നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രകൃത്യാ ഉണ്ടാവുന്ന വലിയ ജലസരണികളെ നദികള്‍ എന്ന് വിളിക്കുന്നു.നദികളെ പുഴകള്‍, ആറുകള്‍ എന്നും വിളിക്കാറുണ്ടെങ്കിലും താരതമ്യേയേന ചെറിയ ജലസരണികളേയാണു പുഴകള്‍ അല്ലെങ്കില്‍ ആറുകള്‍ എന്നു വിളിക്കുന്നത്.ഭൂമിയില്‍ പതികുന്ന മഴവെള്ളം ചെറിയ അരുവികളായി രൂപം കൊള്ളുന്നു. അരുവികള്‍ ചേര്‍ന്നു പുഴകളായ്,പുഴകള്‍ ചേര്‍ന്നു നദികളായി നദികള്‍ കടലില്‍ ചെരുന്നു.
ഉള്ളടക്കം |
[തിരുത്തുക] നദികളുടെ ഭൂമിശാസ്ത്രം
നദികള്‍ ഉയര്‍ന്ന നിലങ്ങളിലെ തടാകങ്ങള്‍,ഹിമാനികള്‍, നീരുറവകള്‍,ഭൂജലസ്രോതസ്സുകളില്‍ നിന്നുണ്ടാകുന്ന ചെറിയ അരുവികളില്‍ നിന്ന് ഉദ്ഭവിക്കുന്ന നദികള്‍ താഴ്ന്ന നിലങ്ങളിലേക്കൊഴുകുന്നു. വലിയ ജലാശയങ്ങളായ കടല്‍,സമുദ്രം, തടാകം അല്ലെങ്കില്‍ വെറേയൊരു (സാധാരണ വലിയ) നദിയിലേക്ക് ചേര്‍ന്നവസാനിക്കുന്നു.അത്യോഷ്ണ പ്രദേശങ്ങളില്‍ നദികള്‍ ചിലപ്പോള്‍ ഭാഷ്പീകരിക്കപെടുകയോ മണല്‍ പ്രദേശങ്ങളില്‍ കിനിഞ്ഞിറങ്ങി അവസാനിക്കുന്നു.
ഒരു നദി വറ്റിക്കുന്ന പ്രദേശത്തേ നദീതട പ്രദേശം എന്ന് വിളിക്കുന്നു.
[തിരുത്തുക] ഏറ്റവും നിളം കൂടിയ നദികള്‍
നദി | നീളം (കി. മീ) | സ്ഥലം | |
---|---|---|---|
1 | നൈല്‍ | 6,690 | മധ്യ ആഫ്രിക്കയില്‍ ആരംഭിച്ച് ഈജിപ്റ്റില്‍ മെടിറ്ററേനിയന്‍ കടലില്‍ പതിക്കുന്നു |
2 | ആമസോണ്‍ നദി | 6,452 | ദക്ഷിണ അമേരിക്ക |
3 | യാങ്ങ്‌സ്റ്റേ കിയാംഗ്(ചാംഗ് ജിയാംഗ്) | 6,380 | ചൈന |
4 | മിസ്സിസ്സിപീ-മിസൌറീ നദി | 6,270 | അമേരിക്കന്‍ ഐക്യനാടുകള്‍ |
5 | യെന്നിസേ-അംഗാര നദി | 5,550 | റഷ്യ |
6 | ഹ്വാംഗ് ഹെ നദി(മഞ്ഞ നദി) | 5,464 | ചൈന |
7 | ഓബ്-ഇര്‍ത്യിശ് നദി | 5,410 | റഷ്യ |
8 | അമുര്‍ നദി | 4,410 | ചൈന, റഷ്യ |
9 | കോംഗൊ നദി | 4,380 അല്ലെങ്കില്‍ 4,670[1] | മധ്യാഫ്രിക്ക |
10 | ലേന നദി | 4,260 | റഷ്യ |
ലോകത്തിലെ നീളം കൂടിയ നദികളേ കുറിച്ച് ഈ ലേഖനംകാണുക.
[തിരുത്തുക] കേരളത്തിലെ നദികള്‍
നദി | നീളം (കി. മീ) | |
---|---|---|
1 | ബാഗ്ര മഞ്ചേശ്വരം പുഴ | 16 |
2 | ഉപ്പല നദി | 50 |
3 | ശിറിയ നദി | 67 |
4 | മോഗ്രാല്‍ നദി | 34 |
5 | ചന്ദ്രഗിരിപ്പുഴ | 105 |
6 | ചിറ്റാര്‍ പുഴ | 25 |
7 | നീലേശ്വരം നദി | 46 |
8 | കാരിങ്ങോടാര്‍ | 64 |
9 | കാവേരിപുഴ(കവ്വായി) | 31 |
10 | പെരാമ്പ്ര നദി | 51 |
11 | രാമപുരം പുഴ | 19 |
12 | കുപ്പം പുഴ | 82 |
13 | വളപട്ടണം പുഴ | 110 |
14 | അഞ്ചരകണ്ടി പുഴ | 48 |
15 | തലശ്ശേരി പുഴ | 28 |
16 | മയ്യഴിപ്പുഴ | 54 |
17 | കുറ്റ്യാടി പുഴ | 74 |
18 | കോരപ്പുഴ | 46 |
19 | കല്ലായിപ്പുഴ | 22 |
20 | ചാലിയാര്‍ | 169 |
21 | കടലുണ്ടിയാറ്‍ | 130 |
22 | തിരൂര് ആര്‍ | 48 |
23 | ഭാരതപ്പുഴ | 209 |
24 | കേച്ചേരിയാര്‍ | 51 |
25 | പുഴക്കല്‍ നദി | 29 |
26 | കരുവന്നൂര്‍ നദി | 48 |
27 | ചാലക്കുടിപ്പുഴ | 130 |
28 | പെരിയാര്‍ നദി | 244 |
29 | മൂവാറ്റുപുഴ (നദി) | 121 |
30 | മീനച്ചിലാറ് | 78 |
31 | മണിമലയാറ് | 90 |
32 | പമ്പാനദി | 176 |
33 | അച്ചന്‍കോവിലാര്‍ | 128 |
34 | പള്ളീക്കല് നദി | 42 |
35 | കല്ലടയാര്‍ | 121 |
36 | ഇത്തിക്കരയാര്‍ | 56 |
37 | ആയിരൂര്‍ നദി | 17 |
38 | വാമനപുരം നദി | 88 |
39 | മാമം പുഴ | 27 |
40 | കരമനയാര്‍ | 68 |
41 | നെയ്യാര്‍ | 56 |
നദി | നീളം കി.മീ.(കേരളത്തില്‍) | |
---|---|---|
1 | പാമ്പാര്‍ | 29 |
2 | കബനീ നദി | 63 |
3 | ഭവാനീ നദി | 39 |
[തിരുത്തുക] കുറിപ്പുകള്‍
- ↑ ഉദ്ഭവം വിവാദപരമാണ്.
[തിരുത്തുക] മറ്റു കണ്ണികള്‍
- കായല്‍
- കടല്‍
- സമുദ്രം
- ജലപാതകള്‍
- ഏറ്റവും വലിയ നദീതട പ്രദേശങ്ങള്‍