പനച്ചിക്കാട് ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കോട്ടയം ജില്ലാ തലസ്ഥാനത്തു നിന്നും 18 കിലോമീറ്റര്‍ അകലെയാണ് പനച്ചിക്കാട് ക്ഷേത്രം. തെക്കിന്റെ മൂകാംബിക എന്ന് അര്‍ത്ഥം വരുന്ന ദക്ഷിണ മൂകാംബിക എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
സരസ്വതീപൂജയ്ക്ക് പ്രശസ്തമാണ് ഈ ക്ഷേത്രം. അറിവിന്റെയും ജ്ഞാനത്തിന്റെയും കലകളുടെയും കരകൌശലത്തിന്റെയും ദേവിയാണ് സരാസ്വതി. പ്രതിഷ്ഠ ഒരു കുഴിയുടെ ഉള്ളില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നു. ഇതുകൊണ്ട് പ്രതിഷ്ഠയെ കാണാന്‍ കഴിയുകയില്ല. മലമുകളില്‍ നിന്ന് ഒലിച്ചുവരുന്ന ഒരു നീര്‍ച്ചാലില്‍ നിന്നാണ് ഈ കുഴിയിലേക്ക് വെള്ളം ലഭിക്കുക. ഈ നീര്‍ച്ചാല്‍ കിഴക്കോട്ടൊഴുകി ഒടുവില്‍ ഒരു നദിയില്‍ ലയിക്കുന്നു. ഒരു കാട്ടുവള്ളിയും പടര്‍ന്നു നില്‍ക്കുന്നതു കൊണ്ട് ദേവീവിഗ്രഹം മനുഷ്യനേത്രങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും മറഞ്ഞിരിക്കുന്നു.
ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം സരസ്വതീപൂജയാണ്. മലയാള മാസം (കൊല്ലവര്‍ഷം) തുലാം മാസത്തിലാണ് സരസ്വതീപൂജ നടക്കുന്നത്. (സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ആണ് ഈ മലയാള മാസം വരുന്നത്). ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി ഉത്സവത്തിന് ധാരാളം ഭക്തജനങ്ങള്‍ ദേവിയെ തൊഴാന്‍ എത്തുന്നു.
നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ഉത്സവത്തിന്റെ ഒന്‍പതു ദിവസവും ശാസ്ത്രീയ സംഗീത-നൃത്തങ്ങളുടെ ഒരു സാംസ്കാരിക മേളതന്നെ ക്ഷേത്രത്തില്‍ നടക്കുന്നു.
[തിരുത്തുക] ഐതീഹ്യം
പണ്ട് കൊല്ലൂര്‍ മൂകാമ്പിക ദേവിയുടെ ഭക്തനായ ഒരു ബ്രാഹ്മണന്‍ ഇവിടെ ജീവിച്ചിരുന്നു. അദ്ദേഹം എല്ലാ വര്‍ഷവും കൊല്ലൂര്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നു. പ്രായമായി അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചപ്പോല്‍ എല്ലാ വര്‍ഷവും ഇനി കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല എന്ന് അദ്ദേഹത്തിനു ബോധ്യമായി. അവസാനമായി കൊല്ലൂര്‍ സന്ദര്‍ശിച്ച അദ്ദേഹം തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓലക്കുടയുടെ മുകളില്‍ കയറി മൂകാംബികാ ദേവി ഇവിടെ വന്ന് പനച്ചിക്കടവ് ക്ഷേത്രം ഇന്നു നില്‍ക്കുന്ന സ്ഥലത്ത് കുടികൊണ്ടു എന്നാണ് വിശ്വാസം.
[തിരുത്തുക] എത്താനുള്ള വഴി
ചിങ്ങവനത്തു നിന്നും എം.സി. റോഡിലൂടെ 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പനച്ചിക്കാട് എത്താം. ഇരവിനല്ലൂര്‍ നിന്നും ഉള്ള ദൂരം രണ്ടര കിലോമീറ്റര്‍ ആണ്.