ശ്രീവടക്കുംനാഥന്‍ ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീവടക്കുംനാഥന്‍ ക്ഷേത്രത്തിന് തൃശൂരുമായി വളരെ അധികം ചരിത്രപ്രധാനമായ ബന്ധമാണുള്ളത്. ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്രം 20 ഏക്കര്‍ വിസ്തരത്തില്‍ തൃശൂര്‍ നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നു.നാലുദിക്കുകളിലായി നാലുഗോപുരങ്ങല്‍ ഉണ്ട്.
ക്ഷേത്രത്തിലെ മൂന്ന് പ്രധാന പ്രതിഷ്ടകളാണ് (പരമശിവന്‍, ശങ്കരനാരായണന്‍, ശ്രീരാമന്‍) ഉള്ളത്. ഉപദേവതകളായി ഗണപതി, പാര്‍വ്വതി, വേട്ടേക്കരന്‍, ഗോപാലകൃഷ്ണന്‍, പരശുരാമന്‍, ശാസ്താവ്, നാഗദേവതകള്‍, ശിവഭൂതഗണങ്ങള് (നന്തി,ഋഷഭന്‍,സിംഹോദരന്‍) പ്രതിഷ്ടിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ഒരു വലിയ കൂത്തമ്പലം ഉണ്ട്. ശ്രീ ശങ്കരാചാര്യരുടെ സമാധിയും പ്രതിഷ്ടയും ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. കിഴക്കുവടക്കുഭാഗത്തായി അര്‍ജുനന്റെ വില്‍ക്കുഴി കാണാവുന്നതാണ്. വടക്കുഭാഗത്തായി ആന കൊട്ടില്‍ സ്ഥിതിച്ചെയ്യുന്നു. ക്ഷേത്രത്തിനുപുറത്തായി കിഴക്കുഭാഗത്ത് നടുവിലാല്‍ ഗണപതി പ്രതിഷ്ട ഉണ്ട്, തെക്കുഭാഗത്തായി മണികണ്ഠനാല്‍ ഗണപതിയെയും സുബ്രഹ്മണ്യനെയും പ്രതിഷ്ടിച്ചിരിക്കുന്നു.
ലോക പ്രസിദ്ധമായ തൃശൂര്‍ പൂരം ശ്രീവടക്കുംനാഥന്റെസാനിധ്യത്തിലാണ് നടക്കുക.