ഇന്ദിരാഗാന്ധി വള്ളംകളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചി കായലില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ അവസാനം നടത്തുന്ന ഒരു വള്ളംകളിയാണ് ഇന്ദിരാഗാന്ധി വള്ളംകളി. ഇന്ന് കേരളത്തിലെ പ്രശസ്തമായ വള്ളംകളികളില്‍ ഒന്നാണ് ഇത്. കേരളത്തിലെ വിനോദസഞ്ചാര വികസനത്തിനായി ആണ് ഈ വള്ളംകളി നടത്തുന്നത്. ചെണ്ടമേളങ്ങളും ആഘോഷങ്ങളുമായി നടത്തുന്ന ഈ വള്ളംകളി നയനാനന്ദകരമായ ഒരു അനുഭവമാണ്.
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മയ്ക്കാണ് ഈ ട്രോഫി സമര്‍പ്പിച്ചിരിക്കുന്നത്.