കവിയൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കവിയൂര്‍- പത്തനംതിട്ട ജില്ലയില്‍ മണിമലയാറിന്റെ കരയില്‍ ഉള്ള ഒരു ഗ്രാമമാണ് കവിയൂര്‍ (English : Kaviyoor). പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങള്‍. ജനങ്ങള്‍ അധികവും ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെടുന്നു.
[തിരുത്തുക] പ്രധാന സൂചികകള്‍
(2001ലെ കണക്കെടുപ്പുപ്രകാരം)
- വിസ്തീര്‍ണം: 12.67 ചതുരശ്രകിലൊമീറ്റര്‍
- ജനസംഖ്യ: 16,311
- ജനസാന്ദ്രത: 1287/ചതുരശ്രകിലൊമീറ്റര്‍
- സാക്ഷരതാനിരക്ക്: 96.35 ശതമാനം (പുരുഷന്മാര് 97.67 ശതമാനം, സ്ത്രീകള്‍ 95.09 ശതമാനം)
[തിരുത്തുക] പ്രാദേശീകഭരണം
കവിയൂര്‍ ഗ്രാമപഞ്ചായത്ത്, കവിയൂര്‍ പി. ഒ, കേരളം.
ഫോണ്‍: +91 469 261 9253
[തിരുത്തുക] കാണാനുള്ള സ്ഥലങ്ങള്‍
കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നായ തൃക്കവിയൂര്‍ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി/പത്തനംതിട്ട റോഡില്‍നിന്നും അല്പം അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടില്‍ നിര്‍മിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവര്‍ഷം 950-ലെ കവിയൂര്‍ ശാസനങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. പക്ഷെ ഇവിടുത്തെ മനോഹരമായ ദാരുശില്പങ്ങള് പതിനേഴാംനൂറ്റാണ്ടില്‍ നിര്മിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസം. ക്ഷേത്രോത്സവം എല്ലാ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നടത്തിവരുന്നു.
മഹാദേവക്ഷേത്രത്തിനു വടക്കുപറ്റിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒരുപ്രധാന വിനോദസഞ്ചാരആകര്‍ഷണം ആണു. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടില്‍ നിര്‍മിച്ചതാണെന്നുകരുതുന്നു. പല്ലവ ശില്‍പചാതിരിയോടു സാമ്യത പുലര്‍ത്തുന്ന ഈ ക്ഷെത്ത്രതിലെ കൊത്തുപണികള്‍ കേരളത്തിലെ ആദ്യ കരിങ്കല്‍ശില്‍പങ്ങളില്‍ പെടും.