ക് ഉപയോഗിക്കുന്നില്ല.
ഒരു പരിധിവരെ ഞാന്‍ ഈ വാദത്തെ അംഗീകരിച്ചേനേ എന്റെ ബ്രൌസര്‍ വിന്‍ഡോയില്‍ ഞാന്‍ ഈ ലേഖനം തുറക്കുമ്പോള്‍ വരുന്ന ലിങ്ക് http://ml.wikipedia.org/wiki/തിരുവനന്തപുരം എന്നായിരുന്നു എങ്കില്‍ . പക്ഷെ അങ്ങനെ അല്ലല്ലോ. ഇനീ എനിക്ക് ഈ ലിങ്ക് ഉണ്ടാക്കണം എങ്കില്‍ ആദ്യം http://ml.wikipedia.org/wiki/ എന്നത് ഉണ്ടാക്കി / നു ശേഷം “തിരുവനന്തപുരം“ എന്നു പേസ്റ്റ് ചെയ്യണം. എന്നാല്‍ ഒരു സ്‌പേസ് കൂടുകയോ മറ്റോ ചെയ്താല്‍ ലിങ്ക് വര്‍ക്ക് ചെയ്യില്ല. അപ്പോള്‍ ഒരു ലിങ്ക് കോപ്പി ചെയ്യാന്‍ വന്ന ഞാന്‍ ലിങ്ക് ഉണ്ടാക്കണം എന്നാനോ ടക്സ് പറയുന്നത്.
ഇവിടെ ആണ് നമ്മള്‍ സാധാരണക്കാരായ യൂസേര്‍സിനെ ലക്ഷ്യം വെക്കേണ്ടത്. നമ്മുടെ എന്‍ഡ് യൂസര്‍ വിക്കിയില്‍ നീന്തിനടക്കുന്ന ടക്‍സോ, പ്രവീണോ, ചള്ളിയനോ, ഷിജുവോ ഒന്നും അല്ല. ഒരു സാധാരണ വായനക്കാരന്‍. അയാള്‍ വന്ന് ഈ ലിങ്ക് ഉണ്ടാക്കിയെടുക്കണം എന്നാണോ ടക്‍സ് പറയുന്നത്. അത് ഒട്ടും പ്രായോഗികമല്ല.
ബ്രൊസര്‍ വിന്‍ഡോയില്‍ മലയാളം വാക്കുകള്‍ ഉപയോഗിക്കാന്‍ പറ്റാത്തിടത്തോളം കാലം നമുക്ക് ഒരു പോംവഴി കണ്ടെത്തിയേ തീരൂ. ഇപ്പോള്‍ അതിനുള്ള ഒരു വഴി ആണ് ഈ പ്രെറ്റി യു ആര്‍ എല്‍ പക്ഷെ അതിനു പല പ്രശ്നങ്ങളും ഉണ്ട്.ചള്ളിയന്‍ പറഞ്ഞതു പോലെ ഈ കുറുക്കുവഴി എന്ന പേര് തന്നെ misleading ആണ്. മാത്രമല്ല അതിന്റെ placement എവിടെവേണം എന്നതും പ്രശ്നമാണ്.
അപ്പോള്‍ ചുരുക്കി പറഞ്ഞാല്‍ തല്‍ക്കാലം പ്രെറ്റി യു ആര്‍ ല്‍ ഒരു necessary evil ആണ്. ഇതു കൂടിയേ തീരൂ. അത് എവിടെ എങ്ങനെ വേണം എന്നൊക്കെ നമ്മള്‍ ചര്‍ച്ച ചെയ്ത് യോജിപ്പിലെത്തണം. പിന്നെ തലവേദനയ്ക്കുള്ള പരിഹാരം തലവെട്ടികളയല്‍ അല്ലല്ലോ.
എന്റെ അഭിപ്രായത്തില്‍ നമ്മള്‍ "Cite this Article" എന്ന Section-നെ ഒന്ന് ഉടച്ച് വാര്‍ക്കണം ഒന്നുകില്‍ അവിടെ "http://ml.wikipedia.org/wiki/തിരുവനന്തപുരം" എന്ന തരത്തില്‍ ഉള്ള ലിങ്ക് വരണം അല്ലെങ്കില്‍ "http://ml.wikipedia.org/wiki/Thiruvanathapuram" എന്ന തരത്തില്‍ ഉള്ള ലിങ്ക് വരണം. ഇപ്പോള്‍ അവിടുള്ള ലിങ്കുകള്‍ കൊണ്ട് പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ല.--Shiju Alex 12:07, 11 ഡിസംബര്‍ 2006 (UTC)
You're right shiju; when thinking from the end users side there must be something so that he can skip off the hurdle of Percentage Encoding. Actually all browsers demand that unicode charecters must be percentage encoded so this(Using Pretty URL) may be the single solutions to the problem.

ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 13:07, 11 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] The short cut should be a short cut. else you change the title

വിക്കിപീഡിയന്മാര്‍ മാത്രമല്ല ഇവിടം സന്ദര്‍ശിക്കുന്നത്. ഞാന്‍ ഒരു പൊതുജന മനശാസ്ത്രം പറഞ്ഞു എന്നേ ഒള്ളൂ. ഞാന്‍ ഒരു സാധാരണക്കാരനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്, കുറുക്കു വഴി യില്‍ അമര്‍ത്തിയാല്‍ ഏതോ എളുപ്പത്തില്‍ കാര്യം നടക്കും എന്നാണ്. നിങ്ങള്‍ വിക്കിപീഡിയനല്ലാത്ത ഒരാളോട് ചോദിക്കൂ അവര്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന്. ഈ കുറുക്കു വഴി മറ്റേതെങ്കിലും ഭാഗത്താണ് വക്കുന്നത് എങ്കില്‍ പ്രശ്നം (സംശയം) വരില്ല. മറ്റേതെങ്കിലും ഭാഷകളില്‍ ഇങ്ങനെ ചെയ്യുന്നുണ്ടോ. ബ്ലോഗ് ഉള്ളവര്‍ക്കു മാത്രം വേണ്ടിയുള്ളതാണോ ഇത്? --202.83.54.173 13:44, 11 ഡിസംബര്‍ 2006 (UTC)--ചള്ളിയാന്‍ 08:05, (copyingg from shiju's discussion page)


അതെ ചള്ളിയന്‍ പറയുന്നത് ശരിയാണ്. അതിന്റെ കുറുക്കു വഴി എന്ന പേര് കുറച്ച് misleading ആണ്. എപ്പോഴും വിക്കി ഉപയോഗിക്കുന്ന നമ്മൂടെ കാര്യം തന്നെ ഇങ്ങനെയാനെങ്കില്‍ ലേഖനം വായിക്കാനായി മാത്രം വരുന്നവരുടെ കാര്യം പറയാനുണ്ടോ?
പക്ഷെ വേറെ എന്തു പേരിടും? അത് എവിടെ PLACE ചെയ്യും? അതിന്റെ ഫോര്‍മാറ്റ് എങ്ങനെ വേണം? ഈ ചോദ്യങ്ങള്‍ക്കൊന്നും ആരും ഉത്തരം തരുന്നില്ല, അഭിപ്രായവും പറയുന്നില്ല.
എന്തായാലും ഒരു കാര്യം ഉറപ്പാ. ഇത്തരം ഒരു സാധനം എന്തയാലും വേണം. അത് എങ്ങനെ, ഏതുവിധത്തില്‍, എവിടെ ഇടണം എന്നതിനൊക്കെ നമ്മള്‍ തന്നെ ഒരു വഴി കണ്ടെത്തണം
പിന്നെ മറ്റ് ഭാഷകളില്‍ ഇല്ല എന്നുള്ളത് പുതിയതായി ഒന്ന് അവതരിപ്പിക്കുന്നതിനു തടസ്സമല്ല . പിന്നെ ബ്ലൊഗില്‍ മാത്രമല്ല എവിടെ ഒക്കെ ലേഖനത്തിന്റെ URL ഉപയോഗിക്കേണ്ടി വരുമോ അവിടെ ഒക്കെ നമ്മുടെ ഇപ്പോഴത്തെ URL പ്രശ്നമാണ്. ബ്ലോഗ് ഞാന്‍ ഒരു ഉദാഹരണം ചൂണ്ടികാണിച്ചു എന്നേ ഉള്ളൂ.
വേറെ ഒരു ഉദാഹരണം പറഞ്ഞാല്‍ കുറച്ചു മുന്‍പ് സിമി എനിക്ക് ഒരു ലേഖനത്തിന്റെ URL ചാറ്റ് ചെയ്യുമ്പോള്‍ അയച്ചു തന്നു. എനിക്ക് തുറക്കാന്‍ പറ്റിയില്ല. കാരണം ആ ലിങ്ക് കറപ്ട് ആയി. ആ ലേഖനത്തിലാണെങ്കില്‍ കുറുക്കുവഴി URLഉം ഇല്ല. പിന്നെ അദ്ദേഹത്തിനു എനിക്ക് ലേഖനത്തിന്റെ പേര് തന്നെ പറഞ്ഞു തരേണ്ടി വന്നു.
ഞാന്‍ ഉദാഹരണങ്ങള്‍ പറഞ്ഞു എന്നേ ഉള്ളൂ. മലയാളം വിക്കിലേഖനങ്ങള്‍ ഇനിയുള്ള നാളുകളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സൈറ്റ് ചെയ്യപ്പെടും. അപ്പോള്‍ നമ്മള്‍ ഇപ്പോള്‍ തന്നെ ഈ പ്രശ്നം പരിഹരിക്കണം. --Shiju Alex 08:28, 11 ഡിസംബര്‍ 2006 (UTC)

Retrieved from "http://ml.wikipedia.org/wiki/User_talk:Challiyan"

[തിരുത്തുക] ആരു ചീത്തപറഞ്ഞാലും ജിഗേഷ് മിണ്ടാതെയിരിക്കില്ല.........

ആരും എന്നെ ചീത്ത പറയരുത് എന്നു പറയാന്‍ അവകാശമില്ല. എന്നാലും ഞാന്‍ പറയുന്നത് കേട്ട് എല്ലാവരും കൂടി തല്ലാന്‍ വരുമോ??..... എന്തൂട്ടായാലും ശരി ഞാന്‍ പറയാന്‍ പോകാ!!! അതെയ്!! ഇത് ഒരു തുഗ്ലക്ക് പരിഷ്കാരമല്ലെ Prettyurl . ഞാന്‍ മലയാളം വിക്കി കണ്ട് പിടിച്ചത് സേര്‍ച്ച് എഞ്ചിനിലൂടെ അല്ല. ആദ്യം ഒരുതലെകെട്ട് ഞാന്‍ ഗൂഗിളില്‍ തിരഞ്ഞു. അതില്‍ നിന്നുള്ള ഒരു പാട് വിവരങ്ങളില്‍ നിന്ന് ഞാന്‍ ഇംഗ്ലീഷ് വിക്കിയുടെ ലിങ്ക് കണ്ടെത്തി. പിന്നെ ഇംഗ്ലീഷ് വിക്കിയില്‍ വന്നു ലേഖനം വായിച്ചു നോക്കി. അപ്പോഴല്ലെ വിവിധഭാഷകളിലും നമ്മുടെ മലയാളത്തിലും ഈ ലേഖനം വായിക്കാം എന്നു പേജിലെ ഇടതുഭാഗത്ത് കണ്ടെത്തിയത്. അങ്ങനെയാണ് ഞാന്‍ മലയാളം വിക്കിയില്‍ എത്തിയത്. അങ്ങനെ ഞാന്‍ മറ്റു ലേഖനങ്ങളെ കുറിച്ച് മനസിലാക്കി. Prettyurl ഉദ്ദേശശുദ്ധി മനസിലാക്കുനുണ്ട്. പക്ഷെ ഇതിനെ കുറിച്ച് ഒരു നല്ല പിന്താങ്ങല്‍ നല്‍കുവാന്‍ മനസു സമ്മതിക്കുന്നില്ല. മേല്‍ പറഞ്ഞപോലെ ലിങ്കുകള്‍ ഉണ്ടാക്കിയാല്‍ ഇംഗ്ലീഷ് വിക്കിയും മലയാളം വിക്കിയിലേയും ലിങ്കുകള്‍ സേര്‍ച്ച് എഞ്ചിനില്‍ വരും. പക്ഷെ ഒരു ഇംഗ്ലീഷുകാരനൊ, മറ്റു ഭാഷക്കാരനൊ മലയാളം വിക്കിയിലെ ലിങ്കില്‍ വിഷയത്തെ കുറിച്ച് അന്വേഷിക്കാന്‍ വന്നാല്‍ അയാള്‍ക്ക് എന്തു തോന്നും നമ്മള്‍ ചൈനീസ്, സ്പാനിഷ്, അറബ് വെബ്പേജ് വായിക്കുന്നത് പോലെ. അതുകൊണ്ട് എനിക്ക് വലിയതാല്പര്യം Prettyurl നോട് ഇല്ല. ഒരുപക്ഷെ നമ്മുടെ എല്ലാ ലേഖനങ്ങളും ഇംഗ്ലീഷ് വിക്കിയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അതുകൊണ്ട് ഈ പരിപാടി അവിടെ വിജയിക്കും. സാധരണ സേര്‍ച്ച് എഞ്ചിനുകള്‍ വഴി തേടി എത്തുന്നവര്‍ക്ക് ഇത് ഗുണം ചെയ്യുമോ?? ശരി എന്തൂട്ടായാലും, സംഭവം നന്നാവട്ടെ!!!! ,............ഒരു തൃശ്ശൂര്‍കാരന്‍!!!! --Jigesh 13:55, 11 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] നിക്ക് ഒരു പ്രശ്നോല്ല

