ദക്ഷിണ കൊറിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്തവാക്യം: മനുഷ്യസമൂഹത്തിനായി നേട്ടങ്ങള്‍ സൃഷ്ടിക്കുക | |
ദേശീയ ഗാനം: ഏഗുക്ക അഥവാ ദേശസ്നേഹത്തിന്റെ ഗാനം | |
തലസ്ഥാനം | സോള്‍ |
രാഷ്ട്രഭാഷ | കൊറിയന്‍ |
ഗവണ്മന്റ്
പ്രസിഡന്റ്
പ്രധാനമന്ത്രി |
റിപബ്ലിക് റോ മൂ-ഹ്യൂണ്‍ ഹാന്‍ മ്യൂങ്-സുക് |
സ്വാതന്ത്ര്യം | ഓഗസ്റ്റ് 15, 1945 |
വിസ്തീര്‍ണ്ണം |
99,646ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ • ജനസാന്ദ്രത |
45,985,289 (2000) 480/ച.കി.മീ |
നാണയം | വോണ്‍ (KRW ) |
ആഭ്യന്തര ഉത്പാദനം | 99,439.9 കോടി ഡോളര്‍ (10) |
പ്രതിശീര്‍ഷ വരുമാനം | $20,590 (35) |
സമയ മേഖല | UTC +9 |
ഇന്റര്‍നെറ്റ് സൂചിക | .kr |
ടെലിഫോണ്‍ കോഡ് | +82 |
ഏഷ്യാ വന്‍കരയുടെ കിഴക്കുഭാഗത്ത് കൊറിയന്‍ ഉപദ്വീപിലുള്ള രാജ്യമാണ് ദക്ഷിണ കൊറിയ (ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് കൊറിയ). 1945 വരെ കൊറിയന്‍ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. അതിനുശേഷമാണ് ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നിങ്ങനെ വിഭജിക്കപ്പെട്ടത്. ഉത്തര കൊറിയയുമായി മാത്രമാണ് ഈ രാജ്യം കരാതിര്‍ത്തി പങ്കിടുന്നത്. ചൈന, ജപ്പാന് എന്നീ രാജ്യങ്ങളുമായി സമുദ്രാതിര്‍ത്തിയുണ്ട്.
യുദ്ധങ്ങളും, സൈനിക ഭരണങ്ങളും, ഭരണഘടനാ പ്രതിസന്ധികളും ഏറെക്കണ്ട ഈ രാജ്യം പക്ഷേ ഇവയൊക്കെ അതിജീവിച്ച് പുരോഗതിയിലേക്കു കുതിക്കുന്നു. ആഭ്യന്തര ഉല്പാദനക്കണക്കില് പത്താം സ്ഥാനത്താണ് ദക്ഷിണ കൊറിയയുടെ സ്ഥാനം. സാങ്കേതിക വിദ്യയില്‍ അതിവേഗം കുതിക്കുന്ന ഈ രാജ്യം കമ്പ്യൂട്ടര്‍ കളികള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനക്കാരാണ്.
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.