- Privacy Policy Cookie Policy Terms and Conditions കാളിദാസന്‍ - വിക്കിപീഡിയ

കാളിദാസന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദര്‍ഭമുന കൊണ്ട ശകുന്തള, അഭിജ്ഞാന ശാകുന്തളത്തിലെ ഒരു രംഗം രവിവര്‍മ്മയുടെ ഭാവനയില്‍‌
Enlarge
ദര്‍ഭമുന കൊണ്ട ശകുന്തള,
അഭിജ്ഞാന ശാകുന്തളത്തിലെ ഒരു രംഗം രവിവര്‍മ്മയുടെ ഭാവനയില്‍‌

പുരാതന കവികളില്‍ അഗ്രഗണ്യനാണ്‌ ഭാരതീയനായ കാളിദാസന്‍. പ്രാചീനകവികളും ആധുനിക കവികളും കാളിദാസനെ ഒരു പോലെ ആദരിക്കുന്നു. പുരാണകഥകളും നാട്ടുകഥകളും ഒരേപാടവത്തോടെ പുനരാവിഷ്കരിച്ച കവിയായിട്ടാണ്‌ നിരൂപകര്‍ കാളിദാസനെ കാണുന്നത്‌.

ഉള്ളടക്കം

[തിരുത്തുക] ഐതിഹ്യം

ബുദ്ധിവളര്‍ച്ചയില്ലാത്തവനായി വളര്‍ന്ന കാളിദാസനെ യൌവനത്തില്‍ പണ്ഡിതയായ ഒരു യുവതി വിവാഹം ചെയ്തെന്നും അധികം താമസിയാതെ കാളിദാസനു സാമാന്യബുദ്ധിപോലും ഇല്ലെന്നു മനസ്സിലാക്കി വീടിനു പുറത്താക്കിയെന്നുമാണു കഥ. അങ്ങിനെ അലഞ്ഞുതിരിയുമ്പോള്‍ ഒരു വൃദ്ധയുടെ ഉപദേശമനുസരിച്ച്‌ ബുദ്ധിവളര്‍ച്ചയുണ്ടാകാനായി കാളിദാസന്‍ തൊട്ടടുത്ത കാളീക്ഷേത്രത്തില്‍ എത്തി. തത്സമയം ദേവി പുറത്തുപോയിരുന്നതിനാല്‍ കാളിദാസന്‍ അകത്തുകയറി വാതിലടച്ചത്രെ. തിരിച്ചുവന്ന ദേവി അകത്താര്‌ എന്നു ചോദിച്ചപ്പോള്‍ കാളിദാസന്‍ പുറത്താര്‌ എന്ന മറുചോദ്യമുന്നയിച്ചു. പുറത്തു കാളി എന്നു ദേവി പറഞ്ഞപ്പോള്‍ അകത്തു ദാസന്‍ എന്നു കാളിദാസന്‍ മറുപടി നല്‍കി. കാളിദാസന്റെ ബുദ്ധിശൂന്യത തിരിച്ചറിഞ്ഞ ദേവി നാക്കുപുറത്തു നീട്ടാനാവശ്യപ്പെടുകയും അപ്രകാരം ചെയ്ത കാളിദാസനു അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്തത്രെ. വിദ്യാരംഭം ദേവിയില്‍ നിന്നു ലഭിച്ചതിനാലാണ്‌ കാളിദാസന്റെ കവിതകള്‍ക്കിത്ര മഹത്വം വന്നതെന്നാണ്‌ വിശ്വാസം.

[തിരുത്തുക] ജീവിത കാലഘട്ടം

കാളിദാസന്‍ ജീവിച്ചിരുന്ന കാലം ഏതെന്ന കാര്യത്തില്‍ പലപണ്ഡിതന്മാര്‍ക്കും പല അഭിപ്രായമാണുള്ളത്‌. അക്കാലത്തെ ലിഖിത ചരിത്രത്തില്‍ ഏറിയ പങ്കും ഇന്ന് അവശേഷിക്കാത്തതു മൂലവും കിട്ടിയിട്ടുള്ള വിവരങ്ങള്‍ വ്യത്യസ്തരീതിയില്‍ വ്യാഖ്യാനിക്കാനാവുന്നവയുമായതുകൊണ്ടാണിത്‌. വിക്രമാദിത്യ മഹാരാജാവിന്റെ സഭാംഗമായിരുന്നു കാളിദാസന്‍ എന്ന ഐതിഹ്യത്തെ മുഖവിലക്കെടുത്താല്‍ തന്നെ, ഇരുവരുടേയും കാലശേഷം വിക്രമാദിത്യന്‍ എന്നും കാളിദാസന്‍ എന്നും പറയുന്നത്‌ ഒരു ബിരുദമോ, വിശേഷണമോ എന്ന നിലയിലേക്കുയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ അങ്ങിനെ ശരിയായ കാലം കണ്ടെത്താനും കഴിയുകയില്ല.

കാളിദാസന്റെ കാലഘട്ടം ക്രിസ്തുവിനു മുന്‍പ്‌ രണ്ടാം നൂറ്റാണ്ടുമുതല്‍ ക്രിസ്തുവിനു പിന്‍പ് ആറാം നൂറ്റാണ്ടുവരെ ആരോപിക്കപ്പെട്ടിരിക്കുന്നു. പ്രസിദ്ധ പണ്ഡിതനായ ഹിപ്പോലിട്ട്‌ ഫെനജ്‌ കാളിദാസന്‍ ക്രി. മു. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്നു കരുതുന്നു. ലേസല്‍ എന്ന മറ്റൊരു പാശ്ചാത്യ പണ്ഡിതനാകട്ടെ കാളിദാസന്‍ ക്രി. പി. മൂന്നാം നൂറ്റാണ്ടാണ്‌ കാളിദാസന്റെ കാലഘട്ടം എന്നാണ്‌. ശ്രീ കെ. ബി. പാഠക്‌ പറയുന്നതനുസരിച്ച്‌ ക്രി. പി. അഞ്ചാം നൂറ്റാണ്ടില്‍ കാളിദാസന്‍ ജീവിച്ചിരുന്നു. ഫെര്‍ഗൂസന്‍, മാക്സ്‌മുള്ളര്‍ മുതലായവരുടെ അഭിപ്രായത്തില്‍ കാളിദാസന്‍ ക്രി. പി. ആറാം നൂറ്റാണ്ടിലാണ്‌ ജീവിച്ചിരുന്നത്‌.

ബഹു ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായപ്രകാരം കാളിദാസന്‍ വിക്രമാദിത്യന്റെ സദസ്യനാണ്‌. വിക്രമാദിത്യന്‍ ശാകന്മാരെ തോല്‍പ്പിച്ച്‌ ക്രി. മു അമ്പത്തേഴില്‍ വിക്രമവര്‍ഷം ആരംഭിച്ചു. വിക്രമാദിത്യന്‍ ഒരു കാവ്യമര്‍മ്മജ്ഞന്‍ ആയതുകൊണ്ട്‌ കാളിദാസന്‍ വിക്രമാദിത്യ സദസ്സിലുണ്ടാകാന്‍ വഴിയുണ്ട്‌. ശൈവ മതക്കാരനായ രാജാവായ വിക്രമാദിത്യന്റെ സദസ്യനായതുകൊണ്ടാകണം കാളിദാസന്‍ തന്റെ കൃതികളില്‍ ശിവനെ ആരാധിക്കുന്നത്‌. മാളവികാഗ്നിമിത്രം എന്ന തന്റെ കൃതിയില്‍ ക്രി.മു ഒന്നാം നൂറ്റാണ്ടിലെ പല തത്വങ്ങളും ഭരതനെ കൊണ്ടു പറയിക്കുന്നുണ്ട്‌. അക്കാലത്തെ രാജാവായിരുന്ന അഗ്നിമിത്രനെ നായകനാക്കിയതുകൊണ്ടും കാളിദാസനും സമ കാലികനായിരുന്നു എന്നു അനുമാനിക്കാം.

എന്തായാലും ക്രി. പി ആറാം നൂറ്റാണ്ടിനു ശേഷമല്ല കാളിദാസന്‍ ജീവിച്ചിരുന്നത്‌, കാരണം ആറാം നൂറ്റാണ്ടിലെ ഐഹോളയിലെ ശിലാലേഖനത്തില്‍ കാളിദാസനെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്‌.

[തിരുത്തുക] ജീവിത സ്ഥലം

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലങ്ങോളമിങ്ങോളമുള്ള പല സ്ഥലങ്ങളും കാളിദാസന്റെ സ്വദേശങ്ങളായി പലരും അഭിപ്രായപ്പെടുന്നു. എങ്കിലും പൊതുവേയുള്ള നിഗമനം ഉജ്ജയിനി ആണ്‌ കാളിദാസന്റെ ജീവിതസ്ഥലം എന്നാണ്‌. കാശ്മീരും കവിയുടെ സ്വദേശമായി ചില പണ്ഡിതര്‍ ആരോപിക്കുന്നുണ്ടെങ്കിലും ഉജ്ജയിനിക്കായി ശ്ലോകങ്ങള്‍ തന്നെ മാറ്റിവച്ച കവി കാശ്മീരിനെ അപൂര്‍വ്വമായി പരാമര്‍ശിക്കുന്നതെന്ത്‌ എന്ന ചോദ്യമുയരുന്നു. അദ്ദേഹം വര്‍ണ്ണിക്കുന്ന ഭൂപ്രകൃതിയും അന്തരീക്ഷവുമെല്ലാം ഉജ്ജയിനിക്കു സമാനമാണ്‌. കാളിദാസകൃതികളില്‍ ഉജ്ജയിനീ പക്ഷപാതം സുവ്യക്തമാണ്‌. ഉജ്ജയിനിയിലേയും സമീപപ്രദേശങ്ങളിലേയും ഐതിഹ്യങ്ങളും പര്‍വ്വതങ്ങളുടെ പേരുകളുമെല്ലാം കവിക്കറിയാം. മേഘസന്ദേശത്തിലും ഋതുസംഹാരത്തിലും കവി വിന്ധ്യനിലെ പല പ്രദേശങ്ങളും വര്‍ണ്ണിച്ചിരിക്കുന്നു. കാളിദാസന്‍ വിക്രമാദിത്യസദസ്യനായിരുന്നു എന്നും വിക്രമാദിത്യന്റെ തലസ്ഥാനം ഉജ്ജയിനി ആയിരുന്നു എന്നും ഉജ്ജയിനിയില്‍ വിക്രമാദിത്യന്‍ ഒരു കാളീക്ഷേത്രം പണികഴിപ്പിച്ചിരുന്നു എന്നതും ഇവിടെ സ്മരണീയമാണ്‌.

[തിരുത്തുക] കാളിദാസകവിതകളുടെ കലാപരത

പണ്ഡിത പാമര ഭേദമില്ലാതെ ആര്‍ക്കും ആസ്വദിക്കാവുന്നവയാണ്‌ കാളിദാസകൃതികള്‍, തത്വവിചാരങ്ങള്‍ക്കും, ശാസനകള്‍ക്കുമപ്പുറം കവിയുടെ ഭാവനാവിലാസമാണ്‌ അവയില്‍ കാണാന്‍ കഴിയുക. തനിക്കു ദേശാടനത്തിലൂടെയും ലോകനിരീക്ഷണത്തിലൂടെയും ലഭിച്ച അറിവാണ്‌ കവി തന്റെ കൃതികളില്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ്‌ നിരൂപകരുടെ അഭിപ്രായം.

[തിരുത്തുക] ശാസ്ത്രാവബോധം

വേദം, വേദാന്തം, രാഷ്ട്രീയം, ഭൂമിശാസ്ത്രം, നീതിശാസ്ത്രം, തര്‍ക്കശാസ്ത്രം എന്നിവയില്‍ കാളിദാസനു വ്യക്തമായ അവബോധമുണ്ടായിരുന്നത്രെ. അഭിജ്ഞാനശാകുന്തളത്തില്‍ വേദം, വേദാന്തം, രാഷ്ട്രീയം, നീതിശാസ്ത്രം തുടങ്ങിയവ കാണാം. മേഘസന്ദേശത്തില്‍ ഭൂമിശാസ്ത്രം, പ്രകൃതി, മുതലായവ പകര്‍ത്തിയിരിക്കുന്നു. കുമാരസംഭവത്തില്‍ കവിക്കു പുരാണങ്ങളോടുള്ള പ്രതിപത്തിയാണ്‌ കാണാന്‍ കഴിയുന്നത്‌.

ദേശാടനത്തിലൂടെ ലഭിച്ച അറിവുകൊണ്ടാകണം കവി തന്റെ കാവ്യങ്ങളിലെല്ലാം ഭൂവര്‍ണ്ണന നടത്തിയിട്ടുണ്ട്‌. കുമാരസംഭവത്തിലും രഘുവംശത്തിലും കവി ഹിമാലത്തെ അതിമനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു. മേഘസന്ദേശത്തിലാകട്ടെ രാമഗിരി മുതല്‍ അളകാനഗരി വരെയുള്ള വഴി യക്ഷന്‍ മേഘത്തിനു വ്യക്തമായി പറഞ്ഞു കൊടുക്കുന്നുണ്ട്‌.

തര്‍ക്കശാസ്ത്രസംബന്ധമായ വിഷയങ്ങളും കവി മേഘസന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌.

[തിരുത്തുക] പ്രകൃത്യാവബോധം

പ്രകൃത്യോപാസകനായ കവിയായിരുന്നത്രെ കാളിദാസന്‍, തന്റെ കൃതികളില്‍ ഏറെഭാഗം കവി പ്രകൃതി വര്‍ണ്ണനക്കായി നീക്കിവച്ചിരിക്കുന്നു. മാനവീയതയും പ്രകൃത്യാവബോധവും ശരിയായ അനുപാതത്തില്‍ മനസ്സിലാക്കിയ കവിയാണ്‌ കാളിദാസന്‍ എന്നാണ്‌ കാളിദാസകൃതികളെ ആഴത്തില്‍ പഠിച്ചവരുടെ അഭിപ്രായം. മേഘസന്ദേശം, അഭിജ്ഞാന ശാകുന്തളം എന്നിങ്ങനെയുള്ള കൃതികളില്‍ കവിയുടെ പ്രകൃതി വര്‍ണ്ണനകള്‍ കൂടുതല്‍ കാണാം.

പ്രകൃതിക്കായി കാളിദാസനേക്കാള്‍ കൂടുതല്‍ അര്‍പ്പിച്ചിരിക്കുന്നത്‌ മാഘന്‍ എന്ന കവി മാത്രമാണെന്നാണ്‌ പൊതുവെ പറയപ്പെടുന്നത്‌.

[തിരുത്തുക] സൌന്ദര്യാവബോധം

സുന്ദരമായ എന്തിനേയും വര്‍ണ്ണിക്കുക എന്നതായിരുന്നു കവിയുടെ ശൈലി. യുവതികളെ വര്‍ണ്ണിക്കുന്നതില്‍ കാളിദാസന്‍ അദ്വിതീയനാണ്‌. മേഘസന്ദേശം, മാളവികാഗ്നിമിത്രം, അഭിജ്ഞാനശാകുന്തളം മുതലായവയില്‍ കവി തന്റെ ഈ കഴിവു പ്രകടിപ്പിച്ചിരിക്കുന്നതായി കാണാം. അലൌകിക സൌന്ദര്യത്തെ വര്‍ണ്ണിക്കാനുള്ള കാളിദാസന്റെ കഴിവിനെ നിരൂപകര്‍ ഏറെ പ്രശംസിച്ചിട്ടുണ്ട്‌. സൌന്ദര്യസാക്ഷാത്കാരം അനുവാചകന്റെ ഹൃദയത്തിലാണ്‌ എന്നതാണത്രെ കവിയുടെ പക്ഷം.

[തിരുത്തുക] പ്രേമാവബോധം

പ്രേമാദര്‍ശത്തെ വളരെ ശ്രേഷ്ഠമായി കണക്കാക്കുന്ന കവിയാണത്രെ കാളിദാസന്‍. മഹാഭാരതത്തില്‍ കേവലം രണ്ടോ മൂന്നോ വരികളില്‍ പറഞ്ഞിട്ടുള്ള ശകുന്തളയുടെ കഥയെ അഭിജ്ഞാന ശാകുന്തളം എന്ന അനശ്വര പ്രേമകാവ്യമാക്കി മാറ്റിയതില്‍ കാളിദാസന്റെ പങ്കു ചെറുതല്ല. പൂര്‍വ്വകഥയേക്കാളും പ്രസിദ്ധി പുതിയ കഥക്കു ലഭിക്കുകയും ചെയ്തിരിക്കുന്നു.

[തിരുത്തുക] വര്‍ണ്ണനാപാടവം

കാളിദാസകൃതികള്‍ മുഴുവനും തന്നെ വര്‍ണ്ണനകളാല്‍ നിറഞ്ഞിരിക്കുന്നു. പ്രധാനമായും ഉപമയാണ്‌ കവി വര്‍ണ്ണനക്കുപയോഗിക്കുന്നത്‌. "ഉപമാ കാളിദാസസ്യ" എന്നാണല്ലോ പുരാതന കാലം മുതലേ പറഞ്ഞു വരുന്നത്‌. വിവിധ തരത്തിലുള്ള ഉപമാന ഉപമേയങ്ങള്‍ കൊണ്ട്‌ തന്റെ കൃതികളെ വളരെ ഉയര്‍ന്ന ഒരു തലത്തിലേക്കുയര്‍ത്താന്‍ കവിക്കു കഴിയുന്നുണ്ട്‌.

[തിരുത്തുക] കൂടുതല്‍ അറിവിന്‌

[തിരുത്തുക] കാളിദാസകൃതികള്‍

  • മേഘസന്ദേശം
  • രഘുവംശം
  • അഭിജ്ഞാനശാകുന്തളം
  • കുമാരസംഭവം
  • ഋതുസംഹാരം
  • മാളവികാഗ്നിമിത്രം

[തിരുത്തുക] പുറം താളുകള്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu