Privacy Policy Cookie Policy Terms and Conditions മിഖായെല്‍ അലക്സാണ്‍ഡ്രോവിച്ച് ഷോലൊക്കോവ് - വിക്കിപീഡിയ

മിഖായെല്‍ അലക്സാണ്‍ഡ്രോവിച്ച് ഷോലൊക്കോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റഷ്യന്‍ എഴുത്തുകാരനായ മിഖായെല്‍ ഷോളൊക്കോവ്
Enlarge
റഷ്യന്‍ എഴുത്തുകാരനായ മിഖായെല്‍ ഷോളൊക്കോവ്

മിഖായില്‍ അലെക്സാണ്ട്രോവിച്ച് ഷോളൊക്കോവ് (ജനനം - 1905 മെയ് 24, മരണം - 1984 ഫെബ്രവരി 21) പ്രശസ്തനായ സോവിയറ്റ് റഷ്യന്‍ നോവലിസ്റ്റാണ്.

ഉള്ളടക്കം

[തിരുത്തുക] ജീവിതവും സാഹിത്യവും

ഷോളൊക്കോവ് റഷ്യയിലെ കാമെന്‍സ്ഖായ പ്രദേശത്താണ് ജനിച്ചത്. കാമെന്‍സ്‌ഖായയില്‍ സ്റ്റാനിസ്റ്റ വെഷന്‍സ്കായ എന്ന സ്ഥലത്തിന്റെ ഭാഗമായ ക്രുഴ്ലിനിന്‍ ഹാം‌ലെറ്റ് എന്ന സ്ഥലം - കൊസാക്കുകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലമായിരുന്നു ജന്മപ്രദേശം. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു കൃഷിക്കാരനും കാലിക്കച്ചവടക്കാരനും മില്ല് ഉടമയുമായി ജോലിചെയ്തു. ഷോളൊക്കോവിന്റെ അമ്മ ഉക്രെയിനിലെ കര്‍ഷക കുടുംബത്തില്‍നിന്ന് വരുന്നവളും ഒരു കൊസാഖിന്റെ വിധവയുമായിരുന്നു. അമ്മയ്ക്ക് അക്ഷരാദ്ധ്യാഭ്യാസം ഇല്ലായിരുന്നെങ്കിലും മകനുമായി എഴുത്തുകള്‍ അയക്കുവാനായി അമ്മ എഴുതുവാനും വായിക്കുവാനും പഠിച്ചു. ഷോളൊക്കോവ് കാര്‍ഗിന്‍, മോസ്കോ, ബൊഗുച്ചാര്‍, വെഷെന്‍സ്ഖായ എന്നീ സ്ഥലങ്ങളില്‍ പഠിച്ചു. 13-ആമത്തെ അവയസ്സില്‍ അദ്ദേഹം റഷ്യന്‍ ആഭ്യന്തരയുദ്ധത്തിന്റെ വിപ്ലവകാരികളോടുചെര്‍ന്നു.

ഷോളൊക്കോവ് 17-ആമത്തെ വയസ്സില്‍ എഴുതിത്തുടങ്ങി. ജന്മാടയാളം (ഷോളൊക്കോവിന്റെ ആദ്യത്തെ കഥ) അദ്ദേഹത്തിന് 19 വയസ്സായപ്പോള്‍ പ്രസിദ്ധീകരിച്ചു.1922-ല്‍ അദ്ദേഹം മോസ്കോവിലേക്കു താമസം മാറ്റി ഒരു പത്രത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. എഴുത്തുകാരനായെങ്കിലും ജീവിക്കുവാനായി അദ്ദേഹത്തിന് കൂലിപ്പണി ചെയ്യേണ്ടിയും വന്നു. കപ്പലില്‍ കയറ്റിയിറക്കു തൊഴിലാളിയും കല്‍പ്പണിക്കാരനും കണക്കെഴുത്തുകാരനുമായി അദ്ദേഹം 1922 മുതല്‍ 1924 വരെ ജോലിചെയ്തു. ഇടക്ക് എഴുത്തുകാരുടെ സമ്മേളനങ്ങളിലും അദ്ദേഹം പങ്കുചേര്‍ന്നു. അദ്ദേഹത്തിന്റെ ആദ്യമായി അച്ചടിക്കപ്പെട്ട കൃതി ‘എ ടെസ്റ്റ്’ (ഒരു പരീക്ഷണം) എന്ന ആക്ഷേപഹാസ്യ ലേഖനമായിരുന്നു.

Image:Sholohov and shukshin.jpg
ഷോളൊക്കോവ് (ഇടത്) വാസിലി ഷുഷ്കിന്‍ (വലത്ത്)

1924-ല്‍ ഷോളൊക്കോവ് വെഷെന്‍സ്ഖായയില്‍ തിരിച്ചുവരികയും മുഴുവന്‍ സമയ എഴുത്തുകാരനാവുകയും ചെയ്തു. അതേവര്‍ഷം അദ്ദേഹം മരിയ പെട്രോവിയ ഗ്രൊമൊസ്ലാവ്സ്കായിയ എന്ന യുവതിയെ വിവാഹം ചെയ്തു. അവര്‍ക്ക് രണ്ട് ആണ്മക്കളും രണ്ട് പെണ്മക്കളും ഉണ്ടായി.

അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകം ‘ഡോണ്‍ നദിയില്‍ നിന്നുള്ള കഥകള്‍’ - കൊസാഖുകളുടെ ഒന്നാം ലോകമഹായുദ്ധത്തിന്റെയും റഷ്യന്‍ ആഭ്യന്തരയുദ്ധത്തിന്റെയും കാലത്തുള്ള കഥകളുടെ സമാഹാരം - 1926-ല്‍ പ്രസിദ്ധീകരിച്ചു. അതേവര്‍ഷം ‘ഡോണ്‍ ശാന്തമായി ഒഴുകുന്നു’ എന്ന കൃതി എഴുതിത്തുടങ്ങി. 14 വര്‍ഷം കൊണ്ട് എഴുതിയ ഈ കൃതിക്ക് സ്റ്റാലിന്‍ പുരസ്കാരം ലഭിച്ചു. സോവിയറ്റ് യൂണിയനിലെ ഏറ്റവും വായിക്കപ്പെട്ട കൃതിയായി മാറിയ ഈ കൃതി സോഷ്യലിസ്റ്റ് റിയലിസത്തിന്റെ ശക്തമായ ഉദാഹരണമായി വാഴ്ത്തപ്പെട്ടു. ഇതേ കൃതിക്ക് 1965-ല്‍ അദ്ദേഹത്തിനു നോബല്‍ സമ്മാനം ലഭിച്ചു. ‘കന്യകയാ‍യ മണ്ണ് ഉഴുതപ്പോള്‍‘ (Virgin Soil upturned) എന്ന കൃതി 28 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. ലെനിന്‍ സമ്മാനം ഈ കൃതിക്കു ലഭിച്ചു. നാളെയുടെ വിത്തുകള്‍ (1932), ഡോണിന്റെ വിളവെടുപ്പ് (1960) എന്നീ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഈ പുസ്തകം ഡോണ്‍ പ്രദേശത്തെ സാമൂഹിക ജീവിതത്തിന്റെ കഥ പറയുന്നു. ‘ഒരു മനുഷ്യന്റെ വിധി’ എന്ന ചെറുകഥ ഒരു റഷ്യന്‍ സിനിമയാക്കി. റഷ്യയുടെ രണ്ടാം ലോകമഹായുദ്ധത്തിലെ പങ്കായിരുന്നു അദ്ദേഹത്തിന്റെ അപൂര്‍ണമായ ‘അവര്‍ രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്തു’ എന്ന കൃതിയുടെ വിഷയം.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് അദ്ദേഹം റഷ്യന്‍ യുദ്ധ പങ്കാളിത്തത്തെക്കുറിച്ച് പല മാസികകളിലും എഴുതി.

അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ 1956-നും 1960-നും ഇടയിലായി 8 വാല്യങ്ങളായി പ്രസിദ്ധീകരിച്ചു.

ഷോളൊക്കോവ് ‘ഡോണ്‍ ശാന്തമായി ഒഴുകുന്നു’എന്ന കൃതിയില്‍ സാഹിത്യമോഷണം നടത്തി എന്ന് അലക്സാണ്ടര്‍ സോള്‍ഷെനിറ്റ്സിനും മറ്റു പലരും ആരോപിച്ചു. ഈ ആരോപണങ്ങള്‍ സാഹചര്യത്തെളിവുകളെ മുന്‍നിര്‍ത്തി ആയിരുന്നു. ഷോളൊക്കോവിന്റെ മറ്റു പുസ്തകങ്ങളും ‘ഡോണ്‍ ശാന്തമായി ഒഴുകുന്നു’ എന്ന കൃതിയും തമ്മില്‍ എഴുത്തിന്റെ നിലവാരത്തില്‍ വലിയ വ്യത്യാസമുണ്ട്. ഈ കൃതിയുടെ കരടു രൂപങ്ങളൊന്നും തന്നെ ഷോളൊക്കോവിനു കാണിച്ചുകൊടുക്കുവാനും സാധിക്കാത്തത് കാര്യങ്ങള്‍ വഷളാക്കി. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മന്‍ സൈനികര്‍ കരടുകളെല്ലാം നശിപ്പിച്ചു എന്നായിരുന്നു ഷോളൊക്കോവിന്റെ പക്ഷം. 1984-ല്‍ ഗെയിര്‍ ജേറ്റ്സായും മറ്റു പലരും കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ഷോളൊക്കോവായിരിക്കാം ഈ കൃതിയുടെ യഥാര്‍ത്ഥ കര്‍ത്താവ് എന്നു സ്ഥാപിച്ചു. 1987-ല്‍ ഈ കൃതിയുടെ ആയിരക്കണക്കിന് പേജുകളോളം വരുന്ന കരടുകള്‍ കണ്ടെടുക്കുകയും ഷോളൊക്കോവിന്റേതാണ് ഈ കൃതി എന്ന് സ്ഥാപിക്കുകയും ചെയ്തു.

[തിരുത്തുക] രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍

ഷോളൊക്കോവ് റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 1932-ല്‍ ചേര്‍ന്നു. 1937-ല്‍ അദ്ദേഹം സോവിയറ്റ് നിയമസഭയായ സുപ്രീം സോവിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സോവിയറ്റ് പ്രസിഡന്റായ നികിത ക്രൂഷ്ചേവിനെ അദ്ദേഹം യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രകളില്‍ അനുഗമിച്ചു. 1961-ല്‍ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1939-ല്‍ റഷ്യന്‍ ശാസ്ത്ര അക്കാദമി അംഗമായി. അദ്ദേഹത്തിനു രണ്ടു തവണ ‘റഷ്യന്‍ തൊഴിലാളികളുടെ ഹീറോ’ എന്ന പദവി ലഭിച്ചു. റഷ്യന്‍ എഴുത്തുകാരുടെ സംഘടനയുടെ ഉപാ‍ദ്ധ്യക്ഷനായിരുന്നു അദ്ദേഹം.

[തിരുത്തുക] തിരഞ്ഞെടുത്ത കൃതികള്‍

  • ഡോണ്‍സ്കി റസാക്സി - ഡോണില്‍ നിന്നുള്ള കഥകള്‍ (1925)
  • ലാസുരെവാജ സ്റ്റെപ്പ് (1926)
  • റ്റിഖിലി ഡോണ്‍ (നിശബ്ദ ഡോണ്‍) (1928-1940) ഡോണ്‍ ശാന്തമായി ഒഴുകുന്നു (1934), ഡോണ്‍ വീട്ടില്‍നിന്ന് കടലിലേക്കു ഒഴുകുന്നു (1940)
  • കന്യകയായ മണ്ണ് ഉഴുതുമറിച്ചപ്പോള്‍ (1932-1960)
  • ഡോണിലെ വിളവെടുപ്പ് (1960)
  • അവര്‍ രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്തു (1942)
  • വെറുപ്പിന്റെ ശാസ്ത്രം (1942)
  • സ്ലോവോ ഓ റോഡിന്‍ (1951)
  • ഒരു മനുഷ്യന്റെ വിധി (1959)
  • സോബ്രനീ സോച്ചിനെനി (1962)
  • ആദ്യകാല കഥകള്‍ (1966)
  • ഒരു മനുഷ്യന്റെ കഥയും മറ്റു കഥകളും (1923-1963)
  • ക്രുദ്ധരും നല്ലവരുമായ യോധാക്കള്‍ (1967)
  • ഹൃദയത്തിന്റെ വിളികേട്ട് (1970)
  • സമ്പൂര്‍ണ്ണ കൃതികള്‍ (1984)
  • ഷോളൊക്കോവ് I സ്റ്റാലിന്‍ (1994)

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍


സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം: ജേതാക്കള്‍ (1951-1975)

1951: ലാഗെര്‍ക്വിസ്റ്റ് | 1952: മൌറിയാക് | 1953: ചര്‍ച്ചില്‍ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാര്‍ക്ക് | 1959: ക്വാസിമൊഡോ | 1960: പെര്‍സെ | 1961: ആന്‍ഡ്രിക്ക് | 1962: സ്റ്റെയിന്‍ബെക്ക് | 1963: സെഫെരിസ് | 1964: സാര്‍ത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോണ്‍, സാച്സ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോള്‍ഷെനിറ്റ്സിന്‍ | 1971: നെരൂദ | 1972: ബോള്‍ | 1973: വൈറ്റ് | 1974: ജോണ്‍സണ്‍, മാര്‍ട്ടിന്‍സണ്‍ | 1975: മൊണ്ടേല്‍


Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu