Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
തളിപ്പറമ്പ് - വിക്കിപീഡിയ

തളിപ്പറമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തളിപ്പറമ്പ്
Enlarge
തളിപ്പറമ്പ്

കേരളത്തിലെ കണ്ണൂര്‍ജില്ലയിലെ ഒരു പ്രദേശമാണ് തളിപ്പറമ്പ് (പെരിംചെല്ലൂര്‍). നമ്പൂതിരിമാര്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങളാണ് തളി. ഇത്തരത്തിലുള്ള ധാരാളം ക്ഷേത്രങ്ങളുള്ളതിനാലാണ്‌‍ തളിപ്പറമ്പ് എന്ന പേരു വന്നത്.

1330.56 ച.കി.മീ (513.73 ച.മൈല്‍) വിസ്തീര്‍ണത്തില്‍ പരന്നു കിടക്കുന്ന 47 ഗ്രാമങ്ങളുടെ കൂട്ടമാണ് തളിപ്പറമ്പ്. തീരദേശപ്രദേശങ്ങളായ രാമന്താളി മുതല്‍ നുച്ചിയാട് വരെയും വായത്തൂര്‍ ഗ്രാമം വരെയും കര്‍ണാടക അതിര്‍ത്തിവരെയും തളിപ്പറമ്പ് പരന്നു കിടക്കുന്നു. തളിപ്പറമ്പിലെ ജനസംഖ്യ 2001-ലെ കാനേഷുമാരി അനുസരിച്ച് 458,580 ആണ്. ഇതില്‍ 162,013 ആണുങ്ങളും 158,143 സ്ത്രീകളുമാണ്.

ചുറ്റുമുള്ള പച്ചപ്പട്ടണിഞ്ഞ മലകള്‍ ഈ പട്ടണത്തെ പ്രകൃതിരമണീയമാക്കുന്നു. ചുറ്റുമുള്ള പട്ടുവം, കുറ്റിക്കോല്‍, കരിമ്പം എന്നീ ഗ്രാമങ്ങള്‍ സുന്ദരമായ നെല്‍‌വയലുകളും ചെറിയ കുന്നുകളും നിറഞ്ഞതാണ്. കുപ്പം നദി, വളപട്ടണം നദി എന്നിവ പട്ടണത്തെ നാലു വശത്തുനിന്നും വളയുന്നു. അറബിക്കടല്‍ പടിഞ്ഞാറ് 14 കിലോമീറ്റര്‍ അകലെയാണ്. കുറ്റ്യേരിയിലെ തൂക്കുപാലവും പറശ്ശിനിക്കടവിലെ നദിക്കരയിലെ സുന്ദരമായ ക്ഷേത്രവും ഒരുപാട് വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല, പരിയാരം മെഡിക്കല്‍ കോളെജ്, സര്‍ സയ്യദ് കോളെജ് എന്നിവ തളിപ്പറമ്പിനു ചുറ്റുമുള്ള ചില പ്രശസ്ത കലാലയങ്ങളാണ്.

തളിപ്പറമ്പിന്റെ ആരംഭം പെരിഞ്ചല്ലൂര്‍ ബ്രാഹ്മണ കുടിയേറ്റത്തില്‍ നിന്നുമാണ്. ഇവിടെ ആദ്യം കുടിയേറി പാര്‍ത്ത 2,000-ത്തോളം ബ്രാഹ്മണ കുടുംബങ്ങളില്‍ ഇന്ന് 45 കുടുംബങ്ങളേ ബാക്കിയുള്ളൂ.സമ്പത്സ‌മൃദ്ധിയുടെ കേദാരമായിരുന്ന തളിപ്പറമ്പിന്റെ പഴയ പേര് ‘ലക്ഷ്മിപുരം‘ എന്നായിരുന്നു. ‘രാജരാജേശ്വര ക്ഷേത്രം‘, തൃച്ചമ്പ്രം ക്ഷേത്രം എന്നിവ പ്രശസ്തമായ ആരാധനാലയങ്ങളാണ്. ഇന്ന് തളിപ്പറമ്പില്‍ ധാരാളം മുസ്ലീം, കൃസ്ത്യന്‍ മത വിശ്വാസികളും താമസിക്കുന്നുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ആരാധനാലയങ്ങള്‍

തളിപ്പറമ്പില്‍ ധാരാളം ക്രിസ്ത്യന്‍ പള്ളികളും മോസ്കുകളും ക്ഷേത്രങ്ങളും ഉണ്ട്.

[തിരുത്തുക] രാജരാജേശ്വര ക്ഷേത്രം

തളിപ്പറമ്പിലെ ഒരു പ്രധാന ക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. ശിവനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഈ പുരാതനക്ഷേത്രം പുനരുദ്ധരിച്ചത് പരശുരാമനാണെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിനു തൊട്ടടുത്തായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള തൃച്ചമ്പ്രം ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട്. രാജരാജേശ്വര ക്ഷേത്രത്തിലെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് ആയിരക്കണക്കിനു ഭക്തജനങ്ങള്‍ ഒത്തുചേരുന്നു.

[തിരുത്തുക] തൃച്ചമ്പ്രം ക്ഷേത്രം

തൃച്ചമ്പ്രം പട്ടണത്തില്‍ നിന്ന് 1 കിലോമീറ്റര്‍ അകലെയാണ് തൃച്ചമ്പ്രം ക്ഷേത്രം. ഇവിടത്തെ പ്രതിഷ്ഠ ശ്രീകൃഷ്ണനാണ്. ഈ ക്ഷേത്രത്തിന്റെ മതിലുകളെ അലങ്കരിക്കുന്ന വിഗ്രഹങ്ങളും കല്‍‌പ്രതിമകളും പുരാതനവും മനോഹരവുമാണ്. ക്ഷേത്രത്തിലെ എല്ലാ വര്‍ഷവുമുള്ള ഉത്സവവും പ്രശസ്തമാണ്. രണ്ട് ആഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവം കുംഭമാസം 22-നു ആണ്. (സാധാരണയായി മാര്‍ച്ച് 6-നു). ഉത്സവം കൊടിയേറ്റത്തോടെ തുടങ്ങുന്നു. മീനം 6-നു (സാധാരണയായി മാര്‍ച്ച് 20-നു) കൊടിപിരിയലോടെ ഉത്സവം സമാപിക്കുന്നു. ഇതിനിടയ്ക്കുള്ള 11 ദിവസങ്ങളില്‍ ശ്രീകൃഷ്ണന്റെയും ബലരാമന്റെയും തിടമ്പുകളേന്തിയ തിടമ്പു നൃത്തം തൃച്ചമ്പ്രം ക്ഷേത്രത്തിനു 1 കി.മീ അകലെയുള്ള പൂക്കോത്ത് നടയില്‍ നടക്കുന്നു.

[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

  • നടുവില്‍ ഹൈസ്കൂള്‍
  • കണ്ണൂര്‍ സര്‍വ്വകലാശാല
  • ഗവണ്മെന്റ് കോളെജ് ഓഫ് എഞ്ജിനിയറിംഗ്
  • പരിയാരം മെഡിക്കല്‍ കോളെജ്
  • പരിയാരം ആയുര്‍വേദ മെഡിക്കല്‍ കോളെജ്
  • പറശ്ശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളെജ്
  • സര്‍ സയ്യദ് കോളെജ്
  • കേന്ദ്രീയ വിദ്യാലയം, കെല്‍ട്രോണ്‍ നഗര്‍
  • ചിന്മയ വിദ്യാലയ, തളിപ്പറമ്പ്
  • ഡയമണ്ട് റേയ്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍, മുരിയത്തോട്
  • മൂത്തേടത്ത് ഹൈസ്കൂള്‍, തളിപ്പറമ്പ്
  • ടാഗോര്‍ വിദ്യാനികേതന്‍ ഹയ്യര്‍ സെക്കന്ററി സ്കൂള്‍, തളിപ്പറമ്പ്

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

Template:Coor title dm

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com