അച്ചുതണ്ട് ശക്തികള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രണ്ടാം ലോകമഹായുദ്ധ കാലത്ത്, സഖ്യകക്ഷികളെ എതിര്‍ഭാഗത്ത് ഉണ്ടായിരുന്ന രാജ്യങ്ങളെയാണ് അച്ചുതണ്ട് ശക്തികള്‍ എന്നു പറയുന്നത്. മൂന്ന് പ്രധാന അച്ചുതണ്ട് ശക്തികള്‍ ഇവരായിരുന്നു - ജര്‍മ്മനി, ജപ്പാന്‍ , ഇറ്റലി. റോം - ബെര്‍ലിന്‍ - റ്റോക്യോ അച്ചുതണ്ടുകള്‍ എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്[1] . അച്ചുതണ്ടു ശക്തികളുടെ പൂര്‍ണ്ണപരാജയത്തോടെയാണ് രണ്ടാം ലോകമഹായുദ്ധം അവസാനിച്ചത്.
[തിരുത്തുക] ഉത്ഭവം
അച്ചുതണ്ടു ശക്തികള്‍ എന്ന പദം ആദ്യമായുപയോഗിച്ചത് ഇറ്റാലിയന്‍ ഭരണധികാരിയായിരുന്ന ബെനിറ്റോ മുസ്സോളിനിയാണ്. 1936 ഒക്ടോബര്‍ 25 ന് ജര്‍മ്മനിയും ഇറ്റലിയും തമ്മില്‍ ഒരു സൌഹൃദക്കരാര്‍ ഒപ്പിട്ടു. ഇതിനെ അടിസ്ഥാനമാക്കി തന്റെ ഒരു പ്രസംഗത്തില്‍ മുസ്സോളിനി റോം - ബെര്‍ലിന്‍ അച്ചുതണ്ടിനെക്കുറിച്ചു പറയുകയുണ്ടായി, ഈ അച്ചുതണ്ടിനു കേന്ദ്രമാക്കി ഭാവിയില്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ കറങ്ങും എന്നരീതിയിലുള്ള പ്രസ്താവനകള്‍ അദ്ദേത്തില്‍ നിന്നുണ്ടായി.
[തിരുത്തുക] അവലംബം
- ↑ www.ushmm.org എന്ന വെബ് സൈറ്റില്‍