ആറാട്ടുപുഴ ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയില മനോഹരമായ ഒരു ഗ്രാമമായ ആറാട്ടുപുഴയിലെ പ്രശസ്തമായ ശാസ്താ ക്ഷേത്രമാണ് ആറാട്ടുപുഴ ക്ഷേത്രം. തൃശ്ശൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേയ്ക്കുള്ള വഴിയായ തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ പാതയില്‍ തേവര്‍ ബസ് സ്റ്റോപ്പില്‍ നിന്നും 2 കിലോമീറ്റര്‍ കിഴക്കോട്ടു പോയാല്‍ ഈ ക്ഷേത്രത്തിലെത്താം.
[തിരുത്തുക] ചരിത്രം
ഈ ക്ഷേത്രത്തിന് 3,000 വര്‍ഷത്തില്‍ അധികം പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. പുരാതനവും പ്രശസ്തവുമായ ദേവമേള ഉത്സവം ഇവിടെയാണ് നടക്കുക. 108 ആനപ്പുറത്താണ് അവിടെ പൂരം നടത്തുക.108 ആനകള്‍ മുഴുവനും വെവേറെ ക്ഷേത്രങ്ങളില്‍ നിന്നാണ് വരുന്നത്. ഓരോ ആനകളും ഓരോ ദേവകളെ പ്രതിനീധീകരിക്കും. ആറാട്ടുപുഴ ശാസ്താവ് ആതിഥേയനായിരിക്കും. ഈ ഉത്സവത്തിന് എല്ലാ ദൈവങ്ങളും ദേവതമാരും ഈ ഉത്സവത്തിന് ഒത്തുകൂടാറുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.
എല്ലാ ദൈവങ്ങളുടെയും ദൈവീക ചേതന ഇവിടത്തെ പ്രതിഷ്ഠയില്‍ ഉണ്ടെന്നാണു വിശ്വാസം. ഇടതു കാലും വലതു കാലും മടക്കി ചമ്രം പിടിഞ്ഞിരുന്ന് ഇടതു കൈ വലത്തേ തുടയില്‍ വിശ്രമിക്കുന്ന രീതിയില്‍ ശാന്തമായി ഇരുന്ന് വലതു കാല്‍ മുട്ടില്‍ ഊന്നിയ വലതു കൈയില്‍ അമൃത കലശം ഏന്തിയ ഇവിടത്തെ ശാസ്താ വിഗ്രഹം പ്രശസ്തമാണ്.
ശ്രീരാമന്റെ ഗുരുവായ ഗുരു വസിഷ്ഠന്റെ ദൈവീക ചേതന ഈ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മറ്റു പ്രതിഷ്ഠകളൊന്നും തന്നെ ഇല്ലാത്ത കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.