Privacy Policy Cookie Policy Terms and Conditions ചന്ദ്രന്‍ - വിക്കിപീഡിയ

ചന്ദ്രന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചന്ദ്രന്‍

ഭൂമിയില്‍ നിന്നുള്ള കാഴ്ച

ഭ്രമണപഥം സംബന്ധിച്ച വിവരങ്ങള്‍
ഭ്രമണപഥത്തിന്റെ ചുറ്റളവ്‌ 2,413,402 കി.മീ
(0.016 AU)
Eccentricity 0.0554
Perigee 363,104 km
(0.0024 AU)
Apogee 405,696 km
(0.0027 AU)
സ്വയംഭ്രമണ സമയം

(Sidereal period)

27.321 66155 d
(27 ദി. 7 മ. 43.2 മി)
Synodic period 29.530 588 d
(29 d 12 h 44.0 min)
ശരാശരി ഭ്രമണ വേഗം 1.022 കി.മീ/സെ.
ഏറ്റവും കൂടിയ
ഭ്രമണ വേഗം
1.082 കി.മീ/സെ.
ഏറ്റവും കുറഞ്ഞ
ഭ്രമണ വേഗം
0.968 കി.മീ/സെ.
Inclination varies between
28.60° and 18.30°
(5.145 396° to ecliptic)
see below
Longitude of the
ascending node
regressing,
1 revolution in 18.6 years
Argument of perigee progressing,
1 revolution in 8.85 years
ഏത് ഗ്രഹത്തിനു ചുറ്റും
ഭ്രമണം ചെയ്യുന്നു:
ഭൂമി
ഭൌതിക വിവരങ്ങള്‍
മധ്യരേഖാ‍ വ്യാസം 3,476.2 കീ.മീ[1]
(0.273 Earths)
ധ്രുവ രേഖാ വ്യാസം 3,472.0 കി.മീ
(0.273 Earths)
Oblateness 0.0012[2]
ഉപരിതല വിസ്തീര്‍ണ്ണം 3.793Template:E km²
(0.074 Earths)
Volume 2.1958Template:E km³
(0.020 Earths)
പിണ്ഡം 7.347 673Template:E kg
(0.0123 Earths)
ശരാശരി സാന്ദ്രത 3,346.2 kg/m3
മധ്യരേഖാ‍പ്രദേശത്തെ
ഗുരുത്വാകര്‍ഷണം
1.622 m/s2
(0.1654 gee)
Escape velocity 2.38 km/s
Rotation period 27.321 661 d
(synchronous)
ഭ്രമണ വേഗം 16.655 km/h
(at the equator)
Axial tilt 1.5424° to ecliptic
see Orbit
Albedo 0.12
Magnitude -12.74
ഉപരിതലത്തിലെ
താപനില
കുറവ്‌ ശരാശരി കൂടുതല്‍‌
40 K 250 K 396 K
Bulk composition of the Moon's

mantle and crust

estimated, weight percent
ഓക്സിജന്‍ 42.6 %
മഗ്നീഷ്യം 20.8 %
സിലിക്കണ്‍ 20.5 %
ഇരുമ്പ് 9.9 %
കാത്സ്യം 2.31 %
അലുമിനിയം 2.04 %
നിക്കല്‍ 0.472 %
ക്രോമിയം 0.314 %
മാം‌ഗനീസ് 0.131 %
ടൈറ്റാനിയം 0.122 %
Atmospheric characteristics
അന്തരീക്ഷ മര്‍ദ്ദം 3 × 10-13kPa
ഹീലിയം 25 %
നിയോണ്‍ 25 %
ഹൈഡ്രജന്‍ 23 %
ആര്‍ഗണ്‍‍ 20 %
മീഥേന്‍

അമോണിയ
കാര്‍ബണ്‍ ഡയോക്‍സൈഡ്

ചെറിയ അംശങ്ങള്‍


ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ്‌ ചന്ദ്രന്‍. ചന്ദ്രന്‍ ഭൂമിയില്‍ നിന്ന്‌ എകദേശം 384,401 കിലോ മീറ്റര്‍ അകലത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. 3,476 കിലോമീറ്റര്‍ ആണ്‌ ഈ ഗോളവസ്തുവിന്റെ വ്യാസം. ചന്ദ്രന്റെ ഉപരിതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താന്‍ ഏകദേശം 1.3 സെക്കന്റുകള്‍ എടുക്കുന്നു. സൌരയൂഥത്തിലെ 8 ഗ്രഹങ്ങളുടെ സ്വാഭാവിക ഉപഗ്രഹങ്ങളില്‍ വലിപ്പം കൊണ്ട്‌ ചന്ദ്രന്‍ അഞ്ചാം സ്ഥാനത്താണ്‌. ഭാരം കൊണ്ടും വ്യാസം കൊണ്ടും ഈ സ്ഥാനം ചന്ദ്രനു തന്നെ.

