കൊച്ചനൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ഒരു ഗ്രാമമാണ് കൊച്ചനൂര്‍. ചാവക്കാട് പട്ടണത്തിന്റെ ഭാഗമായ വടക്കേക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഭാഗമാണ് കൊച്ചനൂര്‍. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് കൊച്ചനൂര്‍ തിരുക്കൊച്ചി രാജ്യത്തിന്റെയും മലബാറിന്റെയും അതിര്‍ത്തിയായിരുന്നു. കൊച്ചനൂരിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ വാഴക്കയി, കടപ്പായി, ചക്കിത്തറ, പാലക്കുഴി, ആഞ്ഞിലക്കടവ് എന്നിവയാണ്. ഗുരുവായൂരും കുന്നംകുളവും കൊച്ചന്നൂരില്‍ നിന്ന് അടുത്താണ്.
- കൊച്ചനൂരിന് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന് ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനാണ്
- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.