തൃക്കാക്കര ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയില്‍ വാമനന് പ്രതിഷ്ഠയായി ഉള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃക്കാക്കര ക്ഷേത്രം (തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം). കേരളത്തിലെ കൊച്ചിയിലെ ഒരു ഗ്രാമ പഞ്ചായത്ത് ആയ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചരിത്രപ്രാധാന്യമുള്ള ചില താളിയോല ഗ്രന്ഥങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്. ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്. ഓണസദ്യ ഈ ക്ഷേത്രത്തില്‍ കെങ്കേമമായി നടത്തുന്നു. ജാതിമത ഭേദമന്യേ ധാരാളം ആളുകള്‍ ഇവിടത്തെ ഓണസദ്യയില്‍ പങ്കെടുക്കുന്നു.