മുഗള്‍ സാമ്രാജ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ഇന്ത്യയില്‍ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗള്‍ സാമ്രാജ്യം. (Persian: سلطنت مغولی هند , Urdu: مغلیہ سلطنت) തിമൂര്‍ വംശത്തില്‍ പെട്ടവരാണ് ഇവര്‍. മംഗോള്‍ വംശജനായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവര്‍ എന്നിവര്‍ അഭിമാനിക്കുകയും മംഗോള്‍ എന്നതിന്‍റെ പേര്‍ഷ്യന്‍ ഭേദമായ മുഗള്‍ എന്ന സ്വയം കല്പിത നാമം സ്വീകരിക്കുകയും ചെയ്തു. ആദ്യമായി ഇന്ത്യയില്‍ അവരുടെ രാജ്യം സൃഷ്ടിച്ചത് ബാബര്‍ ആണ്. ഇന്ത്യ, പാക്കിസ്ഥാന്‍, പേര്‍ഷ്യ അഫ്ഗാന്‍റെ ഭാഗങ്ങള്‍ എന്നിവയടങ്ങിയ വിസ്തൃതമായ ഭൂവിഭാഗമാണ് മുഗള്‍ സാമ്രാജ്യം.
- ബാബര്‍
- ഹുമായൂണ്‍
- അക്ബര്‍
- ജഹാംഗീര്‍
- ഷാ ജഹാന്‍
- ഔറംഗസേബ് എന്നിവരാണ് ഇതില്‍ സിംഹാരോഹണം ചെയ്തിട്ടുള്ള ചക്രവര്‍ത്തിമാര്‍.
[തിരുത്തുക] ആരംഭം
മുഗള്‍ സാമ്രാജ്യം സ്ഥാപിച്ചത് തിമൂര്‍ നേതാവായ ബാബര്‍ ആണ്. കാബൂള്‍ ഭരിച്ചിരുന്ന അദ്ദേഹം 1956 ല് അന്ന് ദില്ലി ഭരിച്ചിരുന്ന ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി ഭരണം പിടിച്ചെടുത്തതോടേ പുതിയ ഒരു സാമ്രാജ്യത്തിന്‍റെ രൂപീകരണം ആയി. ഈ കാലത്ത് ഉത്തരേന്ത്യ പല സ്വതന്ത്ര സംസ്ഥാനങ്ങളുടെയും ഒരു സമൂഹമായിരുന്നു. ദില്ലിയും പരിസരപ്രദേശങ്ങളും ഭരിച്ച ഇബ്രാഹിം ലോധി മാത്രമാണ് കുറച്ചെങ്കിലും ശക്തി പ്രാപിച്ചിരുന്നത്. മറ്റുള്ളവര്‍ തമ്മിലെല്ലാം മാത്സര്യം വര്‍ദ്ധിക്കുക വഴി ദുര്‍ബലരായിരുന്നു. ബീഹാറില്‍ ഭരണം നടത്തിയിരുന്ന ദരിയാഖാന്‍ ലോഹാനിയും ഇബ്രാഹിം ലോധിയുടെ മേല്‍ക്കൊയ്മ അംഗീകരിച്ചില്ല. ഇതേ പോലെ ലാഹോറില്‍ ദൌലത്ത് ഖാനും ബംഗാളില്‍ നസ്രത്ത് ഷാ യും വിഘടിച്ച് നിന്നു. എന്നാല്‍ മറ്റൊരു ശക്തിയായിരുന്നത് മേവാര്‍ ഭരിച്ചിരുന്ന റാണാപ്രതാപ് ( റാണാസംഗ, സംഗ്രാമ്സിംഹ)ആയിരുന്നു.
1526-ല്‍ ചരിത്ര പ്രസിദ്ധമായ പാനിപ്പത് എന്ന സ്ഥലത്തു വച്ച് തന്‍റെ സൈന്യത്തേക്കാള്‍ പത്തിരട്ടിയോളം വലിപ്പമുണ്ടായിരുന്ന ഇബ്രാഹിം ലോധിയുടെ സൈന്യത്തോട് ഏറ്റു മുട്ടി വളരെ സാഹസികമായി ബാബര്‍ അവരെ കീഴ്പ്പെടുത്തി. പിന്നീട് ഒരു കനത്ത ചെറുത്ത് നില്‍പ്പ് ഉണ്ടായത് റാണാസംഗ്രാമ സിന്‍ഹനെ ഖ്വാനാ എന്ന സ്ഥലത്തു വച്ച് ചരിത്ര പ്രസിദ്ധവും ഇന്ത്യാ ചരിത്രത്തിലെ നിര്‍ണ്ണായകവുമായ യുദ്ധം ചെയ്ത് തോല്പിച്ചു. പിന്നീട് അദ്ദേഹം ഗൊഗ്രാ യുദ്ധത്തില്‍ അഫ്ഗാന്‍ മേധാവികളെയും തോല്പിച്ച് സാമ്രാജ്യസ്ഥപനം നടത്തി. എന്നാല്‍ പിന്നീട് വന്ന ഹുമായൂണ്‍, അക്ബര്‍ എന്നിവരാണ് രാജ്യത്ത് ഏകീകരണവും ഭരണക്രമവും സ്ഥാപിച്ചത്. പഷ്‍തൂണ്‍ നേതാവായ ഷേര്‍ഷാ സൂരി ഹുമായൂണിന്‍റെ കാലത്ത് പല ഭാഗങ്ങളും പിടിച്ചടക്കിയെങ്കിലും 10 വര്‍ഷത്തിനു ശേഷം ഹൂമായൂണ്‍ തന്നെ അദ്ദേഹത്തെ തോല്പിച്ച് ഭരണം പിടിച്ചെടുത്തു. പീന്നീട് ഔറംഗസേബിന്‍റെ കാലത്തോളം സിംഹാസനം ഭദ്രമായിരുന്നു, ആംഗലേയരുടെ വരവോടെ വീണ്ടും ശിഥിലമായിത്തീര്‍ന്നു.
മുഗള്‍ സാമ്രാജ്യം | ||||||||||||
ചക്രവര്‍ത്തി | മുഴുവന്‍ പേര് | ഭരണം തുടക്കം | ഭരണം അവസാനം | |||||||||
---|---|---|---|---|---|---|---|---|---|---|---|---|
ബാബര്‍ | സഹീറുദ്ദീന്‍ മുഹമ്മദ് | 1526 | 1530 | |||||||||
ഹുമായൂണ്‍ | നസീറുദ്ദീന്‍ മുഹമ്മദ് | 1530 | 1540 | |||||||||
ഇടവേള (ഷേര്‍ഷാ) * | - | 1540 | 1555 | |||||||||
ഹുമായൂണ്‍ | നസീറുദ്ദീന്‍ മുഹമ്മദ് | 1555 | 1556 | |||||||||
അക്‍ബര്‍ | ജലാലുദ്ദീന്‍ മുഹമ്മദ് | 1556 | 1605 | |||||||||
ജഹാംഗീര്‍ | നൂറുദ്ദീന്‍ മുഹമ്മദ് | 1605 | 1627 | |||||||||
ഷാ ജഹാന്‍ | ഷഹാബുദ്ദീന്‍ മുഹമ്മദ് | 1627 | 1658 | |||||||||
ഔറംഗസേബ് | മൊഹിയുദ്ദീന്‍ മുഹമ്മദ് | 1658 | 1707 |