വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
‘പാണ്ട’ എന്ന ജീവിയുടെ ചിഹ്നം മുദ്രയാക്കിയിട്ടുള്ള ഒരു സംഘടനയാണ് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് അഥവാ ഡബ്ല്യു ഡബ്ല്യു എഫ് (World Wildlife Fund - WWF). ഇപ്പോള്‍ ഈ സംഘടനയ്ക്ക് അമേരിക്കയിലും കാനഡയിലും ഒഴിച്ചുള്ള രാജ്യങ്ങളില്‍ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (World Wide Fund for Nature) എന്നാണ് പേര്. ലോകത്ത് അന്യം നിന്നു പോകുന്ന മൃഗങ്ങളെ സംരക്ഷിക്കയും അവ വളരുന്ന പരിസ്ഥിതി കാത്തുസൂക്ഷിക്കുകയും മറ്റുമാണ് ഈ സംഘടനയുടെ ലക്ഷ്യങ്ങള്‍. പരിസ്ഥിതി സംരക്ഷണവും, പരിസ്ഥിതി ഗവേഷണങ്ങള്‍ തുടങ്ങിയ കാര്യങ്ങളും സംഘടനയുടെ പ്രവര്‍ത്തന മേഖലയില്‍ വരും. ഇത്തരം ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന മറ്റു സംഘടനകളെ സഹായിക്കുകയും നയിക്കുകയും ചെയ്യുന്നു ഡബ്ല്യു ഡബ്ല്യു എഫ് സംഘടന. ഭൂമിയുടെ നൈസര്‍ഗികമായ അന്തരീക്ഷം കാത്തുസൂക്ഷിക്കുകയും, മനുഷ്യനും പ്രകൃതിയും തമ്മില്‍ യോജിപ്പോടെയുള്ള ഒരു ഭാവിയുമാണ് ഡബ്ല്യു ഡബ്ല്യു എഫിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍. അമ്പതു കൊല്ലമായി പ്രവര്‍ത്തിച്ചു വരുന്ന ഈ സംഘടനയ്ക്ക് ഇന്ന് നൂറിലധികം രാജ്യങ്ങളില്‍ ശാഖകളുണ്ട്. ലോകത്തൊട്ടാകെ 4 ദശലക്ഷം അംഗങ്ങള്‍ ഈ സംഘടനയിലുണ്ട്, അമേരിക്കയില്‍ തന്നെ 1.2 ദശലക്ഷം അംഗങ്ങളുണ്ട്. വന്യജീവി സംരക്ഷണത്തില്‍ ലോകത്തെ ഏറ്റവും വലിയ സ്വകാര്യ സംഘടനയും ഡബ്ല്യു ഡബ്ല്യു എഫ് തന്നെയാണ്.
[തിരുത്തുക] ആരംഭം
1961 സെപ്തംബര്‍ 11 നു സ്വിറ്റ്സര്‍ലന്‍ഡിലെ മോര്‍ഗിലാണ് സംഘടനയുടെ പിറവി. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഫോര്‍ ആനിമല്‍സ് (World Wildlife Fund for Animals) എന്നായിരുന്നു സംഘടനയുടെ ആദ്യ പേര്. 1986 -ല്‍ സംഘടന പേരു മാറ്റി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (World Wildlife Fund for Nature) എന്നാക്കി. പേരു മാറ്റിയെങ്കിലും ഡബ്ല്ല്യു ഡബ്ല്യു എഫ് എന്ന ചുരുക്കപ്പേര് നിലനിര്‍ത്താന്‍ പറ്റിയ ഒരു പേരു മാറ്റമാണ് നടന്നത്. പക്ഷെ കാനഡയിലേയും അമേരിക്കയിലേയും ശാഖകള്‍ പഴയ പേരുതന്നെ നിലനിര്‍ത്തി.
[തിരുത്തുക] വെബ് സൈറ്റുകള്‍
- ആഗോള വെബ് സൈറ്റ്'
- ഡബ്ല്യു ഡബ്ല്യു എഫിന്റെ പ്രാദേശിക വെബ് സൈറ്റുകള്‍'
- ഡബ്ല്യു ഡബ്ല്യു എഫ് ആസ്ത്രേലിയ
- ഡബ്ല്യു ഡബ്ല്യു എഫ് ആസ്ത്രിയ
- ഡബ്ല്യു ഡബ്ല്യു എഫ് ബെല്‍ജിയം
- ഡബ്ല്യു ഡബ്ല്യു എഫ് ഭൂട്ടാന്
- ഡബ്ല്യു ഡബ്ല്യു എഫ് ബ്രസീല്‍
- ഡബ്ല്യു ഡബ്ല്യു എഫ് കാനഡ
- ഡബ്ല്യു ഡബ്ല്യു എഫ് മധ്യ അമേരിക്ക
- ഡബ്ല്യു ഡബ്ല്യു എഫ് ചൈന
- ഡബ്ല്യു ഡബ്ല്യു എഫ് കൊളംബിയ
- ഡബ്ല്യു ഡബ്ല്യു എഫ് ഡെന്മാര്ക്ക്
- ഡബ്ല്യു ഡബ്ല്യു എഫ് ഫിന്‍ലാന്‍ഡ്
- ഡബ്ല്യു ഡബ്ല്യു എഫ് ഫ്രാന്‍സ്
- ഡബ്ല്യു ഡബ്ല്യു എഫ് ജര്‍മ്മനി
- ഡബ്ല്യു ഡബ്ല്യു എഫ് ഗ്രീസ്
- ഡബ്ല്യു ഡബ്ല്യു എഫ് ഹോംഗ്കോംഗ്
- ഡബ്ല്യു ഡബ്ല്യു എഫ് ഹംഗറി
- ഡബ്ല്യു ഡബ്ല്യു എഫ് ഇന്ത്യ
- ഡബ്ല്യു ഡബ്ല്യു എഫ് ഇന്‍ഡോ ചൈന
- ഡബ്ല്യു ഡബ്ല്യു എഫ് ഇന്തോനേഷ്യ
- ഡബ്ല്യു ഡബ്ല്യു എഫ് ഇറ്റലി
- ഡബ്ല്യു ഡബ്ല്യു എഫ് ജപ്പാന്
- ഡബ്ല്യു ഡബ്ല്യു എഫ് മലേഷ്യ
- ഡബ്ല്യു ഡബ്ല്യു എഫ് മെക്സിക്കോ
- ഡബ്ല്യു ഡബ്ല്യു എഫ് മംഗോളിയ
- ഡബ്ല്യു ഡബ്ല്യു എഫ് നേപ്പാള്‍
- ഡബ്ല്യു ഡബ്ല്യു എഫ് നെതര്‍ലാന്റ്
- ഡബ്ല്യു ഡബ്ല്യു എഫ് ന്യൂസിലാന്റ്
- ഡബ്ല്യു ഡബ്ല്യു എഫ് നോര്‍വേ
- ഡബ്ല്യു ഡബ്ല്യു എഫ് പാക്കിസ്ഥാന്
- ഡബ്ല്യു ഡബ്ല്യു എഫ് ഫിലിപ്പൈന്‍സ്
- ഡബ്ല്യു ഡബ്ല്യു എഫ് പോളണ്ട്
- ഡബ്ല്യു ഡബ്ല്യു എഫ് റഷ്യ
- ഡബ്ല്യു ഡബ്ല്യു എഫ് സിംഗപ്പൂര്‍
- ഡബ്ല്യു ഡബ്ല്യു എഫ് തെക്കെ ആഫ്രിക്ക
- ഡബ്ല്യു ഡബ്ല്യു എഫ് സൌത്ത് പസഫിക്
- ഡബ്ല്യു ഡബ്ല്യു എഫ് സ്പെയിന്
- ഡബ്ല്യു ഡബ്ല്യു എഫ് സ്വീഡന്
- ഡബ്ല്യു ഡബ്ല്യു എഫ് സ്വിറ്റ്സര്‍ലന്‍ഡ്
- ഡബ്ല്യു ഡബ്ല്യു എഫ് തായ്ലന്റ്
- ഡബ്ല്യു ഡബ്ല്യു എഫ് റ്റര്‍ക്കി
- ഡബ്ല്യു ഡബ്ല്യു എഫ് ഇംഗ്ലണ്ട്
- ഡബ്ല്യു ഡബ്ല്യു എഫ് അമേരിക്ക