ഒ.വി. വിജയന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം |
[തിരുത്തുക] ജനനം
1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്റെ ജനനനം. അച്ഛന്‍ വേലുക്കുട്ടി. അമ്മ കമലാക്ഷിയമ്മ.
[തിരുത്തുക] വിദ്യാഭ്യാസം
അനാരോഗ്യം കാരണം സെക്കന്‍ഡ് ഫോറം മുതലേ സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞുള്ളൂ. കുറച്ചുകാലം അരിയക്കോട്ടുള്ള ഹയര്‍ എലിമെന്‍റ്‍ററി സ്കൂളില്‍ പഠിച്ചു. സെക്കന്‍റ്‍റ് ഫോറം കോട്ടയ്ക്കല്‍ രാജാസ് ഹൈസ്കൂളിലായിരുന്നു. തേര്‍ഡ്‌ഫോറം കൊടുവായൂര്‍ ബോര്‍ഡ് ഹൈസ്കൂളില്‍. ഫോര്‍ത്ത് ഫോറം മുതല്‍ സിക്സ്ത് ഫോറത്തിന്‍റെ മധ്യംവരെ പാലക്കാട് മോട്ടിലാല്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍. സിക്സ്ത് ഫോറത്തിന്‍റെ അവസാന ഭാഗം താംപരം കോര്‍ളി ഹൈസ്കൂളില്‍. ഇന്‍റ്‍റര്‍മീഡിയറ്റും ബി.എയും പാലക്കാട് ഗവണ്‍മെന്‍റ്‍റ് വിക്ടോറിയാ കോളജില്‍. ഇംഗ്ളീഷ് സാഹിത്യത്തില്‍ എം.എ മദ്രാസിലെ പ്രസിഡന്‍സി കോളജില്‍.
[തിരുത്തുക] പ്രവര്‍ത്തനങ്ങള്‍
പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്ളീഷില്‍ എം.എ. ജയിച്ച (1954) ശേഷം കോളജ് അധ്യാപകനായി. പിന്നീട് ശങ്കേഴ്സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) ജോലി ചെയ്തു. 1967 മുതല്‍ സ്വതന്ത്ര ലേഖകനായി.
ഫാര്‍ ഈസ്റ്‍റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്‍റിക്കല്‍ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൌമുദി എന്നിവയ്ക്കു വേണ്ടി കാര്‍ട്ടൂണ്‍ വരച്ചു. ഇത്തിര നേരംപോക്ക് ഇത്തിരി ദര്‍ശനം (കലാകൌമുദി) എന്ന കാര്‍ട്ടൂണ്‍ പരംപരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയ വിശകലന പരമ്പരയും (മലയാളനാട്, മാതൃഭൂമി, ഇന്ത്യാ ടുഡേ) പ്രശസ്തമാണ്. നോവലുകളും കഥകളും സ്വയം ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തു.
[തിരുത്തുക] കൃതികള്‍
[തിരുത്തുക] മലയാളം
[തിരുത്തുക] നോവല്‍
ഖസാക്കിന്റെ ഇതിഹാസം (1969), ധര്‍മ്മപുരാണം (1985), ഗുരുസാഗരം (1987), മധുരം ഗായതി (1990), പ്രവാചകന്റെ വഴി (1992), തലമുറകള്‍ (1997).
[തിരുത്തുക] കഥകള്‍
വിജയന്റെ കഥകള്‍ (1978), ഒരു നീണ്ടരാത്രിയുടെ ഓര്‍മ്മയ്ക്കായി (1979), കടല്‍ത്തീരത്ത് (1988), കാറ്റ് പറഞ്ഞ കഥ (1989), അശാന്തി (1985), ബാലബോധിനി (1985), പൂതപ്രബന്ധവും മറ്റ് കഥകളും (1993), കുറെ കഥാബീജങ്ങള്‍ (1995).
[തിരുത്തുക] ലേഖനങ്ങള്‍
ഘോഷയാത്രയില്‍ തനിയെ (1988), വര്‍ഗ്ഗസമരം, സ്വത്വം (1988), കുറിപ്പുകള്‍ (1988), ഇതിഹാസത്തിന്റെ ഇതിഹാസം (1989).
[തിരുത്തുക] ആക്ഷേപഹാസ്യം
എന്റെ ചരിത്രാന്വേഷണപരീക്ഷകള്‍ (1989).
[തിരുത്തുക] കാര്‍ട്ടൂണ്‍
ഇത്തിരി നേരംപോക്ക് ഇത്തിരി ദര്‍ശനം (1999).
[തിരുത്തുക] സ്മരണ
സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരല്‍മീന്‍ (1998).
[തിരുത്തുക] ഇംഗ്ളീഷ് കൃതികള്‍
ആഫ്ടര്‍ ദ ഹാങ്ങിങ്ങ് ആന്‍ഡ് അദര്‍ സ്റ്‍റോറീസ്, സാഗ ഓഫ് ധര്‍മപുരി (ധര്‍മപുരാണം), ലെജന്‍ഡ് ഒഫ് ഖസാക്ക് (ഖസാക്കിന്റെ ഇതിഹാസം), ഇന്‍ഫിനിറ്റി ഓഫ് ഗ്രെയ്സ് (ഗുരുസാഗരം). ഒ.വി. വിജയന്‍ സെലക്റ്റഡ് ഫിക്ഷന്‍ (ഖസാക്കിന്‍റെ ഇതിഹാസം, ധര്‍മപുരാണം, ഗുരുസാഗരം - കഥകള്‍) 1998 -ല്‍ പെന്‍ഗ്വിന്‍ ഇന്ത്യ (വൈക്കിങ്ങ്)യും ഡിസി ബുക്സും ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തി.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികള്‍ വിജയനെ തേടിയെത്തി. കഴിഞ്ഞവര്‍ഷം[ഏതു വര്‍ഷം എന്നറിയേണ്ടതുണ്ട്] രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമില്‍നിന്ന് പദ്മഭൂഷനും അദ്ദേഹം സ്വീകരിച്ചു.
ഭാര്യ ഡോക്ടര്‍ തെരേസ ഗബ്രിയേല്‍ ഹൈദരാബാദ് സ്വദേശിയാണ്. ഏകമകന്‍ മധുവിജയന്‍ അമേരിക്കയിലെ ഒരു പരസ്യക്കമ്പനിയില്‍ ക്രീയേറ്‍റീവ് ഡയറക്ടറായി ജോലിചെയ്യുന്നു. 2005 മാര്‍ച്ച് 30ന് ഹൈദരാബാദില്‍ വെച്ച് അന്തരിച്ചു.