സേതു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1942-ല്‍ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനിച്ചു. നോവല്‍, കഥ വിഭാഗങ്ങളില്‍ 33 കൃതികള്‍. കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പേടിസ്വപ്നം, പാണ്ഡവപുരം), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (പാണ്ഡവപുരം), മലയാറ്റൂര്‍ അവാര്‍ഡ് (കൈമുദ്രകള്‍), വിശ്വദീപം അവാര്‍ഡ് (നിയോഗം), പത്മരാജന്‍ അവാര്‍ഡ് (ഉയരങ്ങളില്‍) എന്നിവ ലഭിച്ചിട്ടുണ്ട്. പാണ്ഡവപുരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മാക്മില്ലന്‍സ് പ്രസിദ്ധീകരിച്ചു. പാണ്ഡവപുരം, ഞങ്ങള്‍ അടിമകള്‍ എന്നിവ സിനിമയായി. ഞങ്ങള്‍ അടിമകളുടെ ചലചിത്രാവിഷ്കാരമായ പൂത്തിരുവാതിരരാവില്‍ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് നേടി. 2005-ല്‍ സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനായി ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ചു.
[തിരുത്തുക] കൃതികള്‍
[തിരുത്തുക] നോവല്‍
- ഞങ്ങള്‍ അടിമകള്‍
- കിരാതം
- നവഗ്രഹങ്ങളുടെ തടവറ (പുനത്തില്‍ കുഞ്ഞബ്ദുള്ളയുമൊത്ത്)
- വനവാസം
- താളിയോല
- വിളയാട്ടം
- ഏഴാം പക്കം
- കൈമുദ്രകള്‍
- കൈയൊപ്പും കൈവഴികളും
- നിയോഗം
- അറിയാത്ത വഴികള്‍
[തിരുത്തുക] കഥകള്‍
- തിങ്കളാഴ്ചകളിലെ ആകാശം
- വെളുത്ത കൂടാരങ്ങള്‍
- ആശ്വിനത്തിലെ പൂക്കള്‍
- പ്രകാശത്തിന്റെ ഉറവിടം
- പാമ്പും കോണിയും
- പേടിസ്വപ്നങ്ങള്‍
- അരുന്ധതിയുടെ വിരുന്നുകാരന്‍
- ദൂത്
- ഗുരു
- പ്രഹേളികാകാണ്ഡം