സൌദി അറേബ്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രമാണ് കിങ്ഡം ഓഫ് സൌദിഅറേബ്യ. ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന രാജ്യമെന്ന അപൂര്‍വ ബഹുമതിയും ഈ നാടിനുണ്ട്. സൌദി അറേബ്യയുടേതു ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ്. പ്രധാന വരുമാനമാര്‍ഗം പെട്രോളിയം ഉല്‍പന്നങ്ങള്‍.
പില്‍ക്കാലത്ത് സൌദി അറേബ്യയുടെ ഭരണത്തലവനായിത്തീറ്‍ന്ന മുഹമ്മദ് ബിന്‍ സഊദ്, മുഹമ്മദ് അബ്ദുല്‍ വഹാബ് എന്ന ഇസ്ലാമിക സൈദ്ധാന്തികനൊപ്പം ചേര്‍ന്നു പുതിയ രാഷ്ട്രീയ അസ്ഥിത്വം, രൂപവത്കരിച്ചതിന്റെ പരിണിതഫലമാണ് ഇന്നത്തെ രീതിയിലുള്ള സൌദി അറേബ്യയുടെ പിറവി.
ഈജിപ്തിലെ ഓട്ടോമന്‍ സാമ്രാജ്യത്തിനും അവിടത്തെ തന്നെ ബദവീ ഗോത്രനേതാക്കള്‍ക്കും എതിരെ പൊരുതി നേടിയ വിജയങ്ങളാണ് അബ്ദുല്‍ അസീസ് അല്‍ സഊദിനെ ഈ രാജ്യത്തിന്റെ ഭരണാധികാരിയും രാജാവുമാക്കിയത്. അല്‍ റഷീദ് കുടുംബത്തില്‍നിന്ന് 1902ല്‍ റിയാദ് മേഖല പിടിച്ചെടുത്തുകൊണ്ടായിരുന്നു ഇതിനുള്ള തുടക്കം. അല്‍അഷ, അല്‍ഖ്വതീഫ്, നജദ്, ഹിജാസ് പ്രവിശ്യകള്‍ കൂടി പിടിച്ചെടുത്ത് 1913നും 23നും ഇടക്ക് പുതിയ സാമ്രാജ്യം പടുത്തുയര്‍ത്തി. 1926ല്‍ നജദിലെ രാജാവായി അദ്ദേഹം പ്രഖ്യാപിക്കപ്പെട്ടു. പിന്നാലെ ഹിജാസിലെ ഭരണാധികാരം കൂടി സഊദിന്റെ കൈകളിലെത്തി. 1927 മെയ് 20നു ജിദ്ദയില്‍ ബ്രിട്ടീഷുകാരുമായുണ്ടാക്കിയ സമാധാന ഉടമ്പടിക്ക് ശേഷം പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചതോടെ 1932ല്‍ ഇന്നത്തെ സൌദി അറേബ്യ പിറന്നു. 1938ല്‍ എണ്ണപ്പാടങ്ങള്‍ കണ്ടെത്തപ്പെട്ടതോടെ, ആടുമേച്ചും ഒട്ടകങ്ങളെ വളര്‍ത്തിയും കടലിനെ ആശ്രയിച്ചും കഴിഞ്ഞിരുന്ന അറേബ്യന്‍ ജനത സമ്പത്തിന്റെ പര്യായമായി. സഊദ് രാജകുടുംബം സാവധാനം ലോകത്തിന്റെ സാമ്പത്തിക ശാസ്ത്രം തിരുത്തിക്കുറിച്ചുകൊണ്ട്, ലോക നേതാക്കള്‍ക്കൊപ്പം സ്ഥാനം പിടിച്ചു.
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.