Privacy Policy Cookie Policy Terms and Conditions വില്യം ഗോള്‍ഡിംഗ് - വിക്കിപീഡിയ

വില്യം ഗോള്‍ഡിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വില്യം ഗോള്‍ഡിംഗ്
വില്യം ഗോള്‍ഡിംഗ്

വില്യം ഗോള്‍ഡിംഗ് (ജനനം - 1911 സെപ്തംബര്‍ 19, മരണം - 1993 ജൂണ്‍ 19) ബ്രിട്ടീഷ് നോവലിസ്റ്റും നാടകകൃത്തും കവിയും 1983-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാവുമാണ്. ‘ഈച്ചകളുടെ തമ്പുരാന്‍‘ (ലോര്‍ഡ് ഓഫ് ദ് ഫ്ലൈസ്) എന്ന കൃതിയിലൂടെ പ്രശസ്തനായ അദ്ദേഹത്തിന് 'റൈറ്റ്സ് ഓഫ് പാസ്സേജ്’ എന്ന കൃതിക്ക് 1980-ലെ ബുക്കര്‍ സമ്മാനം ലഭിച്ചു.

ഉള്ളടക്കം

[തിരുത്തുക] ആദ്യകാ‍ലം

ഇംഗ്ലണ്ടിലെ കോണ്‍‌വാള്‍ എന്ന സ്ഥലത്ത് 1911 സെപ്റ്റംബര്‍ 19 നു ഗോള്‍ഡിംഗ് ജനിച്ചു. അദ്ദേഹം ഏഴു വയസ്സു പ്രായമുള്ളപ്പോള്‍ എഴുതിത്തുടങ്ങി. ഒരു ചെറുപ്പക്കാരനായിരിക്കേ തന്നെ കോര്‍ണിഷ് ഭാഷ പഠിച്ചു. അച്ഛന്‍ ഒരു സ്കൂള്‍ അദ്ധ്യാപകനും ചിന്തകനുമായിരുന്നു. രാഷ്ട്രീയമായും മതപരമായും ഉറച്ചവിശ്വാസങ്ങള്‍ ഉള്ളയാളായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. മാള്‍ബറോ വ്യാകരണ വിദ്യാലയത്തിലും പിന്നീട് ഒക്സ്ഫോര്‍ഡ് സര്‍വകലാശാലയിലും അദ്ദേഹം പഠിച്ചു. അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്ത്കം - ഒരു കവിതാ സമാഹാരം - അദ്ദേഹത്തിനു ബിരുദം ലഭിക്കുന്നതിന് ഒരുവര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ചു.

അദ്ദേഹം ആന്‍ ബ്രൂക്ഫീല്‍ഡ് എന്ന രസതന്ത്രജ്ഞയെ 1939-ല്‍ വിവാഹം കഴിച്ചു. അദ്ദേഹം സാലിസ്ബറിയിലെ ബിഷപ് വേഡ്സ്‌വര്‍ത്ത് വിദ്യാലയത്തില്‍ ഇംഗ്ലീഷ്, തത്വചിന്ത എന്നീ വിഷയങ്ങളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.

രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് നാവികസേനയിലെ ഒരു നാവികനായി ജോലിചെയ്തു. ബിസ്മാര്‍ക്ക് എന്ന ജര്‍മനിയുടെ പ്രശസ്തമായ യുദ്ധക്കപ്പല്‍ മുക്കുന്നതില്‍ അദ്ദേഹം ഒരു പങ്കുവഹിച്ചു. നോര്‍മാണ്ടി ആക്രമണത്തിലും യുദ്ധത്തിന്റെ അവസാന ദിവസത്തെ ആക്രമണങ്ങളിലും (ഡി-ഡേ) അദ്ദേഹം പങ്കുവഹിച്ചു. യുദ്ധത്തിനുശേഷം അദ്ദേഹം എഴുത്തിലേക്കും അദ്ധ്യാപനത്തിലേക്കും ശ്രദ്ധതിരിച്ചു.

1961-ല്‍ അദ്ദേഹം അദ്ധ്യാപനം ഉപേക്ഷിച്ച് ഒരു വര്‍ഷത്തോളം വിര്‍ജീനിയയിലെ ഹോളിന്‍സ് കോളെജില്‍ ‘റൈറ്റര്‍ ഇന്‍ റസിഡന്‍സ്‘ എന്ന പദവിയില്‍ ജോലിചെയ്തു. അതിനുശേഷം അദ്ദേഹം ഒരു മുഴുവന്‍ സമയ എഴുത്തുകാരനായി.

[തിരുത്തുക] സാഹിത്യം

ഗോള്‍ഡിംഗിന്റെ സാഹിത്യം ഉപമകള്‍ നിറഞ്ഞതാണ്. പലപ്പോഴും സാഹിത്യത്തില്‍ ക്ലാസിക്കല്‍ സാഹിത്യം, പുരാണങ്ങള്‍ (മിഥോളജി), ക്രിസ്ത്യന്‍ പ്രതീകാത്മകത (സിംബോളിസം) എന്നിവയോട് ഗോള്‍ഡിംഗിന്റെ സാഹിത്യം ഉപമിക്കുന്നു. ഗോള്‍ഡിംഗിന്റെ എല്ലാ കൃതികളും തമ്മില്‍ ബന്ധപ്പെടുത്തുന്ന കണ്ണികള്‍ ഇല്ല എങ്കിലും പ്രധാ‍നമായും കൃതികള്‍ തിന്മ എന്ന സങ്കല്പത്തെ കൈകാര്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ കൃതികളില്‍നിന്ന് ഒരുതരം ഇരുണ്ട ശുഭാപ്തിവിശ്വാസം ഊറിവരുന്നു എന്നു പറയാം. ഗോള്‍ഡിംഗിന്റെ ആദ്യത്തെ പുസ്തകം (ലോഡ് ഓഫ് ദ് ഫ്ലൈസ് - 1954, 1963-ലും 1990-ലും സിനിമ ആയി നിര്‍മിച്ചു) മനുഷ്യരാശിയില്‍ അന്തര്‍ലീനമായ തിന്മയും മനുഷ്യവംശത്തിന്റെ സംസ്കാരവും തമ്മിലുള്ള യുദ്ധത്തെ കാണിക്കുന്നു. തിന്മ മനുഷ്യരാശിയില്‍ പുറത്തുനിന്നുള്ള ഒരു സ്വാധീനമല്ല, മറിച്ച് മനുഷ്യനില്‍ അന്തര്‍ലീനമാണ് എന്ന സന്ദേശമാണ് ഈ പുസ്തകം നല്‍കുന്നത്. അവകാശികള്‍ (ദ് ഇന്‍‌ഹറിറ്റേഴ്സ് - 1955) ചരിത്രാതീത കാലത്തോളം പിന്നോട്ടുപോയി എങ്ങനെ മനുഷ്യന്‍ തിന്മകൊണ്ടും ചതികൊണ്ടും നിഷ്കളങ്കരായ സമൂഹത്തിന്റെ മുകളില്‍ ആധിപത്യം സ്ഥാപിക്കുന്നു എന്നു കാണിക്കുന്നു. പിന്‍‌ചര്‍ മാര്‍ട്ടിന്‍ (1956), ഫ്രീ ഫാള്‍ (1959) എന്നീ കൃതികളില്‍ നിലനില്പിന്റെ മൂലപ്രശ്നങ്ങള്‍ - മനുഷ്യ സ്വാതന്ത്ര്യം, നിലനില്‍പ്പ് തുടങ്ങിയവ - സ്വപ്നാടനത്തിലൂടെയും തിരനോട്ടങ്ങളിലൂടെയും വിശകലനം ചെയ്യുന്നു. ഗോപുരം (ദ് സ്പൈര്‍ (1964)) എന്ന കൃതി മുഖ്യകഥാപാത്രത്തിന്റെ ഭവിക്ഷ്യത്തുകള്‍ ആലോചിക്കാതെയുള്ള പള്ളി ഗോപുരം പണിയുവാനുള്ള അദമ്യമായ അഭിനിവേശം ബിംബാത്മകമായി കാണിക്കുന്നു. ഗോള്‍ഡിംഗിന്റെ പില്‍ക്കാല നോവലുകള്‍ക്ക് ആദ്യകാല നോവലുകള്‍ക്കു ലഭിച്ച അതേസ്വീകരണം ലഭിച്ചില്ല. അവസാന നോവലുകളില്‍ കാണപ്പെടുന്ന അന്ധകാരം‍ (1979), ലോകത്തിന്റെ അറ്റംവരെ എന്ന പുസ്തക ത്രയം എന്നിവ ഉള്‍പ്പെടുന്നു.

അദ്ദേഹത്തിന് 1988-ല്‍ സര്‍ പദവി ലഭിച്ചു.

[തിരുത്തുക] മരണം

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കാരണം 1993 ജൂണ്‍ 19-ന് ഇംഗ്ലണ്ടിലെ സ്വഭവനത്തില്‍ വെച്ച് അന്തരിച്ചു.

[തിരുത്തുക] നുറുങ്ങുകള്‍

തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറിയില്‍ ഗോള്‍ഡിംഗ് വരികയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. കേരളം അദ്ദേഹം ഒരുതവണ സന്ദര്‍ശിച്ചിട്ടുണ്ട്.

[തിരുത്തുക] ഗോള്‍ഡിംഗിന്റെ കൃതികള്‍

  • കവിതകള്‍ (1934)
  • ഈച്ചകളുടെ തമ്പുരാന്‍ (ലോഡ് ഓഫ് ദ് ഫ്ലൈസ് Lord of the Flies (1954) ISBN 0-571-06366-7) - കറന്റ് ബുക്സില്‍ നിന്ന് മലയാള വിവര്‍ത്തനം ലഭ്യമാണ്.
  • അവകാശികള്‍ (The Inheritors (1955) ISBN 0-571-06529-5)
  • പിഞ്ചെര്‍ മാര്‍ട്ടിന്‍ (Pincher Martin (1956))
  • വെങ്കല ശലഭം (The Brass Butterfly (1958) )
  • സ്വതന്ത്ര വീഴ്ച (Free Fall (1959) )
  • ഗോപുരം (The Spire (1964) ISBN 0-571-06492-2 )
  • ചൂടു വാതിലുകള്‍ (The Hot Gates (1965) )
  • പിരമിഡ് (The Pyramid (1967) )
  • സ്കോര്‍പിയോണ്‍ ദൈവം (The Scorpion God (1971) )
  • അന്ധകാ‍രം കാണപ്പെടുന്നു (Darkness Visible (1979) )
  • നീങ്ങുന്ന ലക്ഷ്യം (A Moving Target (1982) )
  • കടലാസു മനുഷ്യര്‍ (The Paper Men (1984) )
  • ഈജിപ്തിലെ വിവരണം (An Egyptian Journal (1985) )
  • ലോകത്തിന്റെ അറ്റം വരെ (മൂന്നു ഭാഗങ്ങള്‍) (To the Ends of the Earth (trilogy) )
  • റെറ്റ്സ് ഓഫ് പാസ്സേജ് (Rites of Passage (1980) )
  • ക്ലോസ് ക്വാര്‍ട്ടേഴ്സ് (Close Quarters (1987) )
  • ഫയര്‍ ഡൌണ്‍ ബിലോ (Fire Down Below (1989) )

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍


സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം: ജേതാക്കള്‍ (1976-2000)

1976: സോള്‍ ബെലോ | 1977: അലെക്സാണ്ടര്‍ | 1978: സിംഗര്‍ | 1979: എലൈറ്റിസ് | 1980: മിലോസ് | 1981: കാനേറ്റി | 1982: ഗാര്‍സ്യാ മാര്‍ക്വേസ് | 1983: ഗോള്‍ഡിംഗ് | 1984: സീഫേര്‍ട്ട് | 1985: സൈമണ്‍ | 1986: സോയിങ്ക | 1987: ബ്രോഡ്സ്കി | 1988: മഹ്ഫൂസ് | 1989: സെലാ | 1990: പാസ് | 1991: ഗോര്‍ഡിമെര്‍ | 1992: വാല്‍കോട്ട് | 1993: മോറിസണ്‍ | 1994: ഓയി | 1995: ഹീനി | 1996: സിംബോര്‍സ്ക | 1997: ഫോ | 1998: സരമാഗോ | 1999: ഗ്രാസ് | 2000: ഗാ‍ഓ


Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu