ബ്രണ്ണന്‍ കോളെജ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ബ്രണ്ണന്‍ കോളെജ്. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള ഈ കലാലയം കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ധര്‍മ്മടത്താണ് സ്ഥിതിചെയ്യുന്നത്. ഇംഗ്ലീഷ് മനുഷ്യസ്നേഹിയായ എഡ്വേര്‍ഡ് ബ്രണ്ണന്‍ തലശ്ശേരി തന്റെ ആലയമാക്കി സേവന പ്രവര്‍ത്തങ്ങള്‍ നടത്തിയിരുന്നു. അദ്ദേഹമാണ് ഈ കലാലയം സ്ഥാപിച്ചത്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കലാലയം കേരളത്തിലെ കലാലയങ്ങളില്‍ മുന്‍പന്തിയിലാണ്. ഡിസംബര്‍ 2004-ല്‍ കേരള സര്‍ക്കാര്‍ ഈ കലാലയത്തിന് സര്‍വ്വകലാശാല പദവി നല്‍കുവാന്‍ തീരുമാനിച്ചു. ഇന്ന് 16 വിഭാഗങ്ങളിലായി ബിരുദ, ബിരുദാനന്തര വിഷയങ്ങള്‍ ഇവിടെ പഠിപ്പിക്കുന്നു. 2000-ത്തോളം വിദ്യാര്‍ത്ഥികളും നൂറിലേറെ അദ്ധ്യാപകരും ഈ പ്രശസ്ത കലാലയത്തിലുണ്ട്.