കത്തോലിക്കാ സഭ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്തുമതം | |
ചരിത്രം · ആദിമ സഭ | |
സൂനഹദോസുകള്‍ · വിഭാഗീയത | |
നവീകരണകാലം | |
ദൈവശാസ്ത്രം | |
---|---|
ത്രിത്വം · നിത്യരക്ഷ | |
ദൈവവരപ്രസാദം · ആരാധനാക്രമം | |
ബൈബിള്‍ | |
പഴയ നിയമം · പുതിയനിയമം | |
വെളിപാടു പുസ്തകം · ഗിരിപ്രഭാഷണം | |
പത്തു കല്‍പ്പനകള്‍ | |
ക്രിസ്തീയ സഭകള്‍ | |
കത്തോലിക്കാ സഭ | |
ഓര്‍ത്തഡോക്‍സ് സഭകള്‍ | |
പെന്റകോസ്റ്റ് സഭകള്‍ | |
പാശ്ചാത്യ ക്രിസ്തുമതം · കിഴക്കന്‍ ക്രിസ്തുമതം | |
സഭൈക്യം |
റോമിലെ മെത്രാനുമായി (ഇപ്പോള്‍ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ) പരിപൂര്‍ണ്ണ ഐക്യത്തില്‍ കഴിയുന്ന ക്രിസ്തീയ സഭാവിഭാഗമാണ് റോമന്‍ കത്തോലിക്കാ സഭ എന്നും അറിയപ്പെടുന്ന കത്തോലിക്കാ സഭ. യേശു ക്രിസ്തുവിനാല്‍ സ്ഥാപിതമായതെന്നും, കൈവയ്പുവഴി പന്ത്രണ്ട് അപ്പസ്തോലന്‍മാരിലൂടെയും അവരുടെ പിന്‍ഗാമികളിലൂടെയും തുടര്‍ന്നു പരിപാലിയ്ക്കപ്പെടുന്നുവെന്നും ഈ വിഭാഗം തങ്ങളുടെ സഭയെ കാണുന്നു.
ക്രിസ്തുമതത്തിലെ ഏറ്റവും വലിയ വിഭാഗമായ ഈ സഭ, ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത മതവിഭാഗവുമാണ്.[1] സ്റ്റാറ്റിസ്റ്റിക്കല്‍ ഇയര്‍ബുക്ക് ഓഫ് ദ ചര്‍ച്ച് അനുസരിച്ച്, 2004ന്റെ അവസാനം സഭയുടെ ആഗോള അംഗസംഖ്യ 1,098,366,000 അഥവാ ലോകത്തിന്റെ ആകെ ജനസംഖ്യയുടെ ആറില്‍ ഒന്ന് ആയിരുന്നു. [2]
റൊമിലെ പരിശുദ്ധ സിംഹാസനത്തിന്റെ പരമാധികാരത്തെ അംഗീകരിയ്ക്കുന്ന ഒരു പാശ്ചാത്യ (അഥവാ ലത്തീന്‍) സഭയും ഇരുപത്തിരണ്ടു പൌരസ്ത്യ വ്യക്തിസഭകളും ചേര്‍ന്ന ഒരു ആഗോള സംഘടനയാണ് കത്തോലിക്കാ സഭ. ചിട്ടയായ ഭരണത്തിനും ശുശ്രൂഷയ്ക്കുമായി ഈ സഭ ഭൂവടിസ്ഥാനത്തില്‍ പല രൂപതകളായി വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരോ മെത്രാന്റെ കീഴിലുള്ള ഈ രൂപതകളുടെ സംഖ്യ 2005ന്റെ അവസാനം 2770 ആയിരുന്നു.[3]
[തിരുത്തുക] അവലോകനം
- ↑ Major Branches of Religions. adherents.com. ശേഖരിച്ച തീയതി: 2006-09-14.
- ↑ Central Statistics Office (2006). Statistical Yearbook of the Church 2004. Libreria Editrice Vaticana. ISBN 88-209-7817-2.
- ↑ Central Statistics Office (February 2006). Annuario Pontificio (Pontifical Yearbook). Libreria Editrice Vaticana. ISBN 88-209-7806-7.