അരവിന്ദന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരവിന്ദന്‍
കേരളത്തിലെ പ്രശസ്തനായ സമാന്തര സിനിമാ സംവിധായകനും കാര്‍ട്ടൂണിസ്റ്റും. ഇന്ത്യന്‍ സിനിമാ സംവിധാന രംഗത്തെ കവിയും തത്വചിന്തകനുമായിരുന്നു അരവിന്ദന്‍.
ഉള്ളടക്കം |
[തിരുത്തുക] ജനനം, ആദ്യകാലം
അരവിന്ദന്‍ (മുഴുവന്‍ പേര്: ഗോവിന്ദന്‍ അരവിന്ദന്‍) 1935 ജനുവരി 21 നു കോട്ടയത്ത് ജനിച്ചു. സിനിമാ സംവിധാനത്തിനു മുന്‍പേ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘ചെറിയ ലോകവും വലിയമനുഷ്യരും’ എന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചുരുന്നു. 1960കളുടെ ആരംഭത്തില്‍ പ്രസിദ്ധീകരിച്ച ഈ കാര്‍ട്ടൂണ്‍ രാമു, ഗുരുജി, എന്നീ കഥാപാത്രങ്ങളിലൂടെ ലോകത്തെ കണ്ടു. ഓരോ കാര്‍ട്ടൂണിലെയും ആന്തരാര്‍ത്ഥങ്ങള്‍ക്കും കുറുകിയ നര്‍മത്തിനും പ്രശസ്തമായിരുന്നു അരവിന്ദന്റെ കാര്‍ട്ടൂണുകള്‍
[തിരുത്തുക] അരവിന്ദന്റെ സിനിമ
കോഴിക്കോട്ടെ അരവിന്ദന്റെ സുഹൃത്ത് സംഘത്തില്‍ പ്രശസ്തകലാകാരന്മാരായ ആര്‍ട്ടിസ്റ്റ് ദേവന്‍, തിക്കോടിയന്‍, പട്ടത്തുവിള കരുണാകരന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരുന്നു. അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനം പട്ടത്തുവിള കരുണാകരന്‍ സംവിധാനം ചെയ്യുകയും തിക്കോടിയന്‍ കഥയെഴുതുകയും ചെയ്തു. അരവിന്ദന്റെ ആദ്യകാല ചലച്ചിത്രങ്ങളില്‍ സഞ്ജയന്റെയും കെ.സി.എസ്.പണിക്കരുടെയും സ്വാധീനം കാണാം. ചിദംബരം, വാസ്തുഹാരാ തുടങ്ങിയ ചിത്രങ്ങള്‍ സി.വി.ശ്രീരാമന്റെ ചെറുകഥകളെ ആസ്പദമാക്കിയായിരുന്നു. കാഞ്ചനസീതയില്‍ പ്രകൃതിയുടെ ഒരതീന്ദ്രിയാനുഭവം അരവിന്ദന്‍ കാഴ്ചവെക്കുന്നു.തമ്പ് എന്ന ചിത്രത്തില്‍ എല്ലാ അഭിനേതാക്കളും അമച്വര്‍ നടന്മാരായിരുന്നു. മനുഷ്യ മുഖഭാവങ്ങളുടെ ഒരു പഠനം തന്നെയായിരുന്നു തമ്പ്.ഉത്തരായനം മുതല്‍ വാസ്തുഹാര വരെ 11 ചിത്രങ്ങളിലൂടെ അരവിന്ദന്‍ മലയാള സമാന്തര സിനിമയ്ക്ക് പുതിയ മാനങ്ങള്‍ തീര്‍ത്തു. ധ്യാന നിരതമായിരുന്നു അരവിന്ദന്റെ ചിത്രങ്ങള്‍ എന്നു തന്നെ പറയാം.ചിദംബരം, കാഞ്ചനസീത തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഷാജി എന്‍ കരുണായിരുന്നു ഛായാഗ്രഹണം നിര്‍വഹിച്ചത്.
[തിരുത്തുക] മരണം
അരവിന്ദന്‍ 1991 ജനുവരി 16 നു മരിച്ചു.
[തിരുത്തുക] നുറുങ്ങുകള്‍
അരവിന്ദന്‍ സംവിധാനത്തിനിടക്കു ഒരിക്കലും ‘സ്റ്റാര്‍ട്ട്’ ‘കട്ട്’ ഇവ പറഞ്ഞിരുന്നില്ല. ചിദംബരത്തിന്റെ ഛായാഗ്രഹണത്തിനിടക്കു സീന്‍ തീര്‍ന്നതറിയാതെ നടന്നു നടന്നു പോയ സ്മിതാ പാട്ടിലിനെ പിടിച്ചുനിറുത്തുവാന്‍ അരവിന്ദനു പിറകേ ഓടേണ്ടിവന്നു.
[തിരുത്തുക] അരവിന്ദന്റെ സിനിമകള്‍
- ഉത്തരായനം (1974)
- കാഞ്ചന സീത (1977)
- തമ്പ് (1978)
- കുമ്മാട്ടി (1979)
- എസ്തപ്പാന്‍ (1980)
- പോക്കുവെയില്‍ (1981)
- വിധി (1985)
- ദ് സീര്‍ ഹൂ വാക്സ് എലോണ്‍ (1985)
- ചിദംബരം (1985)
- ദ് ബ്രൌണ്‍ ലാന്റ്സ്കേപ്പ് (1985)
- ഒരിടത്ത് (1986)
- കോണ്ടൂര്‍സ് ഓഫ് ലീനിയാര്‍ റിഥം (1987)
- മാറാട്ടം (1988)
- അനാദി ധാര (1988)
- ഉണ്ണി (1989)
- സഹജ (1990)
- വാസ്തുഹാരാ (1991)