Privacy Policy Cookie Policy Terms and Conditions ബുദ്ധന്‍ - വിക്കിപീഡിയ

ബുദ്ധന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീബുദ്ധന്റെ കല്ലില്‍ കൊത്തിയ രൂപം
Enlarge
ശ്രീബുദ്ധന്റെ കല്ലില്‍ കൊത്തിയ രൂപം

ബുദ്ധന്‍ എന്നു പിന്നീടു നാമധേയം സിദ്ധിച്ച ഗൌതമസിദ്ധാര്‍ത്ഥന്‍ ക്രിസ്താബ്ദത്തിന്ന് 563 കൊല്ലം മുന്പ്, കപിലവസ്തുവിന്നു സമീപം ലുംബിനി ഉപവനത്തില്‍ ജനിച്ചു. ക്ഷത്രിയവര്‍ഗ്ഗക്കാരായ ശാക്യസംഘക്കാരുടെ പ്രധാനികള്‍ കപിലവസ്തുവില്‍ താമസിച്ചിരുന്നു. ബുദ്ധന്റെ ആദ്യത്തെ പേര്‍ സിദ്ധാര്‍ത്ഥന്‍ എന്നായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ ശുദ്ധോദനനും, അമ്മ സുപ്രബുദ്ധന്റെ പുത്രി മായാദേവിയുമായിരുന്നു. സിദ്ധാര്‍ത്ഥന്റെ അമ്മ, അദ്ദേഹം ജനിച്ചു് ഏഴു ദിവസം കഴിഞ്ഞപ്പോള്‍ മരിയ്ക്കുകയും, അതിന്നു ശേഷം മാതൃസഹോദരിയായ പ്രജാപതി ഗൌതമി അദ്ദേഹത്തെ വളര്‍ത്തുകയും ചെയ്തു. പതിനാറാമത്തെ വയസ്സില്‍ അദ്ദേഹം തന്റെ ദായാദിജയായ യശോദരയെ വിവാഹം ചെയ്തു. ഇരുപത്തഞ്ചു കൊല്ലത്തോളം സിദ്ധാര്‍ത്ഥന്‍ വളരെ സുഖത്തോടുകൂടി വാണു. അക്കാലം അദ്ദേഹം ജീവിതദശയുടെ സുഖഭാഗം മാത്രമേ കണ്ടിരുന്നുള്ളൂ. പിന്നെ മനുഷ്യരുടെ ദുഃഖങ്ങളും കഷ്ടാനുഭവങ്ങളും കണ്ടു് അദ്ദേഹം ക്ലേശിയ്ക്കുകയും, അതു കാരണമായി ജീവകാര്യങ്ങളെപ്പറ്റി ആലോചിയ്ക്കുവാന്‍ തുടങ്ങുകയും ചെയ്തു. പീഡകളുടേയും വ്യസനങ്ങളുടെയും ഉല്‍പത്തിയേയും, അവകളെ നശിപ്പിയ്ക്കുവാനുള്ള മാര്‍ഗ്ഗങ്ങളെയും കണ്ടറിയുവാനുള്ള ബലമായ ആഗ്രഹം ഹേതുവായിട്ടു്, ഇരുപത്തൊന്പതാമത്തെ വയസ്സില്‍, സകല കുടുംബബന്ധങ്ങളേയും ഉപേക്ഷിച്ചു് വനത്തിലേയ്ക്കു പോയി, രണ്ടു ബ്രാഹ്മണഗുരുനാഥന്മാരുടെ ജ്ഞാനോപദേശത്തിന്‍ കീഴില്‍ ഇരുന്നു. ഇവരില്‍ ഒരാള്‍ സാംഖ്യമതക്കാരനും, മറ്റെയാള്‍ വൈശേഷികമതക്കാരനും ആയിരുന്നു. ഇവരുടെ ഉപദേശങ്ങള്‍ അദ്ദേഹത്തിന്നു തൃപ്തിയായില്ല. അതുകൊണ്ട് അദ്ദേഹം പിന്നെ ക്ഷേത്രങ്ങളിലെ തന്ത്രികളുടെ അടുക്കല്‍ ചെന്നു. അവിടങ്ങളില്‍ ദേവന്മാരുടെ പീഠങ്ങളിന്മേല്‍ ചെയ്തിരുന്ന ക്രൂരബലികള്‍ ഗൌതമന്റെ ആര്‍ദ്രസ്വഭാവമുള്ള മനസ്സില്‍ എത്രയും വെറുപ്പിനെ ജനിപ്പിച്ചു.

അതുകൊണ്ടു് അവിടെനിന്നും ദൂരത്തേയ്ക്ക് അദ്ദേഹം സഞ്ചരിച്ച്, ഗയയ്ക്കു സമീപമുള്ള ഉറുവിലേയ്ക്കു നേരെ പോയി. ഇവിടെ വച്ച് അദ്ദേഹം അഞ്ചു കൊല്ലം കഠിനമായ തപസ്സു ചെയ്തു. തന്റെ ശരീരം ഒരു ഇലകൊഴിഞ്ഞ മരക്കൊന്പു പോലെ കൃശമായിത്തീര്‍ന്നു. ഒരു ദിവസം നൈരഞ്ജനനദിയില്‍ സ്നാനം ചെയ്തതിന്നു ശേഷം വെള്ളത്തില്‍ നിന്നു പൊങ്ങുവാന്‍ ഭാവിച്ചപ്പോള്‍ ക്ഷീണംകൊണ്ട് എഴുനീല്ക്കുവാന്‍ വഹിയാതെ ആയി. ഒരു മരത്തിന്റെ കൊന്പു പിടിച്ചു പ്രയാസപ്പെട്ടു എഴുനീറ്റു തന്റെ പാര്‍പ്പിടത്തിലേയ്ക്കു പോകുന്പോള്‍ പിന്നേയും വീണു. സുജാത എന്ന ഒരു ആട്ടിടയത്തി കുറച്ചു പാല്‍കഞ്ഞി കൊടുത്തിട്ടില്ലായിരുന്നു എങ്കില്‍ അദ്ദേഹം തല്‍സമയം മരിച്ചുപോകുമായിരുന്നു. കായക്ലേശത്തോടു കൂടിയുള്ള തപസ്സു നിഷ്ഫലമായിട്ടുള്ളതാണെന്ന് ഇതുകൊണ്ട് അദ്ദേഹം മനസ്സിലാക്കി. പിന്നെ ശരീരത്തിന്റെ ആവശ്യങ്ങളെ നിവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം, വിചാരവും ആത്മപരിശോധനയുമായ പദ്ധതിയില്‍ പ്രവേശിച്ചു. ഒരു രാത്രി ഉറച്ച ധ്യാനത്തില്‍ ഇരിയ്ക്കുന്ന അവസരത്തില്‍ അദ്ദേഹത്തിന്നു തത്വബോധം ഉണ്ടായി. പീഡകള്‍ക്കുള്ള കാരണം സ്വാര്‍ത്ഥബുദ്ധിയോടു കൂടിയുള്ള ജീവിതാശയാണെന്ന് അദ്ദേഹം കാണുകയും, ഈ ജ്ഞാനകാരണമായി അദ്ദേഹം "ബുദ്ധന്‍" ആവുകയും ചെയ്തു.

മനുഷ്യവര്‍ഗ്ഗത്തിനു തന്നാല്‍ ചെയ്യുവാന്‍ കഴിയുന്നതായ എത്രയും വലുതായ ഉപകാരം, ദുഃഖസംസാരസാഗരത്തില്‍ കിടന്നു പിടയ്ക്കുന്ന ജീവികളെ കരയേറ്റുകയാണെന്ന് അദ്ദേഹം തീരുമാനിച്ചു. ഈ തീര്‍ച്ചയോടുകൂടി അദ്ദേഹം കാശിയിലേയ്ക്കു പുറപ്പെട്ടു. അവിടെവച്ചു തന്റെ അഞ്ചു പൂര്‍വ്വസ്നേഹിതന്മാരെ കണ്ടു. ഒന്നാമതായി അവരോടു ധര്‍മ്മത്തെ പ്രസംഗിച്ചു. ബുദ്ധമതത്തില്‍ ചേര്‍ന്നവരുടെ എണ്ണം വേഗത്തില്‍ വര്‍ദ്ധിയ്ക്കുകയും, അവരില്‍ അറുപതു പേരെ തന്റെ മതത്തെ പ്രസംഗിയ്ക്കുവാനായി പലേ ദിക്കിലേയ്ക്കും അയയ്ക്കുകയും ചെയ്തു. തന്റെ ജീവകാലത്തു തന്നെ ബുദ്ധന്‍, ധനവാന്മാര്‍, ദരിദ്രന്മാര്‍, വിദ്വാന്മാര്‍, മൂഢന്മാര്‍, ജൈനര്‍, ആജീവകര്‍, ബ്രാഹ്മണര്‍, ചണ്ഡാളര്‍, ഗൃഹസ്ഥന്മാര്‍, സന്യാസിമാര്‍, പ്രഭുക്കന്മാര്‍, കൃഷിക്കാര്‍ മുതലായ പലേതരക്കാരായ അനവധി പുരുഷന്മാരെയും സ്ത്രീകളെയും തന്റെ മതത്തില്‍ ചേര്‍ത്തു. ഈ കൂട്ടത്തില്‍ തന്റെ അച്ഛനും, മകനും, ഭാര്യയും, മാതൃസഹോദരിയും ചേര്‍ന്നു. തന്റെ ദായാദനായ ആനന്ദനും, മൌദ്ഗലായനനും, ശാരീപുത്രനും തന്റെ ശിഷ്യന്മാരില്‍ യോഗ്യന്മാരുടെ കൂട്ടത്തിലായിരുന്നു. തന്റെ മതത്തില്‍ ചേര്‍ന്ന മറ്റൊരു ബന്ധുവായ ദേവദത്തന്‍ പൊതുസംഘത്തില്‍ നിന്നു പിരിഞ്ഞ് ഒരു മതഭേദത്തെ ഉണ്ടാക്കുവാന്‍ ശ്രമിച്ചു. പക്ഷേ അതു സാദ്ധ്യമായില്ല. തന്റെ ഈ പരാജയം ബുദ്ധന്‍ കാരണമായിട്ടുണ്ടായതാണെന്നു കരുതി ശാക്യമുനിയുടെ ജീവനാശത്തിന്നായി പലേ ശ്രമങ്ങളും ദേവദത്തന്‍ ചെയ്തു. അതൊന്നും സാദ്ധ്യമായില്ല. തന്റെ മതത്തെ പ്രസംഗിച്ചും, ജനങ്ങളെ മതത്തില്‍ ചേര്‍ത്തും കൊണ്ടു് എന്പതു വയസ്സുവരെ ഈ മഹാനായ ഗുരു ജീവിച്ചിരുന്നു. തന്റെ ഒടുവിലത്തെ പ്രസംഗയാത്രയില്‍ അദ്ദേഹം പാവ എന്ന നഗരത്തില്‍ ചെല്ലുകയും, അവിടെ ചണ്ഡന്‍ എന്നു പേരായ ഒരു ലോഹപ്രവൃത്തിക്കാരന്റെ ഗൃഹത്തില്‍ താന്‍ ഒടുവില്‍ ഭക്ഷണം കഴിയ്ക്കുകയും ചെയ്തു. അതിന്നു ശേഷം അദ്ദേഹത്തിന്നു സുഖക്കേടുണ്ടായി. എങ്കിലും, കിഴക്കെ നേപാളത്തിലെ കുശീനഗരം എന്ന സ്ഥലത്തേയ്ക്കു പുറപ്പെട്ടു. അവിടെവച്ചു് ക്രിസ്താബ്ദത്തിന്നു മുന്പു് 483-മതു കൊല്ലത്തിലോ അതിന്നു് ഏതാണ്ട് അടുത്തോ അന്തരം വരികയും ചെയ്തു.