ആദ്യമായി ചന്ദ്രോപരിതലം സ്പര്‍ശിച്ച മനുഷ്യനിര്‍മിത വസ്തു ലൂണ 2 ആണ്‌. 1959-ല്‍ ആയിരുന്നു ഇത്‌. ഇതേ വര്‍ഷം തന്നെ മറ്റൊരു മനുഷ്യ നിര്‍മിത ശൂന്യാകാശയാനമായ ലൂണ 3 ചന്ദ്രന്റെ ഭൂമിക്ക്‌ അഭിമുഖമല്ലാത്ത മറുവശത്തിന്റെ ചിത്രം എടുക്കുന്നതില്‍ വിജയിച്ചു. ആദ്യമായി ചന്ദ്രന്റെ ഉപരിതലം സ്പര്‍ശിച്ചത്‌ ലൂണ2 ആയിരുന്നെങ്കിലും ഈ വാഹനം ചന്ദ്രോപരിതലത്തില്‍ വന്നിടിച്ച്‌ തകരുകയാണുണ്ടായത്‌. വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ യാനം എന്ന ബഹുമതി 1966-ല്‍ ചന്ദ്രനിലിറങ്ങിയ ലൂണ 9-ന്‌ അവകാശപ്പെട്ടതാണ്‌. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ആദ്യത്തെ ചന്ദ്രയാത്ര അപ്പോളോ 8 എന്ന യാനം നിര്‍വഹിച്ചെങ്കിലും ആദ്യമായി മനുഷ്യന്‍ ചന്ദ്രനില്‍ വിജയകരമായി കാലു കുത്തിയത്‌ 1969-ല്‍ അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലാണ്‌. ഭൂമിക്ക്‌ പുറത്ത്‌ മനുഷ്യന്‍ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശ ഗോളം ചന്ദ്രനാണ്‌.


ഉള്ളടക്കം

[തിരുത്തുക] ചന്ദ്ര ബിംബത്തിന്റെ രണ്ട് മുഖങ്ങള്‍

ചന്ദ്രന്‍ ഭൂമിയെ വലം വെക്കുന്ന രീതിയുടെ പ്രത്യേകത മൂലം ഭൂമിയില്‍ നിന്ന്‌ എല്ലായ്പ്പോഴും ചന്ദ്രന്റെ ഒരേ ഭാ‍ഗമാണ് ദൃഷ്ടിഗോചരമാകുന്നത്‌. ഭൂമിയില്‍ നിന്ന് ദൃശ്യമാകുന്ന ചന്ദ്ര മുഖത്തെ സമീപ പക്ഷം എന്നും മറുഭാഗത്തെ ദൂര പക്ഷം എന്നും പറയുന്നു. നമുക്ക് ദര്‍ശിക്കാനാവാത്ത ഭാഗത്തെ ചന്ദ്രന്റെ ഇരുണ്ട ഭാഗം എന്നും പറയാറുണ്ടെങ്കിലും നമുക്കു കാണാവുന്ന ഭാഗത്ത്‌ ലഭിക്കുന്ന അത്ര തന്നെ സൂര്യപ്രകാശം ഈ ഭാഗത്തും ലഭിക്കുന്നുണ്ട്‌ എന്നതാണ് യാഥാര്‍ത്ഥ്യം. ഇരുണ്ട ഭാഗത്തിന്റെ എടുത്തു പറയേണ്ട ഒരു പ്രത്യേകത അവിടെ സാധാരണ ചന്ദ്ര ബിംബത്തില്‍ കണ്ടു വരുന്ന കറുത്ത അടയാളങ്ങള്‍ തീരെ കാണപ്പെടുന്നില്ല എന്നു തന്നെ പറയാം എന്നതാണ്. ഈ കറുത്ത അടയാളങ്ങള്‍ വളരെ പണ്ട് കാലത്തുണ്ടായ ഉല്‍ക്കപതനങ്ങള്‍ നിമിത്തം ബഹിര്‍ഗമിക്കപ്പെട്ട ബസാള്‍ട്ട് മൂലം രൂപം കൊണ്ട ബസാള്‍ട്ട് സമതലങ്ങള്‍ ആണ്.

90° W Near side
PIA00305 PIA00302
PIA00303 PIA00304
90° E Far side

[തിരുത്തുക] ഭ്രമണപഥവും ഭൂമിയുമായുള്ള ബന്ധവും

ഭൂമിയും ചന്ദ്രനും തമ്മിലുള്ള വലിപ്പ വ്യത്യാസവും ദൂരവും വ്യക്തമാക്കുന്ന ഒരു ചെറു മാതൃക
Enlarge
ഭൂമിയും ചന്ദ്രനും തമ്മിലുള്ള വലിപ്പ വ്യത്യാസവും ദൂരവും വ്യക്തമാക്കുന്ന ഒരു ചെറു മാതൃക

ചന്ദ്രന്‍ ഭൂമിയെ ഒരു തവണ പൂര്‍ണമായി വലം വെക്കാന്‍ ഏകദേശം 27.3 ദിവസം എടുക്കുന്നു. സൌരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെ നിരവധി ഉപഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നത്‌ ഭൂമധ്യരേഖാ തലത്തിലല്ല മറിച്ച്‌ ecliptic-ന് അടുത്തായിട്ടാണ്.

ഭൂ‍മിക്കും ചന്ദ്രനും പരസ്പരം പലതരം ഭൌതിക സ്വധീനങ്ങള്‍ ഉണ്ട്‌. അതില്‍പ്പെട്ടതാണ് വേലിയേറ്റം,വേലിയിറക്കം എന്നീ പ്രതിഭാസങ്ങള്‍. ഭൂമിയില്‍ അനുഭവപ്പെടുന്ന ഭൂരിഭാഗം വേലിയേറ്റവും ചന്ദ്രന്റെ ഗുരുത്വാകര്‍ഷണവലി മൂലം അനുഭവപ്പെടുന്നതാണ്. വേലിയേറ്റ-വേലിയിറക്ക പ്രതിഭാസങ്ങള്‍ മൂലം ഭൂമിയില്‍ നിന്ന്‌ ചന്ദ്രനിലേക്കുള്ള ദൂരം കാലം ചെല്ലുന്തോറും കൂടി വരുന്നുണ്ട്‌. ഇത്‌ ഏകദേശം നൂറ് വര്‍ഷത്തില്‍ 4 മീറ്റര്‍ എന്ന തോതിലാണ്.

[തിരുത്തുക] ചന്ദ്രന്റെ ഉത്ഭവവും ചരിത്രവും‍

ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ ചരിവ്‌ കണക്കിലെടുത്ത്‌ ചന്ദ്രനും ഭൂമിയും ഒരുമിച്ചാണ് രൂപമെടുത്തത്‌ എന്ന അത്രയധികം വിശ്വസനീയമല്ലാത്ത ഒരു വാദം നിലവിലുണ്ട്‌. എന്തായാലും ചന്ദ്രന്റെ ഉല്പത്തി സംബന്ധിച്ച്‌ നിരവധി തര്‍ക്കങ്ങള്‍ നടന്നു വരുന്നു.

ആദ്യകാല ഊഹാപോഹങ്ങള്‍ പ്രകാരം ചന്ദ്രന്‍ ഭൂമിയുടെ അപകേന്ദ്രബലം മൂലം ഭൂമിയില്‍ നിന്ന്‌ അടര്‍ന്ന്‌ തെറിച്ച ഒരു ഭാഗമാണ് എന്ന് കരുതിയിരുന്നു. ചന്ദ്രന്‍ ആയി മാറിയ ഭാഗം അടര്‍ന്ന്‌ തെറിച്ചപ്പോള്‍ അവശേഷിച്ച വലിയ ഗര്‍ത്തമാണ് പസഫിക് സമുദ്രം എന്നും ഈ വാദം പിന്താങ്ങുന്നവര്‍ കരുതി. ഈ വാദം ശരിയായിരിക്കണമെങ്കില്‍ ഭൂമി ആദ്യ കാലങ്ങളില്‍ അത്രയും വേഗതയേറിയ ഒരു കറക്കം കറങ്ങിയിരിക്കണം. ഭൂമിയുടെ ഫലക സിദ്ധാന്ത പ്രകാരമുള്ള പസഫിക് സമുദ്രത്തിന്റെ സ്ഥാനവും മേല്‍പ്പറഞ്ഞ സിദ്ധാന്ത പ്രകാരമുള്ള സ്ഥാനവും തമ്മില്‍ വൈരുധ്യങ്ങളുള്ളതിനാല്‍ ഈ വാദം അത്രയ്ക്ക വിശ്വസനീയമല്ല. മറ്റൊരു കൂട്ടര്‍ വിശ്വസിക്കുന്നത്‌ ചന്ദ്രന്‍ മറ്റെവിടെയോ രൂപം കൊണ്ട ചെറു ഗ്രഹമാണെന്നും പിന്നീട്‌ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിപ്പെട്ടതാണ് എന്നുമാണ്. മറ്റ് രണ്ട് സിദ്ധാന്തങ്ങള്‍ (coformation or condensation theory and the impact theory) പ്രകാരം പുരാതന കാലത്ത് ഭൂമിയും മറ്റൊരു ചെറു ഗ്രഹവുമായുള്ള വലിയൊരു കൂട്ടിയിടി മൂലമുണ്ടായ അവശിഷ്ടങ്ങള്‍ ചേര്‍ന്നുണ്ടായതാണ് ചന്ദ്രന്‍.

coformation or condensation സിദ്ധാന്തമനുസരിച്ച്‌ ചന്ദ്രനും ഭൂമിയും ഒരേ കാലയളവില്‍ ഒരേ പദാര്‍ത്ഥത്തില്‍ നിന്ന്‌ ഉണ്ടായതാണെന്നു വേണം കരുതാന്‍. സൂര്യനില്‍ നിന്നും മറ്റ് ഗ്രഹങ്ങള്‍ ഉണ്ടായതായി വിശ്വസിക്കപ്പെടുന്ന അതേ സിദ്ധാന്തം ആണ് ഇവിടെയും പറയപ്പെടുന്നത്‌ . എന്നാല്‍ ചന്ദ്രനിലെ ഇരുമ്പിന്റെ അംശം ഭൂമിയെ അപേക്ഷിച്ച് വളരെ വളരെ കുറവായിരിക്കുന്നതിനെ വിശദീകരിക്കുന്നതില്‍ ഈ സിദ്ധാന്തം പരാജയപ്പെട്ടിരിക്കുന്നു.

അടുത്ത കാലത്തായി ‘കൂട്ടിയിടി‘ (Impact theory) സിദ്ധാന്തമാണ് കൂടുതല്‍ വിശ്വസനീയമായി കരുതിപ്പോരുന്നത്‌. തിയ അഥവാ ഓര്‍ഫ്യൂസ് എന്നറിയപ്പെട്ടിരുന്നതും ഏകദേശം ചൊവ്വാ ഗ്രഹത്തോളം വലിപ്പം ഉണ്ടായിരുന്നതുമായ ഒരു വന്‍ ഗ്രഹം അര്‍ദ്ധ ദ്രാവകാവസ്ഥയിലായിരുന്ന ഭൂമിയുമായി കൂട്ടിടിച്ചതിന്റെ ഫലമായി പുറന്തള്ളപ്പെട്ട വസ്തുക്കളില്‍ നിന്ന്‌ രൂപം കൊണ്ടതാണ് ചന്ദ്രന്‍ എന്നതാണ് ഈ സിദ്ധാന്തം. ഈ സിദ്ധാന്തത്തിന് തെളിവുകളായി നിരത്തുന്നത് പ്രധാനമായും 2 വാദങ്ങളാണ്. 1) ഭൂമിയും ചന്ദ്രനും ഒരേ പ്രതിഭാസം വഴി ഒരേ കാലത്ത് ഉണ്ടായതാ‍യിരുന്നുവെങ്കില്‍ ഭൂമീയില്‍ കണ്ടു വരുന്ന ഭാരമൂലകങ്ങള്‍ ചന്ദ്രനിലും ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ ചന്ദ്രനില്‍ ഇവ വളരെ കുറഞ്ഞ അളവിലെ കാണുന്നുള്ളു. എന്നാല്‍ ചന്ദ്രന്റെ പദാര്‍ത്ഥ ഘടന ഭൂമിയുടെ പുറന്തോടിന്റെ ഘടനയുമായി വളരെ സാമ്യമൂള്ളതാണ്‌. 2) Second, through radiometric dating, it has been determined that the Moon's crust formed between 20 and 30 million years after that of Earth, despite its smallness and associated larger loss of internal heat, although it has been suggested that this hypothesis does not adequately address the abundance of volatile elements in the Moon.[4]

ആ കാലത്ത് ചന്ദ്രന്‍ ഭൂമിയോട് വളരെ അടുത്തായിരുന്നു. ശക്തിയേറിയ വേലിയേറ്റങ്ങള്‍ അന്ന് ദ്രവാവസ്ഥയിലായിരുന്ന ചന്ദ്രനെ ഒരു ദീര്‍ഘ ഗോളാവസ്ഥയിലാക്കി മാറ്റി. പിന്നീട് ചന്ദ്രന്‍ തണുക്കാന്‍ ആരംഭിച്ചപ്പോള്‍ കട്ടിയുള്ള ഒരു പുറന്തോട് രൂപപ്പെട്ടെങ്കിലും ഉള്ളില്‍ ഉറക്കാതെ കിടന്ന ദ്രവ രൂപത്തിലുള്ള വസ്തു വേലിയേറ്റങ്ങള്‍ക്കനുസരിച്ച്‌ തുടര്‍ന്നും ഇളകിക്കൊണ്ടിരുന്നു. ഇത് ഭൂമിയുടെ ഭാഗത്തുള്ള വശത്തേക്ക്‌ കൂടുതല്‍ തള്ളി ഇരുന്നു. ഈ പ്രഭാവം മൂലം ഭൂമിക്കഭിമുഖമായുള്ള വശത്തെ പുറന്തോടിന് മറുഭാഗത്തെ അപേക്ഷിച്ച്‌ കട്ടി കുറവായി. 380 മുതല്‍ 400 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന വന്‍ ഉല്‍ക്കാ വര്‍ഷത്തില്‍ ചന്ദ്രനില്‍ പതിച്ച ഉല്‍ക്കാ കഷണങ്ങള്‍ ഈ ദുര്‍ബല ഭാഗത്ത് സാരമായ വന്‍ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കി. എന്നാല്‍ തരതമ്യേന കട്ടി കൂടിയ മറുഭാഗത്ത് ഉല്‍ക്കാ പതനങ്ങള്‍ മൂലം കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ല. ഉല്‍ക്ക വീണുണ്ടായ ഗര്‍ത്തങ്ങളില്‍ പിന്നീട്‌ ചന്ദ്രാന്തര്‍ ഭാഗത്തു നിന്നൂറി വന്ന ലാവ നിറയുകയും കാലങ്ങള്‍ക്കു ശേഷം അവ തണുത്ത് ലാവാ സമുദ്രങ്ങള്‍ ആയി മാറുകയും ചെയ്തു. ചന്ദ്ര കളങ്കങ്ങള്‍ എന്ന്‌ ഇന്നറിയപ്പെടുന്ന കറുത്ത പാടുകള്‍ ഇങ്ങനെ ലാവ നിറഞ്ഞുണ്ടായവയാണ്. പുറന്തോടിന് കട്ടി കൂടിയ മറുഭാഗത്ത് ഇത്തരം കളങ്കങ്ങള്‍ കുറവായിരിക്കാന്‍ കാരണം ഇതു തന്നെയാണ്.

2005-ല്‍ ജര്‍മനി, ബ്രിട്ടന്‍, സ്വിറ്റ്സര്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞന്മാര്‍ ചന്ദ്രന്റെ പ്രായം 4527 ± 10 ദശലക്ഷം വര്‍ഷങ്ങള്‍ എന്ന്‌ കണ്ടു പിടിച്ചു. സൌരയൂഥം രൂപം കൊണ്ടതിനു ശേഷം 30 മുതല്‍ 50 ദശ ലക്ഷം വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചന്ദ്രന്‍ ഉണ്ടായത്‌ എന്നാണ് ഇതില്‍ നിന്ന്‌ അനുമാനിക്കാവുന്നത്‌.

[തിരുത്തുക] ഭൌതികപരമായ സ്വഭാവ വിശേഷങ്ങള്‍

പ്രധാന ലേഖനം: Geology of the Moon

[തിരുത്തുക] ഘടന

ഏതാണ്ട് 4.5 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് ‌ മുമ്പ് ചന്ദ്രോപരിതലം ദ്രാവക രൂപത്തിലുള്ള മാഗ്മകൊണ്ടുള്ള ഒരു വലിയ സമുദ്രമായിരുന്നു. ചന്ദ്രോപരിതലത്തില്‍ കാണുന്ന പാറകളില്‍ കാണപ്പെടുന്ന [ക്രീപ് ]എന്ന ഘടകം ഈ മാഗ്മയുടെ അവസാന കാല്‍ രാസാവശേഷിപ്പാണെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്‌. ഒന്നിച്ച്‌ കൂടി ചേര്‍ന്ന് പരല്‍‌രൂപം പ്രാപിക്കാന്‍ സാധിക്കാത്ത മൂലകങ്ങള്‍ ചേര്‍ന്നുണ്ടായത്‌ മൂലം അവശേഷിക്കപെട്ട ഘടകമാണ് ക്രീപ്. തന്മൂലം അവ മാഗ്മ സമുദ്രത്തിന്റെ ഉപരിതലത്തില്‍ പൊങ്ങി കിടന്നു. ചന്ദ്രന്റെ പുറന്തോടിന്റെ ലാവ സ്വഭാവങ്ങളും, ഉല്‍ക്കകളും മറ്റ് ബഹിരാകാശ വസ്തുക്കളും ചന്ദ്രനില്‍ പതിച്ചതിന്റെ ക്രമ വിവരങ്ങളും മറ്റും ഗവേഷണ വിഷയമാക്കിയിട്ടുള്ളവര്‍ക്ക്‌ വളരെയധികം ഉപയോഗപ്രദമായിട്ടുള്ള ഘടകമാണ് ക്രീപ്. ചന്ദ്രോപരിതലം പല തരത്തിലുള്ള പ്രാഥമിക മൂലകങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതാണ്. സ്‌പെക്‍ട്രോസ്‌കോപി ഉപയോഗിച്ച്‌ ചന്ദ്രന്റെ പുറന്തോടില്‍ യുറേനിയം, തോറിയം, പൊട്ടാസ്യം, ഓക്സിജന്‍, സിലിക്കണ്‍, മഗ്‌നീഷ്യം, ഇരുമ്പ്, ടൈറ്റാനിയം, കാത്സ്യം, അലുമിനിയം, ഹൈഡ്രജന്‍എന്നിവ അടങ്ങിയിരിക്കുന്നു എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

ചന്ദ്രനില്‍ ഓരോ മൂലകങ്ങളും അധികം കണ്ട്‌ വരുന്ന പ്രദേശങ്ങളുടെ പൂര്‍ണ്ണമായ ഒരു അടയാളപ്പെടുത്തല്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും ചന്ദ്രന്റെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ അപ്രകാരം ഒരു സംരഭം ചില ശൂന്യാകാശ യാനങ്ങള്‍ ചെയ്തിട്ടുണ്ട്. ഗലീലിയോ 1992-ല്‍ ചന്ദ്രനില്‍ അപ്രകാരം ഒരു ദൌത്യം നടത്തുകയുണ്ടായി. [3]

[തിരുത്തുക] Selenography

ഡെയ്‌ഡാലസ് എന്ന ചാന്ദ്ര ഗര്‍ത്തം. നാസയുടെ ചിത്രം.
Enlarge
ഡെയ്‌ഡാലസ് എന്ന ചാന്ദ്ര ഗര്‍ത്തം. നാസയുടെ ചിത്രം.

ഒരു ദൂരദര്‍ശിനി വഴി ഭൂമിയില്‍ നിന്ന്‌ നോക്കുമ്പോള്‍ 1 കിലോമീറ്ററെങ്കിലും വ്യാസമുള്ള 30000 -ല്‍ അധികം ഗര്‍ത്തങ്ങള്‍ ചന്ദ്രനില്‍ കാണാവുന്നതാണ്. എന്നാല്‍ ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ നിന്നും കുറച്ചു കൂടി അടുത്ത് കാണാവുന്ന ദൃശ്യത്തില്‍ കുറെകൂടി അധികം ചെറിയ ഗര്‍ത്തങ്ങളും ദൃശ്യമാണ്. ഇവയില്‍ പലതും നൂറു കണക്കിന് ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ്. ചന്ദ്രനില്‍ അന്തരീക്ഷം ഇല്ലാത്തതും അവിടത്തെ ഭൌതിക ഘടനയുടെ പ്രത്യേകതയും നിമിത്തമാണ് ഇവ കാലങ്ങളാ‍ായി യാതൊരു മാറ്റവും കൂടാതെ നിലകൊള്ളുന്നത്‌.

സൌരയൂഥത്തിലെ തന്നെ അറിയപ്പെടുന്നതില്‍ വെച്ച് ഏറ്റവും വലിയ ഗര്‍ത്തമായ South Pole-Aitken basin നിലകൊള്ളുന്നത്‌ ചന്ദ്രനിലാണ്. ചന്ദ്രന്റെ മറുപുറത്ത്, ദക്ഷിണ ധ്രുവത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ ഗര്‍ത്തത്തിന് 2240 കിലോമീറ്റര്‍ വ്യാസവും 13 കിലോമീറ്റര്‍ ആഴവുമുണ്ട്‌. [4]

കറുത്തിരുണ്ട ചന്ദ്ര സമതലങ്ങളെ മരിയ എന്നാണ് പറയുന്നത്‌. സമുദ്രം എന്നര്‍ത്ഥം വരുന്ന ഒരു ലാറ്റിന്‍ വാക്കാണിത്‌. വളരെ പണ്ടുള്ള ബഹിരാകാശ ഗവേഷകര്‍ വിശ്വസിച്ചിരുന്നത്‌ അവയെല്ലാം വെള്ളം നിറഞ്ഞ കടലുകളാണെന്നാണ്. എന്നാല്‍ ബസാള്‍ട്ട് നിറഞ്ഞ വലിയ ഗര്‍ത്തങ്ങളാണ് അവ എന്ന്‌ പിന്നീട് കണ്ടെത്തുകയുണ്ടായി. ചന്ദ്രന്റെ പുറന്തോടിനു മുകളിലായി ഒരു പുതപ്പു പോലെ ഉരുണ്ട ഗോലി പോലുള്ള പാറക്കഷണങ്ങളുടെ ഒരു ആവരണം ഉണ്ട്‌. റിഗോലിത്ത്എന്നാണിത് അറിയപ്പെടുന്നത്‌. ലക്ഷക്കണക്കിന് വര്‍ഷങ്ങളായി പതിച്ച ഉല്‍ക്കാ കഷണങ്ങളാണിവ. ചന്ദ്രന്റെ പുറന്തോടിന്റെ ഘനം 60 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെയാണെങ്കില്‍ റീഗോലിത്തിന്റെ ഘനം മരിയ പ്രദേശങ്ങളില്‍ 3 മുതല്‍ 5 മീറ്റര്‍ വരെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ 10 മുതല്‍ 20 മീറ്റര്‍ വരെയുമാണ്.

2004-ല്‍ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഡോ.ബെന്‍ ബസ്സിയുടെ നേതൃത്വത്തില്‍, ചന്ദ്രന്റെ ഉപരിതലത്തില്‍ 73 കിലോമീറ്റര്‍ വിസ്താരമുള്ള പിയറി ഗര്‍ത്തം എന്നറിയപ്പെടുന്ന ഭാഗത്ത്‌ ദിവസം മുഴുവന്‍ പ്രകാശപൂരിതമായി നില്‍ക്കുന്ന നാല് മലനിരകള്‍ കണ്ടെത്തുകയുണ്ടായി. ചന്ദ്രന്റെ അച്ചുതണ്ടിന്റെ വളരെ ചെറിയ ചെരിവാണ് ഇതിന് കാരണമായി പറയപ്പെടുന്നത്‌. ഇതുപോലുള്ള ഭാഗങ്ങള്‍ താരതമ്യേന പര്‍വത നിരകള്‍ കുറവായ ദക്ഷിണ ധ്രുവ പ്രദേശത്ത്‌ കാണുന്നില്ല. എന്നിരുന്നാലും ഷാക്കിള്‍ട്ടണ്‍ ഗര്‍ത്തം എന്നറിയപ്പെഉന്ന ഗര്‍ത്തത്തിന്റെ വശങ്ങള്‍ ദിവസത്തിന്റെ 80%-ത്തോളം സമയം പ്രകാശപൂരിതമായി കാണപ്പെടുന്നുണ്ട്‌. ഈ വിശകലങ്ങള്‍ എല്ലാം ക്ലമന്റൈന്‍ മിഷന്‍ സമയത്തെടുത്ത ചിത്രങ്ങളെ ആസ്പദമാക്കിയാണ് നടന്നിരിക്കുന്നത്‌. ഈ ചിത്രങ്ങള്‍ എടുക്കപ്പെട്ട സമയത്ത്‌ ചന്ദ്രന്റെ ഉത്തരാര്‍ദ്ധ ഗോളത്തില്‍ ചൂട് കാലമായിരുന്നു. ശിശിര കാലത്ത് ഈ പ്രതിഭാസം ഇങ്ങനെ തന്നെ തുടരുന്നുണ്ടോ എന്ന വിശകലനങ്ങള്‍ ഇനിയും നടന്നിട്ടില്ല.

[തിരുത്തുക] ചന്ദ്രനില്‍ വെള്ളമുണ്ടോ?

വളരെ വളരെ കാലമായി ഒരുപാട് ഉല്‍ക്കശകലങ്ങളും വാല്‍നക്ഷത്രങ്ങളും ചന്ദ്രനില്‍ പതിക്കുകയുണ്ടായിട്ടുണ്ട്‌. ഇവയില്‍ ചിലതിലെല്ലാം വെള്ളത്തിന്റെ അംശങ്ങളും ഉണ്ടായിരുന്നു. സൂര്യപ്രകാശം അതിനെ അതിന്റെ ഘടക മൂലകങ്ങളായ ഹൈഡ്രജനും ഓക്സിജനുമായി വിഘടിക്കുന്നു. ഈ രണ്ട് മൂലകങ്ങളും അവയ്ക്ക് സ്ഥായിയായ സ്വഭാവ വിശേഷം മൂലം ഉടന്‍ തന്നെ ബഹിരാകാശത്തിലേക്ക്‌ പുറന്തള്ളപ്പെടും. എന്നിരുന്നാലും, ചന്ദ്രന്റെ ഉപരിതലത്തിലോ, പുറന്തോടിനു തൊട്ടു താഴെയോ ആയി കുറച്ചെങ്കിലും വെള്ളം കാണും എന്നാണ് ശാസ്ത്രജ്ഞര്‍ ഊഹിക്കുന്നത്‌. ക്ലമന്റൈന്‍ മിഷന്‍ അഭിപ്രായപ്പെടുന്നത്‌ ചെറിയ, ഖരാവസ്ഥയിലുള്ള വെള്ളത്തിന്റെ അംശങ്ങള്‍ ഒരിക്കലും സൂര്യപ്രകാശം ഏല്‍ക്കാത്ത പുറന്തോടിന്റെ ഭാഗങ്ങളില്‍ ഉണ്ട്‌ എന്ന് തന്നെയാണ്.

[തിരുത്തുക] കാന്തിക മണ്ഡലവും അന്തരീക്ഷവും

ഭൂമിയെ അപേക്ഷിച്ച്‌ ചന്ദ്രന്റെ കാന്തികമണ്ഡലം വളരെ ദുര്‍ബലമാണ്. ചന്ദ്രനില്‍ അന്തരീക്ഷം ഇല്ല എന്നു തന്നെ പറയാം. നാമമാത്രമായി കാണപ്പെടുന്ന അന്തരീക്ഷം, ചന്ദ്രന്റെ അന്തര്‍ ഭാഗത്ത്‌ നിന്ന്‌ റാഡോണ്‍ പോലുള്ള വാതകങ്ങള്‍ പുറന്തള്ളപ്പെടുന്നത്‌ മൂലവും ചന്ദ്രന്റെ ദുര്‍ബലമായ ഗുരുത്വാകര്‍ഷണബലം മൂലം രൂപം കൊള്ളുന്ന സൌരവാതവും മൂലമാണ്.

[തിരുത്തുക] ഗ്രഹണം

സൂര്യന്‍, ചന്ദ്രന്‍, ഭൂമി എന്നിവ ഒരേ നിരയില്‍ വരുമ്പോഴാണ് ഗ്രഹണം എന്ന പ്രതിഭാസം സംഭവിക്കുന്നത്‌. ചന്ദ്രഗ്രഹണം നടക്കുന്നത്‌ പൌര്‍ണ്ണമി ദിനത്തില്‍ മാത്രമാണ്. സൂര്യന്‍, ചന്ദ്രന്‍, ഭൂമി എന്നിവ ഒരു നേര്‍ രേഖയില്‍ ആയിരിക്കുകയും, സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരികയും ചെയ്യുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്ന്‌ പറയുന്നത്‌. പൂര്‍ണ്ണഗ്രഹണവും ഭാഗീക ഗ്രഹണവും നടക്കാറുണ്ട്‌.

[തിരുത്തുക] ചാന്ദ്ര പര്യവേഷണങ്ങള്‍

ദൂരദര്‍ശിനിയുടെ കണ്ടുപിടുത്തമാണ് ചാന്ദ്ര പര്യവേഷണ രംഗത്ത്‌ കുതിച്ചു ചാട്ടം വരുത്തിയത്‌. ഗലീലിയോ ഗലീലി എന്ന ശാസ്ത്രജ്ഞന്‍ ദൂരദര്‍ശിനി ഉപയോഗിച്ച്‌ ചന്ദ്രനിലെ പര്‍വതങ്ങളും, ഗര്‍ത്തങ്ങളും വീക്ഷിക്കുന്നതില്‍ വിജയിച്ചു.

ശീത സമര കാലത്ത്‌ അമേരിക്കന്‍ ഐക്യനാടുകളിലും, സോവിയറ്റ് യൂണിയനിലും ഉണ്ടായ ബഹിരാകാശ യാത്രാ മാത്സര്യം ചന്ദ്രനെ കുറിച്ചുള്ള വിശദമായ പഠനത്തിന് ആക്കം കൂട്ടി. 1969-ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്നതില്‍ അമേരിക്ക വിജയിച്ചു. നീല്‍ ആംസ്‌റ്റ്രോങ്ങ് ചന്ദ്രനില്‍ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1969 ജൂലൈ 21-ആം തിയതി ചന്ദ്രനില്‍ ഇറങ്ങിയ അപ്പോളോ-11 എന്ന ബഹിരാകാശ യാനത്തിന്റെ കമാണ്ടര്‍ ആയിരുന്നു അദ്ദേഹം. 2006 വരെയുള്ള കാലയളവില്‍ ചന്ദ്രനില്‍ ഏറ്റവും അവസാനം ഇറങ്ങിയത്‌ അപ്പോളോ 17 എന്ന വാഹനത്തില്‍ സഞ്ചരിച്ച്, 1972 ഡിസംബറില്‍ ചന്ദ്രനില്‍ കാലുകുത്തിയ യൂജിന്‍ സെര്‍നാന്‍ ആണ്. അതുവരെ അജ്ഞാതമായിരുന്ന ചന്ദ്രന്റെ മറുപുറത്തിന്റെ ചിത്രം ആദ്യമെടുത്തത് 1959-ല്‍ റഷ്യന്‍ ശാസ്ത്രജ്ഞരാണ്. ചന്ദ്രനില്‍ നിന്ന്‌ പല ദൌത്യങ്ങളിലായി പാറക്കഷണങ്ങള്‍ ശാസ്ത്രജ്ഞര്‍ ശേഖരിച്ചിട്ടുണ്ട്‌.

അപ്പോളോ ദൌത്യങ്ങളുടെ ഭാഗമായി ഭൂകമ്പ മാപിനികളും, റിഫ്ലക്‍റ്റിവ് പ്രിസങ്ങളും ഉള്‍പ്പെടെ പല ശാസ്ത്രീയ ഉപകരണങ്ങളും ചന്ദ്രനില്‍ സ്ഥാപിച്ചിട്ടുണ്ട്‌. അതില്‍ പലതും ഇന്നും പ്രവര്‍ത്തന നിരതമാണ്.

1960-കളുടെ പകുതി മുതല്‍ 70-കളുടെ പകുതി വരെ 65 ചന്ദ്ര പര്യടനങ്ങള്‍ നടന്നിട്ടുണ്ട്‌. അതില്‍ 10 എണ്ണം 1971-ല്‍ മാത്രമായിരുന്നു. എന്നാല്‍ 1976-ലെ ലൂണ-24 നു ശേഷം ചാന്ദ്ര പര്യടനങ്ങള്‍ നിര്‍ത്തി വെച്ചു. സോവിയറ്റ് യൂണിയന്‍ ശുക്രനിലേക്കും, മറ്റ് ബഹിരാകാശ നിലയങ്ങളിലേക്കും ശ്രദ്ധ തിരിച്ചപ്പോള്‍, അമേരിക്കയുടെ താല്പര്യം ചൊവ്വാ ഗ്രഹത്തിലേക്കായി. 1990-ല്‍ ഹൈട്ടണ്‍ എന്ന ബഹിരാകാശ വാഹനം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിക്ഷേപിച്ചു കൊണ്ട്‌ ജപ്പാന്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി. എന്നാല്‍ അതിന്റെ ദൌത്യം സാങ്കേതിക തകരാറുകള്‍ മൂലം പരാജയമായിരുന്നു.

1994-ല്‍ അമേരിക്ക വീണ്ടും ചന്ദ്രനിലേക്കു തിരിഞ്ഞു. ക്ലമന്റൈന്‍ മിഷന്‍ എന്നറിയപ്പെടുന്ന ഈ റോബോട്ടിക് സംരംഭം അമേരിക്കന്‍ പ്രതിരോധ വകുപ്പും, നാസയും സംയുക്തമായി സംഘടിപ്പിച്ചതാണ്. പിന്നീട് 1998-ലും ലൂണാര്‍ പ്രോസ്പെറ്റര്‍ എന്ന പേരില്‍ അമേരിക്കയുടെ സംരംഭം നടന്നു.

2004 ജനുവരി 14-ന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ്, 2020-ഓടെ അമേരിക്ക വീണ്ടും ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള ശ്രമങ്ങള്‍ ചെയ്യും എന്ന്‌ പ്രഖ്യാപിച്ചു. സമീപ ഭാവിയില്‍ തന്നെ ചന്ദ്രനെ കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും പദ്ധതി തയ്യാറാക്കുന്നു. ചൈനക്കും ഇതേ പദ്ധതിയുണ്ട്‌. ജപ്പാന്‍ ഒരുക്കുന്ന രണ്ട്‌ പദ്ധതികളാണ് ലുണാര്‍-Aയും സെലീനും. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ഒരു ചാന്ദ്ര യാത്രയും ജപ്പാനീസ് സ്പേസ് ഏജന്‍സിയുടെ പരിഗണനയിലുണ്ട്‌. ഇന്ത്യയുടെ ചന്ദ്ര ഗവേഷണ പരിപാടിയായ ചാന്ദ്രയാന്‍-1 2007-ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്‌.

[തിരുത്തുക] മനുഷ്യനും ചന്ദ്രനും

മേഘങ്ങള്‍ക്കു മുകളില്‍
Enlarge
മേഘങ്ങള്‍ക്കു മുകളില്‍

സാഹിത്യകാരന്മാര്‍ക്കും ചിത്രകാരന്മാര്‍ക്കും എല്ലാം എന്നും ഒരു പ്രചോദനമായിട്ടാണ് ചന്ദ്രന്‍ നിലകൊള്ളുന്നത്‌. കവിത, കഥ, നാടകം, സംഗീതം, ചിത്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഒരു പ്രതിരൂപമാണ് ഈ ഗോളം.അയര്‍ലണ്ടിലെ നോത്ത് എന്ന സ്ഥലത്ത്‌ നിന്ന്‌ കണ്ടെടുത്ത 5000 വര്‍ഷം പഴക്കമുള്ള ഒരു പാറക്കഷണത്തില്‍ കണ്ട ചന്ദ്രന്റെ കൊത്തു പണി ഏറ്റവും പുരാതനമായ അത്തരത്തിലൊന്നായി കണക്കാക്കപ്പെടുന്നു. [5]

അസ്തമനാകാശത്ത് ചന്ദ്രന്റെ രൂപം
Enlarge
അസ്തമനാകാശത്ത് ചന്ദ്രന്റെ രൂപം

പുരാതന കാലഘട്ടത്തില്‍ പല സംസ്കാരങ്ങളിലും ചന്ദ്രനെ ഒരു ദൈവമായി ആരാധിച്ചു പോന്നിരുന്നു. ഇന്നും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ഒരു ജ്യോതിഷ രീതി നിലവിലുണ്ട്‌. ഗ്രീക്ക് ചിന്തകനായ അനക്സാഗൊരാസ് ആണ് ആദ്യമായി ചന്ദ്രനും സൂര്യനുമെല്ലാം വലിയ ഗോളരൂപമുള്ള പാറകളാണ് എന്ന്‌ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്‌. അദ്ദേഹത്തിന്റെ ഈ പ്രസ്താവന അദ്ദേഹത്തെ തടവ് ശിഖക്കും നാടുകടത്തലിനും ആണ് വിധേയനാക്കിയത്‌.

മധ്യ കാലഘട്ടമായപ്പോഴേക്കും കൂടുതല്‍ കൂടുതല്‍ ആളുകള്‍ ചന്ദ്രന്‍ ഒരു ഗോളവസ്തുവാണെന്ന തിരിച്ചറിവ് നേടി തുടങ്ങി. എന്നിരുന്നാലും അത്യന്തം മിനുസമേറിയ ഒരു ഗോളമാണെന്ന ധാരണയായിരുന്നു അതില്‍ അധികം പേര്‍ക്കും.

1609-ല്‍ തന്റെ Sidereus Nuncius എന്ന പുസ്തകത്തില്‍ ചന്ദ്രന്‍ മിനുസമാര്‍ന്ന ഒരു ഗോളമല്ല മറിച്ച്‌ കുന്നുകളും കുഴികളും നിറഞ്ഞതാണെന്ന്‌ ഗലീലിയോ പ്രസ്താവിച്ചു. പിന്നീട് 17-ആം നൂറ്റാണ്ടില്‍ ജിയോവാനി ബാറ്റിസ്റ്റ റിച്ചിയോളിയും ഫ്രാഞ്ചെസ്കോ മരിയാ ഗ്രിബാള്‍ഡിയും ചന്ദ്രന്റെ ഒരു ഭൂപടം തയ്യാറാക്കി. അവര്‍ അതില്‍ ഗര്‍ത്തങ്ങള്‍ക്കും, പര്‍വതങ്ങള്‍ക്കും ഉപയോഗിച്ച പല പേരുകളും ഇന്നും തുടര്‍ന്നുപയോഗിച്ചു വരുന്നു.

പീത ചന്ദ്രന്‍, ഡെലാവയറില്‍ നിന്നുള്ള ദൃശ്യം.
Enlarge
പീത ചന്ദ്രന്‍, ഡെലാവയറില്‍ നിന്നുള്ള ദൃശ്യം.

ചന്ദ്രന്റെ ഘടനയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമോ എന്നത് എന്നും ഒരു വിവാദ വിഷയമായിരുന്നു. ചന്ദ്രന്റെ ഉപരിതലത്തില്‍ ചില ഗര്‍ത്തങ്ങള്‍ ഉണ്ടായതായും, ഇല്ലാതായതായും ചില നിരീക്ഷകര്‍ അവകാശപ്പെട്ടെങ്കിലും 20-ആം നൂറ്റാണ്ടില്‍ ഇവയെല്ലാം തെറ്റാണെന്ന്‌ തെളിയിക്കപ്പെട്ടു.‍

ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu