പൂര്‍ണ്ണത്രയീശ ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ പഴയ നാട്ടുരാജ്യമായ തിരുക്കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തറ (കേരളത്തിലെ എറണാകുളം ജില്ലയില്‍) യിലാണ് ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രം 1900-കളില്‍ വന്ന ഒരു തീപിടിത്തത്തില്‍ നശിച്ചുപോയിട്ട് പിന്നീട് പുനരുദ്ധരിക്കുകയായിരുന്നു. അങ്ങനെ പുനരുദ്ധരിച്ച ക്ഷേത്രമാണ് ഇന്ന് നിലകൊള്ളുന്നത്.
എല്ലാ വര്‍ഷവും ഈ ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവങ്ങള്‍ പ്രശസ്തമാണ്. ഇതില്‍ പ്രധാനം എല്ലാ വര്‍ഷവും വൃശ്ചികമാസത്തില്‍ (നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍) നടക്കുന്ന വൃശ്ചികോത്സവം ആണ്.
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാവിഷ്ണു ആണ്. സന്താനഗോപാല മൂര്‍ത്തി എന്ന രൂപത്തിലാണ് വിഷ്ണു ഈ ക്ഷേത്രത്തില്‍ കുടികൊള്ളുന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍ ഇവിടെ വന്നു പ്രാര്‍ത്ഥിച്ചാല്‍ സന്താന സൌഭാഗ്യം ലഭിക്കും എന്നാണ് വിശ്വാസം.
കൊച്ചിയിലെ രാജകുടുംബമായ പെരുമ്പടപ്പു സ്വരൂപത്തിന്റെ കുലദൈവമാണ് പൂര്‍ണ്ണത്രയീശന്‍.