കാഞ്ഞങ്ങാട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാഞ്ഞങ്ങാട് | |
സംസ്ഥാനം - ജില്ല(കള്‍) |
Kerala - കാസര്‍ഗോഡ് |
വിസ്തീര്‍ണ്ണം | |
സമയ മേഖല | IST (UTC+5:30) |
ജനസംഖ്യ (2001) - ജനസാന്ദ്രത |
65,499 - |
കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ ഒരു ചെറിയ പട്ടണവും മുനിസിപ്പാലിറ്റിയുമാണ് കാഞ്ഞങ്ങാട്. കാസര്‍കോടിന്റെ തെക്കു ഭാഗത്തായി കാസര്‍ഗോഡ് പട്ടണത്തില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയാണ് കാഞ്ഞങ്ങാട് സ്ഥിതിചെയ്യുന്നത്.
ഹോസ്ദുര്‍ഗ്ഗില്‍ (പുതിയ കോട്ട എന്ന അര്‍ത്ഥം വരുന്ന ഹോസ ദുര്‍ഗ്ഗ എന്ന കന്നഡ പദത്തില്‍ നിന്നാണ് ഹോസ്ദുര്‍ഗ്ഗ് എന്ന പേരുണ്ടായത്) നഗര കേന്ദ്രത്തിനു അര കിലോമീറ്റര്‍ തെക്കായി കൊട്ടച്ചേരിയില്‍ മുന്‍സിപ്പല്‍ കാര്യാലയവും മറ്റ് ഭരണ സംബന്ധമായ കെട്ടിടങ്ങളും പോലീസ് സ്റ്റേഷനും കോടതിയും സര്‍ക്കാര്‍ ആശുപത്രിയും സ്ഥിതിചെയ്യുന്നു.
പട്ടണത്തിലെ ഒരു പ്രധാന ആകര്‍ഷണം മോസ്ക്കിലെ വളരെ ഉയരമുള്ള ഒരു മിനാരത്ത് ആണ്. നഗരത്തിലെ ധനികരായ മുസ്ലീം കച്ചവട സമുദായാംഗങ്ങളുടെ സംഭാവനയാണ് ഇത്.
ഉള്ളടക്കം |
[തിരുത്തുക] കാഞ്ഞങ്ങാട്ടെ വിദ്യാലയങ്ങള്‍
- ദുര്‍ഗ്ഗ ഹയ്യര്‍ സെക്കന്ററി വിദ്യാലയം
- ഹോസ്ദുര്‍ഗ്ഗ് സര്‍ക്കാര്‍ ഹൈ സ്കൂള്‍
- ഇക്ബാല്‍ ഹയ്യര്‍ സെക്കന്ററി വിദ്യാലയം
- ലിറ്റില്‍ ഫ്ലവര്‍ ഹയ്യര്‍ സെക്കന്ററി വിദ്യാലയം
- ചിന്മയ വിദ്യാലയം, കാഞ്ഞങ്ങാട്
[തിരുത്തുക] കലാലയങ്ങള്‍
- നെഹറു ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളെജ്
- കാര്‍ഷിക കോളെജ്
- സ്വാമി നിത്യാനന്ദ പോളിറ്റെക്നിക്ക്
[തിരുത്തുക] ജനവാസം
2001-ലെ ഇന്ത്യന്‍ കാനേഷുമാരി അനുസരിച്ച് കാഞ്ഞങ്ങാട്ടിലെ ജനസംഖ്യ 65,499 ആണ്. ഇതില്‍ 48% പുരുഷന്മാരും 52% സ്ത്രീകളുമാണ്. കാഞ്ഞങ്ങാടിന്റെ സാക്ഷരതാ നിരക്ക് 78% ആണ്. പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 83%-വും സ്ത്രീകളുടേത് 74%-വും ആണ്. ജനസംഖ്യയുടെ 12%-വും ആറു വയസ്സില്‍ താഴെയുള്ള കുട്ടികളാണ്.
[തിരുത്തുക] കാഞ്ഞങ്ങാടിലെ സന്ദര്‍ശന യോഗ്യമായ സ്ഥലങ്ങള്‍
- ആനന്ദാശ്രം: പ്രശസ്തമായ ഈ ഹിന്ദുമത ആശ്രമം കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിനും റെയില്‍വേ സ്റ്റേഷനും 1 കിലോമീറ്റര്‍ അകലെയാണ്. സ്വാമി രാംദാസ് ആണ് 1939-ല്‍ ഈ ആശ്രമം സ്ഥാപിച്ചത്. പാവങ്ങള്‍ക്കു വേണ്ടി ജീവിച്ച സ്വാമിക്കുവേണ്ടി ഈ ആശ്രമം സമര്‍പ്പിച്ചിരിക്കുന്നു. ശാന്തി തേടി ഒരുപാട് തീര്‍ത്ഥാടകര്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും ഇവിടെ എത്തുന്നു. ധ്യാനത്തിനും ആത്മീയ പഠനത്തിനും അനുയോജ്യമാണ് ഇവിടം.
- മടിയന്‍ കൂലോം ക്ഷേത്രം: കാഞ്ഞങ്ങാടിന് അടുത്ത് മണിക്കോത്ത് ഉള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭദ്രകാളിയാണ്. മെയ്/ജൂണ്‍ മാസങ്ങളിലും ഡിസംബര്‍ / ജനുവരി മാസങ്ങളിലും നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഇവിടെ ഭൂത നൃത്തം നടക്കുന്നു.
- ശ്രീ മഹാലിംഗേശ്വര ക്ഷേത്രം, അടൂര്‍: പയസ്വിനി നദിയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം പടിഞ്ഞാറന്‍ ചാലൂക്യ രാജാവ് കീര്‍ത്തി വര്‍മ്മന്‍ 2-ആമന്റെ കാലത്ത് ഉണ്ടാക്കിയതാണെന്നു കരുതപ്പെടുന്നു. ക്ഷേത്രത്തിനുള്ളില്‍ കന്നഡ അക്ഷരങ്ങളില്‍ എഴുതിയ സംസ്കൃത ശ്ലോകങ്ങള്‍ ഈ കാലഘട്ടത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
- പറപ്പള്ളി മസ്ജിദ്: ജില്ലയിലെ ഒരു പ്രധാന മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ ഈ മസ്ജിദ് കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും 7 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. എല്ലാ മതസ്ഥരും ഇവിടം സന്ദര്‍ശിക്കുന്നു.
- ഹോസ്ദുര്‍ഗ്ഗ് കോട്ട (കാഞ്ഞങ്ങാടിനു അര കിലോമീറ്റര്‍ തെക്ക്) ഇക്കേരി രാജവംശത്തിലെ സോമശേഖര നായക്ക് സ്ഥാപിച്ചതാണ് ഈ കോട്ട.
- നിത്യാനന്ദാശ്രം ഹോസ്ദുര്‍ഗ്ഗ് കോട്ടയ്ക്ക് അടുത്തുള്ള ഒരു ആത്മീയ കേന്ദ്രമാണ് നിത്യാനന്ദാശ്രം. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ 1963-ല്‍ നിര്‍മ്മിച്ച ഇവിടത്തെ കര്‍പ്പൂരേശ്വര ക്ഷേത്രം പ്രശസ്തമാണ്. സ്വാമി നിത്യാനന്ദന്റെ ഒരു പഞ്ചലോഹത്തില്‍ തീര്‍ത്ത പൂര്‍ണ്ണകായ പ്രതിമ ഈ ആശ്രമത്തിനു മുന്നിലുണ്ട്.
- ബേക്കല്‍ കോട്ട: 300 വര്‍ഷം പഴക്കമുള്ള ഈ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടകളില്‍ ഒന്നും ഒന്നും ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്നതുമായ ഒരു കോട്ടയാണ്. മനോഹരമായ കടല്‍ത്തീരത്തിന്റെ അടുത്തുള്ള ഈ കോട്ടയ്ക്ക് ഇന്ന് കേരളത്തിലെ വിനോദസഞ്ചാര ഭൂപടത്തില്‍ ഒരു പ്രധാന സ്ഥാനം ഉണ്ട്.
- അടോത്ത് വനദുര്‍ഗ്ഗ ക്ഷേത്രം, ബെല്ലിക്കോത്ത്: ലോകജനതയുടെ അഭിവൃദ്ധിക്കായി സഹസ്രചന്ദ്രിക യാഗം നടത്തിയത് ഇവിടെയാണ്.
[തിരുത്തുക] ഇതും കാണുക
- നിത്യാനന്ദന്‍
Template:Coor title dm