ലക്കിടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ വയനാട് ജില്ലയുടെ പ്രവേശന കവാടമാണ് ലക്കിടി. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ടാം സ്ഥാനമാണ് ലക്കിടിക്ക്. വയനാട്ടിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒന്നാണ് ലക്കിടി. കടല്‍നിരപ്പില്‍ നിന്ന് 700 മീറ്റര്‍ ഉയരത്തില്‍ താമരശ്ശേരി ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതിചെയ്യുന്നത്. ലക്കിടിക്ക് ഏറ്റവും അടുത്തുള്ള പട്ടണം 5 കിലോമീറ്റര്‍ അകലെയുള്ള വൈത്തിരി ആണ്. ചെയിന്‍ മരം, പൂക്കോട് തടാകം, ചുരത്തിലെ പല പ്രകൃതി വീക്ഷണ സ്ഥലങ്ങള്‍, പല വിനോദസഞ്ചാര കേന്ദ്രങ്ങള്‍, തുടങ്ങിയവ ലക്കിടിയുടെ 5 കിലോമീറ്റര്‍ ചുറ്റളവിലായി ഉണ്ട്.
കോഴിക്കോടുനിന്നും 58 കിലോമീറ്റര്‍ ദൂരെയാണ് ലക്കിടി. വൈത്തിരിക്ക് 5 കിലോമീറ്റര്‍ തെക്കായി ആണ് ലക്കിടിയുടെ സ്ഥാനം. പച്ചപുതച്ച മലനിരകളും അരുവിയും കാടും തെക്കോട്ടുള്ള മനയടിവാരങ്ങളുടെ ഉയരത്തില്‍നിന്നുള്ള സുന്ദരമായ കാഴ്ചയും നയനാനന്ദകരമാണ്. അടിവാരത്തു നിന്നും ലക്കിടിയിലേക്കുള്ള ചുരം റോഡിലൂടെയുള്ള 12 കിലോമീറ്റര്‍ യാത്ര വളരെ മനോഹരമാണ്. ഈ വഴിയില്‍ 9 ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട്.
പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലത്തിനും ലക്കിടി എന്ന അപരനാമം ഉണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള ഈ സ്ഥലത്താണ് മലയാളത്തിലെ ഹാസ്യകവിയായ കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ചത്. കുഞ്ചന്‍ സ്മാരകവും ഇവിടെയാണുള്ളത്. ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് കിള്ളിക്കുറിശ്ശിമംഗലം.
[തിരുത്തുക] ഇതും കാണുക
വയനാട്ടിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
ബാണാസുര സാഗര്‍ ഡാം• ചെമ്പ്ര കൊടുമുടി• ഇടക്കല്‍ ഗുഹ• കുറുവ ദ്വീപ്• ലക്കിടി• മുത്തങ്ങ• പക്ഷിപാതാളം• പഴശ്ശിരാജ സ്മാരകം• പൂക്കോട് തടാകം• സെന്റിനെല്‍ പാറ വെള്ളച്ചാട്ടം• സൂചിപ്പാറ വെള്ളച്ചാട്ടം• തിരുനെല്ലി ക്ഷേത്രം• മീന്‍മുട്ടി വെള്ളച്ചാട്ടം• പാപനാശിനി• ചീങ്കേരി വെള്ളച്ചാട്ടം• ബത്തേരി ജൈന ക്ഷേത്രം• കര്‍ളാട് ചിറ• വരാമ്പട്ട മോസ്ക്• പുളിയാര്‍മല ജൈന ക്ഷേത്രം• പള്ളിക്കുന്ന് പള്ളി•കല്‍പറ്റ• അമ്പലവയല്‍ തോട്ടം• ബാണാസുര സാഗര്‍ മല• ബേഗൂര്‍ വന്യജീവി സങ്കേതം• ബോയ്സ് ഠൌണ്‍• ചെയിന്‍ മരം• ചീങ്കേരി മല• ചീയമ്പം വെള്ളച്ചാട്ടം• കാന്തപ്പാറ വെള്ളച്ചാട്ടം• കാപ്പിക്കലം വെള്ളച്ചാട്ടം• കരാപ്പുഴ ഡാം• മീനങ്ങാടി• മുത്തങ്ങാടി• പൊങ്കുഴി• പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം• തോല്‍പെട്ടി വന്യജീവി സങ്കേതം• വള്ളിയൂര്‍കാവ്• തൃക്കൈപാട്ട ക്ഷേത്രം
|
Template:Coor title dm