കണ്ണമ്പ്ര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു ഗ്രാമമാണ് കണ്ണമ്പ്ര. ആലത്തൂര്‍ താലൂക്കിലാണ് ഈ ഗ്രാമം ഉള്‍പ്പെടുന്നത്. എല്ലാ വര്‍ഷവും മെയ് 24-നു നടക്കുന്ന ‘കണ്ണമ്പ്ര വേല‘യ്ക്ക് പ്രശസ്തമാണ് ഈ സ്ഥലം. കണ്ണമ്പ്ര, ഋഷിനാരദമംഗലം എന്നീ ഗ്രാമങ്ങള്‍ മത്സരിച്ച് നടത്തുന്ന ഈ ഉത്സവം തൃശ്ശൂര്‍ പൂരത്തിന്റെ ഒരു ചെറിയ പതിപ്പാണെന്നു പറയാം. ഉത്സവത്തില്‍ ഉച്ചക്ക് കണ്ണമ്പ്ര നായര്‍വീട്ടിലെ വിശ്വനാഥസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന പഞ്ചവാദ്യവും വൈകിട്ട് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ പരസപരം അഭിമുഖീകരിച്ച് രണ്ടു നിരയായി നിന്നു നടത്തുന്ന കുടമാറ്റവും രാത്രിയിലെ വെടിക്കെട്ടും ഉള്‍പ്പെടുന്നു.