Web - Amazon

We provide Linux to the World


We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
കണ്ണൂര്‍ ജില്ല - വിക്കിപീഡിയ

കണ്ണൂര്‍ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂര്‍‍ ജില്ല
അപരനാമം:

11.40° N 74.52° E
ഭൂമിശാസ്ത്ര പ്രാധാന്യം ജില്ല
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ആസ്ഥാനം കണ്ണൂര്‍
ഭരണസ്ഥാപനങ്ങള്‍ ജില്ലാ പഞ്ചായത്ത്‌
ജില്ലാ കലക്‍ട്രേറ്റ്‌
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്
ജില്ലാ കലക്‍ടര്‍

ശശിധര്‍ ശ്രീനിവാസ്
വിസ്തീര്‍ണ്ണം 2,996ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ (2001)
പുരുഷന്‍‌മാര്‍
സ്ത്രീകള്‍
സ്ത്രീ പുരുഷ അനുപാതം
2,251,727


{{{സ്ത്രീ പുരുഷ അനുപാതം}}}
ജനസാന്ദ്രത 751/ച.കി.മീ
സാക്ഷരത {{{സാക്ഷരത}}} %
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 

+
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍

കണ്ണൂര്‍ കേരളത്തിലെ ഒരു ജില്ലയാണ്. കണ്ണൂര്‍ ജില്ലയുടെ മുഖ്യപ്രദേശത്തിന്റെ പേരും കണ്ണൂര്‍ എന്നു തന്നെയാണ്. കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി കിടക്കുന്ന ജില്ലയാണ് കണ്ണൂര്‍. വലിപ്പത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ഒമ്പതാം സ്ഥാനത്താണ്. സാംസ്ക്കാരിക വൈവിധ്യങ്ങളുടെ ഒരു ഭൂമികയാണ് ഈ ജില്ല. ജില്ലയുടെ തെക്ക്പടിഞ്ഞാറ് ഭാഗങ്ങള്‍ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിര്‍തുമ്പോള്‍, കിഴക്കന്‍ പ്രദേശങ്ങള്‍ മധ്യകേരളത്തില്‍ നിന്നും കുടിയേറിയ തിരുവിതാംകൂര്‍ സംസ്കാരം പുലര്‍ത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം. അറുപതുകളിലും എഴുപതുകളിലും ഉണ്ടായ തിരുവിതാംകൂറില്‍ നിന്നുമുള്ള ക്രൈസ്തവ കുടിയേറ്റം ഈ ജില്ലയുടെ കാര്‍ഷിക-വിദ്യാഭ്യാസ മുന്നേറ്റത്തെ വളരെ സഹായിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] സാംസ്കാരിക സവിശേഷതകള്‍

തെയ്യങ്ങളുടെ നാടായാണ് കണ്ണൂര്‍ അറിയപ്പെടുന്നത്. “ദൈവം” ലോപിച്ച് ഉണ്ടായതാണ് “തെയ്യം”. പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സില്‍ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവര്‍ തെയ്യങ്ങളായി മാറി. അവരുടെ ഓര്‍മ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങള്‍ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങള്‍ ആണ്. അവരുടെ സുഖത്തിലും ദുഃഖത്തിലും പങ്കു ചേരുന്ന, അവരെ നേരിട്ടനുഗ്രഹിക്കുന്ന ദൈവം.

ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നുണ്ട്. മുത്തപ്പന്‍ , വിഷ്ണുമൂര്‍ത്തി, കതിവനൂര്‍ വീരന്‍, പൊട്ടന്‍, ഗുളികന്‍, വയനാട് കുലവന്‍, മുച്ചിലോട്ടമ്മ..... എന്നിങ്ങനെ ധാരാളം മൂര്‍ത്തികള്‍.

പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം, കൊട്ടിയൂര്‍ ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം, ത്രിച്ചംബരം ക്ഷേത്രം, ആലക്കോട് അരങ്ങം ക്ഷേത്രം, വയത്തൂര്‍ വയനാട് കുലവന്‍ ക്ഷേത്രം എന്നിവ വളരെ പ്രശസ്തങ്ങളായ ഹൈന്ദവ ആരാധനാലയങ്ങളാണ്. ഇതില്‍ അരങ്ങം ക്ഷേത്രം തികച്ചും തിരുവിതാംകൂര്‍ ശൈലി പിന്തുടരുന്ന ക്ഷേത്രമാണ്.കുടിയേറ്റ മേഖലയായ ആലക്കോട്ട് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കണ്ടെടുത്ത് പുനരുദ്ധരിച്ചത്, പൂഞ്ഞാര്‍ കോവിലകത്തു നിന്നും ആലക്കോട്ടേയ്ക്ക് കുടിയേറിയ പരേതനായ പി. ആര്‍. രാമവര്‍മ രാജ ആണ്.

ജില്ലയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ അധികവും കുടിയേറ്റ മേഖലയാണ്. കുടിയേറ്റക്കാരില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവര്‍ ആണ്. കാടുപിടിച്ച് കിടന്ന മലമ്പ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് കപ്പയും റബ്ബറും ഇഞ്ചിയുമെല്ലാം നട്ട് പിടിപ്പിച്ച് ഒരു തികഞ്ഞ കാര്‍ഷിക മേഖലയാക്കിയത് ഈ കുടിയേറ്റക്കാര്‍ ആയിരുന്നു. ഇന്ന് ജില്ലയുടെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ മുന്നിലാണ് ഈ പ്രദേശങ്ങള്‍.

ധാരാളം ക്രൈസ്തവ ആരാധനാലായങ്ങള്‍ ഈ മലയോര മേഖലയില്‍ കാണാം. ആലക്കോട് പള്ളി, ചെമ്പേരി പള്ളി, മേരിഗിരി പള്ളി ചെറുപുഴ പള്ളി ഇവയെല്ലാം വളരെ പ്രശസ്തങ്ങളാണ്.

ധാരാളം മുസ്ലീങ്ങള്‍ ഉള്ള ഒരു ജില്ലയാണ് കണ്ണൂര്‍. അധികവും കച്ചവടവുമായി ബന്ധപ്പെട്ടാണ് ഇവര്‍ ജീവിക്കുന്നത്. ഇപ്പോള്‍ കാര്‍ഷിക രംഗത്തും സജീവമാണ്. പല ഔലിയാക്കളുടെയും ഖബറുകള്‍ ജില്ലയില്‍ പലയിടത്തും കാണാം. ഇവിടെ ആണ്ടുതോറും “ഉറൂസ്” നടക്കാറുണ്ട്.

ഹൈന്ദവരുടെ ഉത്സവങ്ങളും ക്രൈസ്തവരുടെ പെരുന്നാളുകളും മുസ്ലീങ്ങളുടെ ഉറൂസും ഒരേ മനസ്സോടെ ആഘോഷിക്കുന്നവരാണ് ഇവിടത്തുകാര്‍.

[തിരുത്തുക] തൊഴില്‍ മേഖല

പ്രധാന തൊഴില്‍ മേഖല കൃഷി തന്നെയാണ്. റബ്ബര്‍, തെങ്ങ്, കുരുമുളക്, ഇഞ്ചി, വാനില, കപ്പ ഇവയെല്ലാം ഇവിടെ കൃഷി ചെയ്യപ്പെടുന്നു, എങ്കിലും കാര്‍ഷിക മേഖലയുടെ നട്ടെല്ല് റബറും തെങ്ങും തന്നെയാണ്.

കണ്ണൂര്‍ കൈത്തറിയുടെയും ബീഡിയുടെയും നാട് കൂടിയാണ്. കണ്ണൂരിന്‍റെ പരമ്പരാഗത മേഖലയിലാണ് ഇവ കേന്ദ്രീകരിച്ചിരിക്കുന്നത്. കണ്ണൂരിലെ കൈത്തറി ലോകപ്രശസ്തമാണ്. കേരള ദിനേശ് ബീഡി കണ്ണൂരിന്റെ തൊഴില്‍ മേഖലയില്‍ മാത്രമല്ല രാഷ്ട്രീയ രംഗത്തും വലിയ സ്വാധീനം ചെലുത്തിയ പ്രസ്ഥാനമാണ്. ഈ തൊഴില്‍ മേഖലകള്‍ ഇന്ന് വലിയ തിരിച്ചടികള്‍ നേരിടുകയാണ്. കൂടാതെ ധാരാളം പേര്‍ ഗള്‍ഫിലും മറ്റ് വിദേശങ്ങളിലും തൊഴില്‍ ചെയ്യുന്നുണ്ട്.

[തിരുത്തുക] വിദ്യാഭ്യാസം

വിദ്യാഭ്യാസ രംഗത്ത് കണ്ണൂര്‍ വളരെ മുന്‍പന്തിയിലാണ് എന്നു പറയാം. ക്രൈസ്തവ മാനേജ്‌മെന്‍റുകള്‍ ഈ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയും ഗവഃ എഞ്ചിനീയറിങ് കോളേജും നവോദയ വിദ്യാലയവും മാങ്ങാട്ട് പറമ്പില്‍ സ്ഥിതി ചെയ്യുന്നു. പരിയാരം മെഡിക്കല്‍ കോളേജും ആയുര്‍‍വേദ കോളേജും എടുത്തു പറയാവുന്ന സ്ഥാപനങ്ങളാണ്. കാര്‍ഷിക യൂണിവേര്‍സിറ്റിയുടെ കുരുമുളക് ഗവേഷണ കേന്ദ്രം പന്നിയൂരും “ഡയറ്റ്” കരിമ്പത്തും പ്രവര്‍ത്തിക്കുന്നു. കൂടാതെ മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്.

[തിരുത്തുക] ആരോഗ്യം

ആരോഗ്യ രംഗത്ത് എടുത്തു പറയാവുന്നവ പരിയാരം മെഡിക്കല്‍ കോളേജ്, ഗവ: ആയുര്‍‍വേദ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവ മാത്രമാണ്. ധാരാളം സ്വകാര്യ ആശുപത്രികള്‍ ഉണ്ടെങ്കിലും വിദഗ്ധ ചികിത്സക്ക് പലപ്പോഴും മറ്റിടങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.

[തിരുത്തുക] രാഷ്ട്രീയം

കണ്ണൂര്‍ എന്നും കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പേരാണ്. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്ന എ. കെ. ജി. യുടെ ജന്മ നാടാണ് കണ്ണൂര്‍. കൂടാതെ കേരള മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ.നായനാര്‍, കെ. കരുണാകരന്‍ എന്നിവര്‍ക്കും ജന്മം നല്‍കിയ നാടാണിത്. ഒട്ടനവധി കമ്യൂണിസ്റ്റ്- തൊഴിലാളി നേതാക്കള്‍ കണ്ണൂരില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടി കേരളത്തില്‍ സ്ഥാപിതമായത് കണ്ണൂരിലെ പിണറായി, പാറപ്രം എന്ന സ്ഥലത്താണ്. ബ്രിട്ടീഷ്, ജന്മി വാഴ്ചക്കെതിരെ രക്തദൂഷിതമായ ഒട്ടനവധി കര്‍ഷക സമരങ്ങള്‍ ഈ മണ്ണില്‍ നടന്നിട്ടുണ്ട്. കയ്യൂര്‍, മൊറാഴ, പാടിക്കുന്ന്, കാവുമ്പായി, കരിവെള്ളൂര്‍ തുടങ്ങി അനേകം സമരങ്ങള്‍ ഇന്നും ഈ മണ്ണിനെ കോരിത്തരിപ്പിക്കുന്നു. ഗാന്ധിജിയുടെ ഉപ്പു സത്യാഗ്രഹ കാലത്ത് പയ്യന്നൂരിലും ഉപ്പു കുറുക്കല്‍ സമരം നടക്കുകയുണ്ടായി. കണ്ണൂരിലെ പരമ്പരാഗത മേഖലകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളാണെങ്കില്‍, കുടിയേറ്റ മേഖലയില്‍ കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് കക്ഷികള്‍ ശക്തമാണ്. മുസ്ലീം കേന്ദ്രങ്ങള്‍ മുസ്ലീം ലീഗ് ശക്തി കേന്ദ്രങ്ങളാണ്. ചില പോക്കറ്റുകളില്‍ ബി.ജെ.പി.യും ശക്തമാണ്. ജില്ലയില്‍ പത്ത് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍‍പ്പെടുന്നു. കണ്ണൂര്‍, എടക്കാട്, കൂത്തുപറമ്പ്, തളിപ്പറമ്പ്, തലശേരി, പെരിങ്ങളം, പേരാവൂര്‍, ഇരിക്കൂര്‍, പയ്യന്നൂര്‍, അഴീക്കോട് എന്നിവ. കണ്ണൂര്‍ പാര്‍ലമെന്‍റ് മണ്ഡലവും കാസര്‍‍ഗോഡ്, വടകര മണ്ഡലത്തിന്‍റെ ചില ഭാഗങ്ങളും ഈ ജില്ലയില്‍ ഉള്‍പ്പെടുന്നു.

കേരളത്തിലെ ജില്ലകള്‍
കാസര്‍ഗോഡ്‌ | കണ്ണൂര്‍ | വയനാട് | കോഴിക്കോട് | മലപ്പുറം | പാലക്കാട് | തൃശ്ശൂര്‍‍ | എറണാകുളം | ഇടുക്കി | ആലപ്പുഴ | കോട്ടയം | പത്തനംതിട്ട | കൊല്ലം | തിരുവനന്തപുരം


കണ്ണൂരിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍‍

സെന്റ് ആഞ്ജലോ കോട്ടതലശ്ശേരി കോട്ടമുഴപ്പിലങ്ങാട് ബീച്ച്പയ്യമ്പലംഏഴിമലമലയാള കലാഗ്രാമംപഴശ്ശി ഡാംപൈതല്‍ മലഗുണ്ടര്‍ട്ട് ബംഗ്ലാവ്പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക്മാപ്പിള ബേപറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രംതിരുവങ്ങാട് ക്ഷേത്രംതൃച്ചമ്പ്രം ക്ഷേത്രം• തലശ്ശേരി മോസ്ക്• മടായി മോസ്ക്• കൊട്ടിയൂര്‍ജഗന്നാഥ ക്ഷേത്രംസെന്റ് ജോണ്‍സ് പള്ളിഅന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം

Our "Network":

Project Gutenberg
https://gutenberg.classicistranieri.com

Encyclopaedia Britannica 1911
https://encyclopaediabritannica.classicistranieri.com

Librivox Audiobooks
https://librivox.classicistranieri.com

Linux Distributions
https://old.classicistranieri.com

Magnatune (MP3 Music)
https://magnatune.classicistranieri.com

Static Wikipedia (June 2008)
https://wikipedia.classicistranieri.com

Static Wikipedia (March 2008)
https://wikipedia2007.classicistranieri.com/mar2008/

Static Wikipedia (2007)
https://wikipedia2007.classicistranieri.com

Static Wikipedia (2006)
https://wikipedia2006.classicistranieri.com

Liber Liber
https://liberliber.classicistranieri.com

ZIM Files for Kiwix
https://zim.classicistranieri.com


Other Websites:

Bach - Goldberg Variations
https://www.goldbergvariations.org

Lazarillo de Tormes
https://www.lazarillodetormes.org

Madame Bovary
https://www.madamebovary.org

Il Fu Mattia Pascal
https://www.mattiapascal.it

The Voice in the Desert
https://www.thevoiceinthedesert.org

Confessione d'un amore fascista
https://www.amorefascista.it

Malinverno
https://www.malinverno.org

Debito formativo
https://www.debitoformativo.it

Adina Spire
https://www.adinaspire.com