അദ്ദേഹത്തിന്റെ ഒടുവിലത്തെ വാക്കുകള്‍, "നാശം എല്ലാ പദാര്‍ത്ഥങ്ങള്‍ക്കും സഹജമായിട്ടുള്ളതാണ്. അറിവിനെ തേടി, ശ്രദ്ധയോടുകൂടി മോക്ഷത്തിന്നായി പ്രയത്നംചെയ്ക" എന്നായിരുന്നു. കുശീനഗരത്തിലെ മല്ലര്‍ ഗൌതമന്റെ മൃതശരീരത്തെ ദഹിപ്പിയ്ക്കുകയും, ശേഷിച്ച അസ്ഥികളും മറ്റും ഭാരതവര്‍ഷത്തിലെ പലേ ഭാഗങ്ങളിലേയ്ക്കും അയയ്ക്കുകയും ചെയ്തു.

ഇപ്രകാരമാകുന്നു ബുദ്ധന്റെ ജീവചരിത്രത്തിന്റെ ചുരുക്കം. ഇത് എത്രത്തോളമാണ് ശരിയായിട്ടുള്ളത് എന്നു പറയുവാന്‍ പ്രയാസമാണ്. അത് എങ്ങിനെ ആയാലും, മഹാനും ഗുണവാനുമായ ഈ മനുഷ്യനേക്കാളും ആര്‍ദ്രചിത്തനായ ഒരാള്‍ മതസ്ഥാപകന്മാരുടെ കൂട്ടത്തില്‍ ഇല്ലെന്നത് ഇപ്പോള്‍ എല്ലാവരും സമ്മതിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ ജീവന്‍ കളങ്കം കൂടാത്തതാണു്. ധൈര്യത്തിന്റെയും, സ്വാര്‍ത്ഥപരിത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും തെറ്റില്ലാത്ത ഒരു പ്രതിബിംബമാണ് അദ്ദേഹം. അദ്ദേഹം ഒരു ക്ഷത്രിയരാജകുമാരനായിരുന്നു എന്നതും സംശയമില്ലാത്തതാണ്. താന്‍ സ്ഥാപിച്ച മതം ഉപനിഷത്തുകളിലെ വേദാന്തസാരങ്ങളെ വെളിപ്പെടുത്തീട്ടുള്ളതാണെന്നും തീര്‍ച്ചയായിട്ടുള്ളതാണ്.

ധര്‍മ്മപദത്തില്‍ ഇരുപത്തിനാലദ്ധ്യായങ്ങളില്‍ ബുദ്ധമതത്തിന്റെ സാരം അടങ്ങിയിരുയ്ക്കുന്നു. ബുദ്ധമതം എന്നു വെച്ചാല്‍ ബുദ്ധന്‍ പ്രസംഗിച്ച പ്രകാരത്തിലുള്ള തത്വങ്ങളും ആദികാലങ്ങളില്‍ ധര്‍മ്മം എന്ന വിശേഷനാമത്തോടുകൂടിയുള്ള മതവുമാകുന്നു. "പാപത്തെ ദൂരെ ത്യജിക്കയും, പുണ്യത്തെ എല്ലായ്പോഴും ചെയ്കയും, പ്രാണികളില്‍ സ്നേഹം, സത്യം, ക്ഷമ, ശുദ്ധി, ഇവയോടും കൂടി ഇരിയ്ക്കുകയുമാകുന്നു" ധര്‍മ്മം എന്നതിന്റെ സാരാര്‍ത്ഥം എന്ന് അശോകന്‍ പറയുന്നു.

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu