വള്ളിയൂര്‍കാവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ക്ഷേത്രമാണ് വള്ളിയൂര്‍കാവ്. ഈ ക്ഷേത്രം മാനന്തവാടി പട്ടണത്തില്‍ നിന്നും 3 കിലോമീറ്റര്‍ മാത്രം അകലെയാണ്. വള്ളിയൂര്‍കാവ് ക്ഷേത്രം ആദിപരാശക്തി ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്നു. ദേവിയെ മൂന്ന് പ്രധാന രൂപങ്ങളില്‍ ഇവിടെ ആരാധിക്കുന്നു. വനദുര്‍ഗ്ഗ, ഭദ്രകാളി, ജലദുര്‍ഗ്ഗ എന്നീ രൂപങ്ങളിലാണ് ദേവിയെ ആരാധിക്കുക. വയനാട്ടിലെ ആദിവാസി സമുദായങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമാണ് ഈ ക്ഷേത്രം.
[തിരുത്തുക] ഉത്സവം
എല്ലാ വര്‍ഷവും മാര്‍ച്ച് / ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന 15 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം വയനാട്ടിലെ എല്ലാ ഉത്സവങ്ങളിലും വെച്ച് ഏറ്റവും പൊലിപ്പേറിയതാണ്. പണ്ടുകാലത്ത് ഉത്സവത്തിനോട് അനുബന്ധിച്ച് ഇവിടെ അടിമവ്യാപാരം നടക്കാറുണ്ടായിരുന്നു. ഇന്ന് വയനാട്ടിലെ ആദിവാസികളുടെ ഏറ്റവും വലിയ ഒത്തുചേരലാണ് ഈ ഉത്സവം. കൊയിലേരി എന്ന സ്ഥലത്തിന് വളരെ അടുത്താണ് ഈ ക്ഷേത്രം.
കല്‍പറ്റയില്‍ നിന്നും 24 കിലോമീറ്ററും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 31 കിലോമീറ്ററും മാനന്തവാടിയില്‍ നിന്നും 5 കിലോമീറ്ററും അകലെയാണ് ഈ ക്ഷേത്രം.
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
[തിരുത്തുക] ഇതും കാണുക
- വയനാട്
- മാനന്തവാടി
വയനാട്ടിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
ബാണാസുര സാഗര്‍ ഡാം• ചെമ്പ്ര കൊടുമുടി• ഇടക്കല്‍ ഗുഹ• കുറുവ ദ്വീപ്• ലക്കിടി• മുത്തങ്ങ• പക്ഷിപാതാളം• പഴശ്ശിരാജ സ്മാരകം• പൂക്കോട് തടാകം• സെന്റിനെല്‍ പാറ വെള്ളച്ചാട്ടം• സൂചിപ്പാറ വെള്ളച്ചാട്ടം• തിരുനെല്ലി ക്ഷേത്രം• മീന്‍മുട്ടി വെള്ളച്ചാട്ടം• പാപനാശിനി• ചീങ്കേരി വെള്ളച്ചാട്ടം• ബത്തേരി ജൈന ക്ഷേത്രം• കര്‍ളാട് ചിറ• വരാമ്പട്ട മോസ്ക്• പുളിയാര്‍മല ജൈന ക്ഷേത്രം• പള്ളിക്കുന്ന് പള്ളി•കല്‍പറ്റ• അമ്പലവയല്‍ തോട്ടം• ബാണാസുര സാഗര്‍ മല• ബേഗൂര്‍ വന്യജീവി സങ്കേതം• ബോയ്സ് ഠൌണ്‍• ചെയിന്‍ മരം• ചീങ്കേരി മല• ചീയമ്പം വെള്ളച്ചാട്ടം• കാന്തപ്പാറ വെള്ളച്ചാട്ടം• കാപ്പിക്കലം വെള്ളച്ചാട്ടം• കരാപ്പുഴ ഡാം• മീനങ്ങാടി• മുത്തങ്ങാടി• പൊങ്കുഴി• പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം• തോല്‍പെട്ടി വന്യജീവി സങ്കേതം• വള്ളിയൂര്‍കാവ്• തൃക്കൈപാട്ട ക്ഷേത്രം
|