വെരുക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഷ്യയിലും, യൂറോപ്പിലും, ആഫ്രിക്കയിലും കണ്ടുവരുന്നതും, നീളമേറിയ ശരീരമുള്ളതും, കുറിയ കാലുകളോടു കൂടിയതുമായ ഏതെങ്കിലും കുടുംബത്തില്‍പ്പെട്ട ജീവിയാണ് വെരുക്(civet). പൂച്ചയെപ്പോലെ രൂപമുള്ള ഇവയ്ക്ക് ഇടുങ്ങിയ രോമങ്ങളുള്ള വാലും, ചെറിയ ചെവികളും, നീണ്ട മുഖവും ഉണ്ട്. കറുത്ത പുള്ളികള്‍ അല്ലെങ്കില്‍ വരകള്‍ ചേര്‍ന്നതോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചു ചേര്‍ന്നിരിക്കുന്നതോ ആയ മങ്ങിയ മഞ്ഞനിറത്തില്‍ അല്ലെങ്കില്‍ ചാര നിറത്തില്‍ ഇവ കാണുന്നു. വാലിനടിയിലെ ചെറു സഞ്ചിയില്‍ ശേഖരിച്ചിരിക്കുന്ന കൊഴുപ്പുപോലെയുള്ളതും, കസ്തൂരി പോലെയിരിക്കുന്നതുമായ ഒരു ശ്രവത്താല്( ഇവ വെരികിന്‍ പുഴു എന്നു വിളിക്കപ്പെടുന്നു) ഇവ തങ്ങളുടെ പ്രദേശങ്ങള്‍ അടയാളപ്പെടുത്തുന്നു. വെരികിന്‍ പുഴു ചിലപ്പോള്‍ സുഗന്ധദ്രവ്യങ്ങളുടെ നിര്മ്മാണത്തിനിപയോഗിക്കപ്പെടുന്നു. സാധാരണയായി ഒറ്റക്കു കാണപ്പെടുന്ന വെരുക്, ചെറിയ ജീവികളെയും സസ്യപദാര്ത്ഥങ്ങളെയും ആഹാരമാക്കുന്നു. ഇതിലെ അഞ്ചു ജാതികള്‍ വംശനാശത്തിന്റെ വക്കിലാണെന്നു പറയപ്പെടുന്നു.