ചെറായി ഗൌരീശ്വര ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ചെറായി ഗൌരീശ്വര ക്ഷേത്രം. ഈ ക്ഷേത്രം എറണാകുളം ജില്ലയിലെ ചെറായി ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം പരിപാലികുന്നത് വിജ്ഞാന വര്‍ദ്ധിനി സഭ (വി.വി. സഭ) എന്ന സംഘടനയാണ്. മലയാള പളനി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ഉത്സവം എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും വലിയ ഉത്സവമാണ്. എല്ലാ വര്‍ഷവും ജനുവരി മാസത്തീലെ അവസാനത്തെ രണ്ട് ആഴ്ചയും ഫെബ്രുവരി മാസത്തിലെ ആദ്യത്തെ രണ്ട് ആഴ്ചയുമായി ആണ് ഈ ഉത്സവം നടക്കുക. 20 മുതല്‍ 30 ആനകള്‍ വരെ കാണുന്ന പ്രദക്ഷിണം ഈ ഉത്സവത്തിന്റെ ഒരു പ്രധാന ആകര്‍ഷണമാണ്.
ചെറായിയില്‍ ഉള്ള മറ്റൊരു പ്രശസ്തമായ ക്ഷേത്രം അഴീക്കല്‍ ശ്രീ വരാഹ ക്ഷേത്രം ആണ്. ഇവിടത്തെ എടുപ്പുകുതിര പ്രശസ്തമാണ്.