തളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നമ്പൂതിരി ബ്രഹ്മണ പ്രതാപകാലത്തെ സവര്‍ണ്ണ ക്ഷേത്രങ്ങളെയും ക്ഷേത്ര ഭരണാധികാരികളേയും തളികള്‍ എന്നും തളിയാര്‍മാര്‍ എന്നും യഥാക്രമം വിളിച്ചുപോന്നു. കരിങ്കല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ ക്ഷേത്രങ്ങള്‍ക്കും തളിയെന്നു പറയുമായിരുന്നു. പ്രധാനികളെ തളിയാധിരിമാര് എന്നും വിളിച്ചിരുന്നു.
മിക്ക തളി ക്ഷേത്രങ്ങളിലും ശിവ പ്രതിഷ്ഠയാണ്. രാമന് തളി, തളിപ്പറമ്പ്, മേല്‍ത്തളി, ക്കിഴ്ത്തളി, നെടിയപുരത്ത് തളി, വിയ്യൂരംശം തളി, കരുവമ്പലം തളി, മരുതൂര്‍ തളി, കുന്നത്തൂര്‍ തളി, കൊരട്ടിയില്‍ തളി, കരമന തളി തിരുവട്ടാര്‍ തളി തുടങിയവയാണ് പ്രധാന തളികള്‍.