എനിക്കാ കുറുക്കു വഴി എന്നതാണ് പിടിക്കാത്തെ. അതില്‍ ഞെക്കിയാല്‍,,,, അവിടെ തന്നെ നിക്കുന്നു. നമുക്ക് ഒരു നല്ല പേര് കണ്ടു പിടിക്കാം കമ്പ്യൂട്ടറിന് ഗണികാരം എന്നാരോ പറഞ്ഞപോലെ സുന്ദരവിലാസം എന്നോ മറ്റോ? ്!!!! --ചള്ളിയാന്‍ 14:01, 11 ഡിസംബര്‍ 2006 (UTC)

ഇവിടെ ആണ് നമ്മള്‍ സാധാരണക്കാരായ യൂസേര്‍സിനെ ലക്ഷ്യം വെക്കേണ്ടത്. നമ്മുടെ എന്‍ഡ് യൂസര്‍ വിക്കിയില്‍ നീന്തിനടക്കുന്ന ടക്‍സോ, ചള്ളിയനോ, ഷിജുവോ ഒന്നും അല്ല. [പ്രവീണ്‍ വെറും പാവമാണ് ;-)] അവര്‍ക്ക് പേഴ്സെന്റിജ് ഇട്ടുകാണുന്ന വിലാസങ്ങളേക്കാളും സൌകര്യം ഇംഗ്ലീഷ് വിലാസമല്ലേ. അടുത്തയിടെ ഗൂഗിള്‍ഗ്രൂപ്പില്‍ സിമി നമ്മുടെ മാനിഷാദാ ലേഖനത്തെ ലിങ്കു ചെയ്യാന്‍ നോക്കിയിട്ടു സാധിച്ചില്ലല്ലോ, ഉമേഷ്ജിയും നോക്കി ഒടുവില്‍ വിക്കിയില്‍ ചെന്ന് തപ്പിയെടുക്കാന്‍ പറയേണ്ടി വന്നില്ലേ.‍ അങ്ങിനെ സംഭവിക്കാതിരിക്കുവാന്‍ ഇങ്ങിനെ ഒരു സംഭവമാണ് നല്ലത്. ഞാനിപ്പോള്‍ രണ്ടു പരീക്ഷണങ്ങള്‍ ഗൂഗിള്‍ ഗ്രൂപ്പില്‍ നടത്തി നോക്കി ഭാഗീകമായി വിജയിച്ചെന്നു തോന്നുന്നു. ഇന്ത്യ ലേഖനത്തിന്റെ അഡ്രസ് ബാര്‍ കോപ്പി ചെയ്തെടുത്തത് വര്‍ക്ക് ചെയ്തില്ല. http://ml.wikipedia.org/wiki/ഇന്ത്യ എന്നു കൊടുത്തത് വര്‍ക്ക് ചെയ്തു, പക്ഷെ ഒരു ലിങ്ക് രണ്ട് ലിങ്കാക്കി,രണ്ടാമത്തെ ലിങ്കാണ് വര്‍ക്ക് ചെയ്തത്. എന്തേല് ഞെക്കിയാല്‍ പോകും പോകില്ല എന്നൊന്നും അറിയില്ല ട്രയല്‍ ആന്‍ഡ് എര്‍ മെതേഡ് വേണം. സേര്‍ച്ചെഞ്ചിനില്‍ വരുത്താനല്ല കുറുക്കുവഴി, എങ്ങിനെ മലയാളം വിലാസങ്ങളെ വെളിയില്‍ നിന്ന് എളുപ്പത്തില്‍ ആക്സസ് ചെയ്യാം എന്നറിയാനല്ലേ. കുറുക്കുവഴിക്ക് കുഴപ്പമൊന്നുമില്ലന്നെന്റെ അഭിപ്രായം. നല്ല സുന്ദരമായൊരു ദ്രാവിഡ പദമല്ലേ--പ്രവീണ്‍:സംവാദം‍ 16:29, 11 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] എന്റെ അഭിപ്രായം!

ഇതിന്റെ പേര് കല്യാണി എന്ന് ആക്കുന്നതിനെ പറ്റി എന്തു പറയുന്നു???

Simynazareth 17:31, 11 ഡിസംബര്‍ 2006 (UTC)simynazareth

കല്യാണിയോ? കാരണം കൂടി പറയൂ മാഷെ..--Vssun 18:01, 11 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] ഒരു നിര്‍ദ്ദേശം

ചള്ളിയാന്‍ പറഞ്ഞ പോലെ ഈ കുറുക്കുവഴിയില്‍ ഞെക്കിയാല്‍ അതേ പേജില്‍ തന്നെയാണ് നില്‍ക്കുന്നത് അതു കൊണ്ട് സാധാരണ ഉപയോക്താവിന് അതിന്റെ പ്രയോജനമോ മറ്റോ ഒന്നും മനസിലാവില്ല. ഇതിന് ഒരു പോംവഴി ഞാന്‍ പറയുകയാണ്. cite this article എന്ന കണ്ണിയിലെപ്പോലെ കുറുക്കുവഴി ഞെക്കുമ്പോള്‍ ഒരു പുതിയ താള്‍ തുറന്നു വന്ന്, അതില്‍ ഇംഗ്ലീഷ് യു.ആര്‍.എല്‍ കാണിച്ചുകൂടെ? അങ്ങനെയാവുമ്പോള്‍ നമുക്ക് അതിന്റെ ഉപയോഗം വിശദീകരിക്കാനും, ഉപയോക്താക്കള്‍ക്ക് ആ യു.ആര്‍.എല്‍ ആ താളില്‍ നിന്ന് പകര്‍ത്തിയെടുത്ത് കൊണ്ടുപോകാനും പറ്റുമല്ലോ.. --Vssun 20:08, 11 ഡിസംബര്‍ 2006 (UTC)

Good, but I think it need a change in wikimedia software -Bijee 21:37, 11 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] How can you tell URL on phone or email?

A question to people insist to use URL with "%".

1. How can you tell a ml.wikipedia URL to somebody over the phone?

2. My preferred email format is text, isn't it ugly to see "%" in url. If you are using html mails sill you need to drag link from browser to mail. you just can not type all "%", I hate using mouse while typing.

Also, http://ml.wikipedia.org/wiki/തിരുവനന്തപുരം uses unicode in URL. Unicode in URL is not a w3 std, mozilla introduced unicode in URL, then later removed due to increased chance of en:phishing problems.

What is an alternative? wikimedia software giving url with Varamozhi equivalent rather than using "%" to encode unicode.

-Bijee 21:35, 11 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] Name suggestions

  1. നങ്കൂരം - anchor (this was my original)
  2. "English URL"
-Bijee 21:35, 11 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] Permanent link Vs PrettyURL

"Permanent link" and "Cite this article" give a particular revision of the article. Where PrettyURL gives the latest revision, so the use is different.

Also I feel കുറുക്കുവഴി should be at an easily visible place so that is is easy for new user to see. -Bijee 21:35, 11 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] Template talk

I think the first section should be "Help for Readers" then only we need "Help for wiki Editors"

"?" after കുറുക്കുവഴി to come this page is also good.


[തിരുത്തുക] ലേഔട്ട്‌ പ്രശ്നം തീര്‍ന്നു

പ്രെറ്റി URL ലേഖനത്തിന്റെ ആദ്യത്തെ line ആയി ഇടുകയാണെങ്കില്‍ ലേഔട്ടിന്റെ പ്രശ്നം തീരും. “തിരുവനന്തപുരം (http://ml.wikipedia.org/wiki/Trivandrum )” “ഇന്‍ഡ്യ (http://ml.wikipedia.org/wiki/India )” എന്നീ ലേഖനങ്ങളില്‍ അങ്ങനെ ചെയ്തപ്പോള്‍ ലേ ഔട്ടിന്റെ പ്രശ്നം തീര്‍ന്നു. ഈ പരിഹാരത്തിനു കടപ്പാട് സുനിലിനോട്.

അപ്പോള്‍ ഇനി നമുക്ക് വേണ്ടത് ഒരു നല്ല പേരാണ്. തല്‍ക്കാലം നമുക്ക് ഒരു നല്ല പേരു കണ്ടുപിടിക്കാന്‍ പറ്റാത്തിടത്തോളം “English URL“ എന്നു തന്നെ ഉപയോഗിച്ചാലോ.

പിന്നെ Vssunപറഞ്ഞ പോലെ ഈ കുറുക്കുവഴിയില്‍ ഞെക്കിയാല്‍ അതേ പേജില്‍ തന്നെയാണ് നില്‍ക്കുന്നത് അതു കൊണ്ട് സാധാരണ ഉപയോക്താവിന് അതിന്റെ പ്രയോജനമോ മറ്റോ ഒന്നും മനസിലാവില്ല. ഇതിന് ഒരു പോംവഴി ഞാന്‍ പറയുകയാണ്. cite this article എന്ന കണ്ണിയിലെപ്പോലെ കുറുക്കുവഴി ഞെക്കുമ്പോള്‍ ഒരു പുതിയ താള്‍ തുറന്നു വന്ന്, അതില്‍ ഇംഗ്ലീഷ് യു.ആര്‍.എല്‍ കാണിച്ചുകൂടെ? അങ്ങനെയാവുമ്പോള്‍ നമുക്ക് അതിന്റെ ഉപയോഗം വിശദീകരിക്കാനും, ഉപയോക്താക്കള്‍ക്ക് ആ യു.ആര്‍.എല്‍ ആ താളില്‍ നിന്ന് പകര്‍ത്തിയെടുത്ത് കൊണ്ടുപോകാനും പറ്റുമല്ലോ.. --Vssun 20:10, 11 ഡിസംബര്‍ 2006 (UTC)

ഇതിനുകഴിയുമെങ്കില്‍ അതു നല്ലതാണ്. കാരണം ആ ലിങ്കില്‍ ഞെക്കിയാല്‍ ഒരു മാറ്റം സംഭവിക്കും. അത് നടപ്പാക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?

സംവാദം ഇനിയും കേരളത്തിലെ രാഷ്ട്രീയക്കാരെ പോലെ വലിച്ചു നീട്ടരുത്‌. നമ്മള്‍ മുകളില്‍ പറഞ്ഞ രണ്ട്‌ കാര്യങ്ങളില്‍ തീരുമാനം എടുത്താല്‍ തല്‍ക്കാലം ഇതു അവസാനിപ്പിക്കാം. പിന്നെ പേരിന്റെ പ്രശ്നം മാത്രമേ ഉള്ളൂ. അത്‌ നല്ല ഒരു പേരുകിട്ടിയാല്‍ നമുക്ക്‌ ഉടനെ അപ്‌ഡേറ്റ്‌ ചെയ്യാം. ടെമ്പ്ലേറ്റ്‌ ആയതു കൊണ്ട്‌ ഓരോ ലേഖനത്തിലും പോയി പിന്നീട്‌ അപ്‌ഡേറ്റ്‌ ചെയ്യെേണ്ട ആവശ്യമില്ലല്ലോ.--Shiju Alex 04:57, 12 ഡിസംബര്‍ 2006 (UTC)

നങ്കൂരത്തിനേക്കാളും ഇംഗ്ലീഷ് യൂആര്‍‌എല്ലിനേക്കാളുമെല്ലാം കുറുക്കുവഴിയാണ് നല്ലതെന്ന് എനിക്കു തോന്നുന്നു. വിക്കിപീഡിയയിലുള്ളവര്‍ക്കല്ല പുറത്തുള്ളവര്‍ക്കല്ലേ കുറുക്കുവഴി വേണ്ടത്. പുതിയ താളുണ്ടാക്കാന്‍ പുതിയൊരു php താളുണ്ടാക്കണം അത് ഇവിടുന്നു ഞെക്കിവിടുന്ന ഇംഗ്ലീഷ് യൂ.ആര്‍. എലും താളിന്റെ പേരുമെങ്കിലും കുറഞ്ഞത് സ്വീകരിക്കണം. അത് ഡിസ്പ്ലേ ചെയ്യണം. അത്രയേ ഉള്ളൂ. അത് വിക്കിസെര്‍വറില്‍ തന്നെ ഹോസ്റ്റ് ചെയ്യുമോ. വിക്കിസോഫ്റ്റ്‌വയര്‍ അതിനനുവദിക്കുമോ എന്ന് അറിയില്ല.--പ്രവീണ്‍:സംവാദം‍ 11:02, 12 ഡിസംബര്‍ 2006 (UTC)
I also agree "നങ്കൂരത്തിനേക്കാളും ഇംഗ്ലീഷ് യൂആര്‍‌എല്ലിനേക്കാളുമെല്ലാം കുറുക്കുവഴിയാണ് നല്ലതെന്ന് എനിക്കു തോന്നുന്നു." -Bijee 13:19, 12 ഡിസംബര്‍ 2006 (UTC)

ഞാന്‍ യോജിക്കുന്നില്ല. ഇതൊരു കുറുക്കു വഴിയാണ് എന്നും തോന്നുന്നില്ല. നമുക്കെന്താ സാഹിത്യ ദാരിദ്ര്യം നേരിട്ടുവോ. ചില മലയാളം ചലച്ചിത്ര ഗാനങ്ങള്‍ പോലെ ‘ പൈനപ്പിള്‍ പെണ്ണേ’ ‘ ഒ മൈ കടവുളേ’ (തമിഴ്) പേലേ തോന്നുന്നു. (ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പ്രൊഡൂസ് ആകുന്നത് ഇംഗ്ലീഷ് അഡ്രസ്സ് അല്ലേ!) അപ്പോള്‍ ആംഗലേയ വിലാസത്തിനായ് എന്നൊക്കെ ഉപയോഗിക്കാമല്ലോ. നങ്കൂരം എന്നത് നമ്മള്‍ അവിടെതന്നെ നില്‍ക്കാന്‍ ശ്രമിക്കുപോള്‍ ഇടേണ്ടതാണ്. --ചള്ളിയാന്‍ 11:45, 14 ഡിസംബര്‍ 2006 (UTC)


ഞാനും ചള്ളിയനൊപ്പം. ഈ കുറുക്കുവഴി എന്ന പേര് എനിക്കും പീടിക്കുന്നില്ല.
ഒന്നും കുറുകുന്നും ഇല്ല. ഞെക്കിയാല്‍ പുതിയ പേജ് തുറക്കുകയോ വിലാസം മാറുകയോ ചെയ്യുന്നില്ല. അതില്‍ ഞെക്കിയാല്‍ ലേഖനത്തിന്റെ ഇംഗ്ലീഷ് URL ബ്രൌസര്‍ വിന്‍ഡോയില്‍ വരുന്ന ഒരു സംവിധാനം ഒരുക്കി കൂടെ. നമ്മുടെ IT/വിക്കി പുലികള്‍ ഉത്തരം പറയട്ടെ. --Shiju Alex 12:11, 14 ഡിസംബര്‍ 2006 (UTC)
ഈ കുറുക്കുവഴിയില്‍ ഞെക്കുമ്പോള്‍ ഒന്നും കുറുകുന്നതായി കാണുന്നീല്ലല്ലോ? വേറെ നല്ല പേര് കൊടുത്തു കൂടെ?--Shiju Alex

[തിരുത്തുക] Featured X കുറുക്കുവഴി

Featured, കുറുക്കുവഴിയുമായി ചെറിയ ഉടക്കിലാണ്. പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആരെങ്കിലും പരിശോധിക്കാനും കുഴപ്പമുണ്ടെങ്കില്‍ നേരേ ചൊവ്വേ നടത്താനും ശ്രമിക്കുമല്ലോ(ie 6-എന്നെ കൊന്നു, firefox 2 കുഴപ്പമില്ല). ഉദാ:മഹാഭാരതം--പ്രവീണ്‍:സംവാദം‍ 18:58, 19 ഡിസംബര്‍ 2006 (UTC)

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu