Privacy Policy Cookie Policy Terms and Conditions മൊറാര്‍ജി ദേശായി - വിക്കിപീഡിയ

മൊറാര്‍ജി ദേശായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൊറാര്‍ജി ദേശായി
Enlarge
മൊറാര്‍ജി ദേശായി

മൊറാര്‍ജി ദേശായി (ജനനം - 1896 ഫെബ്രവരി 29, മരണം - 1995 ഏപ്രില്‍ 10) ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാനമന്ത്രിയുമായിരുന്നു. പ്രധാനമന്ത്രിപദത്തിലെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം. (81-)മത്തെ വയസ്സില്‍). പാകിസ്ഥാനിലെയും ഇന്ത്യയിലെയും പരമോന്നത പൌരബഹുമതികള്‍ ലഭിക്കുന്ന ഏക വ്യക്തിയാണ് അദേഹം. (ഭാരതരത്നം, നിഷാന്‍-ഇ-പാകിസ്ഥാന്‍ എന്നിവ).

ഉള്ളടക്കം

[തിരുത്തുക] ആദ്യകാലം

മൊറാര്‍ജി ദേശായി ഗുജറാത്തിലെ ബദേലി എന്ന സ്ഥലത്ത് 1896-ല്‍ ജനിച്ചു. അദ്ദേഹം സര്‍വകലാശാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം സിവില്‍ സര്‍വീസില്‍ പ്രവേശിച്ചു. 1924-ല്‍ തന്റെ ഉദ്യോഗം രാജിവെച്ച് അദ്ദേഹം 1930-ലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഒരുപാടുനാളുകള്‍ മൊറാര്‍ജി ജയിലില്‍ കഴിച്ചുകൂട്ടി. തന്റെ നേതൃത്വഗുണം കൊണ്ടും തളരാത്ത ആത്മവിശ്വാസം കൊണ്ടും അദ്ദേഹം സ്വാതന്ത്ര്യസമരസേനാനികള്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നു. ഗുജറാത്തിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. 1934-ലെയും 1937-ലെയും പ്രവിശ്യാ തിരഞ്ഞെടുപ്പുകളില്‍ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബോംബെ പ്രസിഡന്‍സിയില്‍ റവന്യൂ മന്ത്രിയും ആഭ്യന്തരമന്ത്രിയും ആയി സേവനമനുഷ്ഠിച്ചു.

[തിരുത്തുക] സ്വാതന്ത്ര്യത്തിനു ശേഷം

സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുന്‍പ് അദ്ദേഹം ബോംബെയുടെ ആഭ്യന്തരമന്ത്രിയായിരുന്നു. സ്വാതന്ത്യലബ്ധിക്കുശേഷം അദ്ദേഹം 1952-ല്‍ ബോംബെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. മറാഠി ഭാഷയും, ഗുജറാത്തി ഭാഷയും സംസാരിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ത്ത ബോംബെ സംസ്ഥാനത്ത് ഇരു വിഭാഗങ്ങളും ഭാഷാടിസ്ഥാനത്തില്‍ പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടു. ഒരു ശക്തനായ നേതാവായി അറിയപ്പെട്ട മൊറാര്‍ജി ചിലപ്പോഴൊക്കെ അധികാരത്തിന്റെ മുഷ്കും അസാധാരണമായ പ്രവര്‍ത്തികളും കാണിക്കാറുണ്ടായിരുന്നു. സംയുക്ത മഹാരാഷ്ട്ര സമിതിയുടെ ഒരു സമാധാനപരമായ ജാഥയ്ക്കുനേരെ മൊറാര്‍ജിയുടെ ഉത്തരവനുസരിച്ച് പോലീസ് വെടിവെച്ചു. ഈ വെടിവെയ്പ്പില്‍ 105 നിരപരാധികള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ രൂപീകരണത്തിന് ഈ സംഭവം ഹേതുവായി. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ മൊറാര്‍ജി സിനിമകളിലും എല്ലാ വിധ രംഗാവതരണങ്ങളിലും ചുംബനരംഗങ്ങള്‍ നിരോധിച്ചു. ഒരു അടിയുറച്ച ഗാന്ധിയനായിരുന്നുവെങ്കിലും മൊറാര്‍ജി സാമുദായികമായി യാഥാസ്ഥിതികനും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നവനും തുറന്ന വാണിജ്യ വ്യവസ്ഥയ്ക്കുവേണ്ടി നിലകൊള്ളുന്നവനുമായിരുന്നു. ഈ നിലപാടുകള്‍ നെഹറുവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതികള്‍ക്കു കടകവിരുദ്ധമായിരുന്നു.

കോണ്‍ഗ്രസ് നേതൃനിരയില്‍ മൊറാര്‍ജി പലപ്പോഴും നെഹറുവിന്റെ എതിരാളിയായി കണക്കാക്കപ്പെട്ടു. നെഹറുവിനെ പ്രായാധിക്യവും അവശതകളും അലട്ടിയപ്പോള്‍ മൊറാര്‍ജിക്ക് നെഹറുവിനുശേഷം പ്രധാനമന്ത്രിപദം ലഭിക്കുമെന്ന് പലരും വിശ്വസിച്ചിരുന്നു. എങ്കിലും നെഹറുവിന്റെ മരണത്തിനുശേഷം (1964) നെഹറുവിന്റെ പക്ഷത്തുനിലകൊണ്ട ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്ക് പ്രധാനമന്ത്രിപദം ലഭിച്ചു. അന്ന് മൊറാര്‍ജി ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധം പ്രകടിപ്പിച്ചില്ല. എങ്കിലും ശാസ്ത്രിയുടെ മരണത്തിനു ശേഷം (1966) അദ്ദേഹം പ്രധാനമന്ത്രിപദത്തിനു വേണ്ടി തീവ്രമായി ശ്രമിക്കുകയും ഇന്ദിരയുമായി രാജ്യത്തിന്റെ ഭാവി ഭാഗധേയത്തിനുവേണ്ടി ഒരു തുറന്ന പോരാട്ടം നടത്തുകയും ചെയ്തു. 351 വോട്ടുകള്‍ ലഭിച്ച ഇന്ദിര 169 വോട്ടുകള്‍ ലഭിച്ച മൊറാര്‍ജിയെ തോല്പിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിയായി.

[തിരുത്തുക] 1969-ലെ പിളര്‍പ്പ്

ഇതിനുശേഷം ആദ്യം മൊറാര്‍ജി ഇന്ദിര മന്ത്രിസഭയില്‍ നിന്ന് വിട്ടുനിന്നു. ഭരണരംഗത്ത് പുതുമുഖവും ചെറുപ്പവുമായ ഇന്ദിരയുടെ കീഴില്‍ രാജ്യം ഒരു മോശമായ വിളവെടുപ്പ്, രൂപയുടെ മൂല്യശോഷണം, രാജ്യത്തെ ജനങ്ങളുടെ ഭരണകൂടത്തോടുള്ള അകല്‍ച്ച തുടങ്ങി പല പ്രതിസന്ധികളും നേരിട്ടു. മൊറാര്‍ജിയുടെ പ്രാധാന്യം ഇതോടെ വളരെ വര്‍ദ്ധിക്കുകയും അദ്ദേഹം 1967-ല്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവരികയും ചെയ്തു. അദ്ദേഹം ആഭ്യന്തര പദവി ആവശ്യപ്പെട്ടെങ്കിലും ഉപ പ്രധാനമന്ത്രി എന്ന പദവിയും ധനമന്ത്രി സ്ഥാനവും കൊണ്ട് തൃപ്തിപ്പെട്ടു. 71 വയസ്സായ കടുപ്പക്കാരനായ മൊറാര്‍ജ്ജിയും 50 വയസ്സായ അദ്ദേഹത്തിന്റെ വനിതാ നേതാവും തമ്മിലുള്ള ബന്ധം അടിക്കടി വഷളായി. മൊറാര്‍ജ്ജി പലപ്പോഴും ഇന്ദിരയെക്കുറിച്ച് ‘ആ പെണ്‍കുട്ടി’ എന്നു വിശേഷിപ്പിച്ച് സംസാരിച്ചു.

1969-ല്‍ ഇന്ദിരയും കൂട്ടാളികളും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി കോണ്‍ഗ്രസ് (ആര്‍) രൂ‍പീകരിച്ചു. ഇത് പിന്നീട് കോണ്‍ഗ്രസ് ഐ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ദേശായിയും കോണ്‍ഗ്രസ് നേതൃത്വവും കോണ്‍ഗ്രസ് (ഒ‌‌) എന്ന പാര്‍ട്ടി രൂപീകരിച്ചു. 1971-ല്‍ പാകിസ്ഥാന്‍ യുദ്ധത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ യുദ്ധകാല നേതാവ് എന്ന പ്രശസ്തിയില്‍ കുളിച്ചുനിന്ന ഇന്ദിരയോട് കോണ്‍ഗ്രസ് (ഒ) ദയനീയമായി പരാജയപ്പെട്ടു. സ്വാതന്ത്യസമര പശ്ചാത്തലമുള്ള ഒരുകൂട്ടം വൃദ്ധന്മാരുടെ തലവനായി മൊറാര്‍ജി പ്രതിപക്ഷനേതാവായി തുടര്‍ന്നു.

[തിരുത്തുക] ജനതാ പാര്‍ട്ടി

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ കോടതി 1974-ല്‍ തിരഞ്ഞെടുപ്പു കേസില്‍ കുറ്റക്കാരിയായി വിധിച്ചപ്പോള്‍ മൊറാര്‍ജി ദേശായി ജയപ്രകാശ് നാരായണനോടുചേര്‍ന്ന് ഇന്ദിരയുടെ രാജി ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. രാജ്യമൊട്ടാകെ അഴിമതിയിലുള്ള ജനങ്ങളുടെ മടുപ്പും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ഈ ആവശ്യത്തോടു ചേര്‍ത്ത് പ്രതിപക്ഷ സഖ്യം രാജ്യമൊട്ടാകെ കോളിളക്കം സൃഷ്ടിച്ചു. ഇന്ദിര 1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും മൊറാര്‍ജി ദേശായിയെയും ജയപ്രകാശ് നാരായണനെയും അസംഖ്യം പ്രതിപക്ഷ നേതാക്കളെയും അറസ്റ്റുചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തു. നെഹറുവിന്റെ മകള്‍ ഒരു സ്വാതന്ത്ര്യസമര സേനാനിയെ സിവില്‍-നിസ്സഹകരണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് ചരിത്രത്തിന്റെ വിരോധാഭാസമായിരുന്നു.

ഇന്ദിര 1977-ല്‍ തിരഞ്ഞെടുപ്പിന് ആവശ്യപ്പെട്ടപ്പോള്‍ മിക്കവാറും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും യോജിച്ച് ജനതാ സഖ്യം രൂപീകരിച്ചു. ജനതാ സഖ്യം പാര്‍ലമെന്റില്‍ 356 സീറ്റുകള്‍ നേടി തിരഞ്ഞെടുപ്പില്‍ വിജയിച്ചു. ജയപ്രകാശ് നാരായണന്‍ മൊറാര്‍ജി ദേശായിയെ ഈ സഖ്യം നിലനിറുത്താന്‍ കഴിവുള്ള ഏറ്റവും നല്ലയാള്‍ എന്നു വിശേഷിപ്പിച്ചു. മൊറാര്‍ജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 81 വയസ്സായിരുന്നെങ്കിലും അദ്ദേഹം രോഗവിമുക്തനും വളരെ ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഉപപ്രധാനമന്ത്രിയാണ് അദ്ദേഹം.

[തിരുത്തുക] പ്രധാനമന്ത്രി

പരസ്പരം യോജിച്ചുപോവാത്ത ഒരു സഖ്യത്തിന്റെ സര്‍ക്കാരിനെയായിരുന്നു മൊറാര്‍ജി ദേശായി നയിച്ചത്. വിവാദങ്ങളും പടലപിണക്കങ്ങളും കാരണം സര്‍ക്കാരിന് അധികമൊന്നും പ്രവര്‍ത്തിക്കാനായില്ല. സഖ്യത്തിന്റെ നേതൃസ്ഥാനത്ത് ഒരു പ്രത്യേക പാര്‍ട്ടിയും ഇല്ലാതിരുന്ന അവസ്ഥയില്‍ വിരുദ്ധചേരികള്‍ മൊറാര്‍ജി ദേശായിയെ പ്രധാ‍നമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കുവാന്‍ മത്സരിച്ചു. ഇന്ദിരാഗാന്ധിയുള്‍പ്പെടെ പ്രശസ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ സര്‍ക്കാരിന്റെ ഒരു നല്ല സമയം അപഹരിച്ചു. മൊറാര്‍ജി ദേശായി പാകിസ്ഥാനുമായുള്ള ബന്ധം നന്നാക്കുകയും 1962-ലെ യുദ്ധത്തിനുശേഷം ആദ്യമായി ചൈനയുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കുകയും ചെയ്തു. പക്ഷേ സഖ്യകക്ഷികള്‍ തമ്മിലുള്ള തുടര്‍ച്ചയായ വഴക്കുകള്‍ കാരണം പ്രധാനപ്പെട്ട പ്രമേയങ്ങളൊന്നും അവതരിപ്പിച്ച് വിജയിപ്പിക്കുവാനായില്ല. ഇന്ദിരയ്ക്ക് എതിരായ കേസുകള്‍ നിരാലംബയായ ഒരു സ്ത്രീക്കെതിരെ ഒരു സര്‍ക്കാര്‍ മുഴുവനും പ്രവര്‍ത്തിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു. ജനങ്ങള്‍ ഇതോടെ സര്‍ക്കാരില്‍ നിന്ന് അകന്നുതുടങ്ങി. മൊറാര്‍ജി ദേശായിയുടെ പുത്രന്റെ പേരില്‍ അഴിമതി, പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തല്‍, സര്‍ക്കാ‍ര്‍ സംവിധാങ്ങളുടെ ദുരുപയോഗം എന്നീ ആരോപണങ്ങള്‍ ചാര്‍ത്തപ്പെട്ടു.

പാകിസ്താനുമായുള്ള ബന്ധം ഊഷ്മളമാക്കിയത് മൊറാര്‍ജി ദേശായിയാണ്. അദ്ദേഹവും സിയാ ഉള്‍ ഹഖും തമ്മില്‍ നല്ല സൌഹൃദം നിലനിന്നിരുന്നു. ചൈനയുമായുള്ള നയതന്ത്ര ബന്ധം അദ്ദേഹം പുനസ്ഥാപിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം പുനസ്ഥാപിച്ചു എന്നതാണ്. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയില്‍ കൊണ്ടുവന്ന പല മാറ്റങ്ങളും അദ്ദേഹം നീക്കം ചെയ്തു. പില്‍ക്കാലത്ത് ഏതെങ്കിലും സര്‍ക്കാരിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് അദ്ദേഹം ദുഷ്കരമാക്കി.

1979-ല്‍ ചരണ്‍ സിംഗ് തന്റെ ബി.എല്‍.ഡി. പാര്‍ട്ടിയെ ജനതാ സഖ്യത്തില്‍ നിന്നും പിന്‍‌വലിച്ച് സര്‍ക്കാരിനെ താഴെയിട്ടു. മൊറാര്‍ജി ദേശായി ഇതിനെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു. അന്ന് അദ്ദേഹത്തിന് 83 വയസ്സായിരുന്നു. വിരമനത്തിനുശേഷം അദ്ദേഹം ബോംബെയില്‍ താമസിച്ചു. 99-)മത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു. അവസാന കാലത്ത് അദ്ദേഹത്തിന് പല ബഹുമതികളും സമ്മാനിക്കപ്പെടുകയും ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രശസ്തനായ സ്വാതന്ത്ര്യസമര സേനാനി എന്ന നിലയില്‍ അദ്ദേഹം ഒരുപാട് ബഹുമാനിക്കപ്പെടുകയും ചെയ്തു.

മൊറാര്‍ജി ദേശായി ഒരു തികഞ്ഞ ഗാന്ധിയനായിരുന്നു.


ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍

ജവഹര്‍ലാല്‍ നെഹ്‌റുഗുല്‍സാരിലാല്‍ നന്ദലാല്‍ ബഹാദൂര്‍ ശാസ്ത്രിഇന്ദിരാ ഗാന്ധിമൊറാര്‍ജി ദേശായിചരണ്‍ സിംഗ്രാജീവ് ഗാന്ധിവി പി സിംഗ്ചന്ദ്രശേഖര്‍പി വി നരസിംഹ റാവുഎ ബി വാജ്‌പേയിഎച്ച് ഡി ദേവഗൌഡഐ കെ ഗുജ്റാള്‍മന്‍മോഹന്‍ സിംഗ്

ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu